"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 4, വ്യാഴാഴ്‌ച

സംസ്‌കാരം എന്നാല്‍ എന്താണ്....? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 12,13,)

സംസ്‌കാരം അസുലഭമായ ഒരു സമ്മാനമാണ് - പ്രകൃതിയേയും മനുഷ്യനേയും കലകളേയും കൈത്തൊഴിവുകളേയും സംബന്ധിച്ച അറിവിന്റെ കലവറ, സഹജീവികളോടുള്ള മനുഷ്യന്റെ പെരുമാറ്റം നിയന്ത്രിക്കുന്ന നൈതിക ചട്ടം, വ്യക്തികെല്‍ ആചരിക്കേണ്ട രീതികളും കീഴ്‌നടപ്പുകളും അനുശാസിക്കുന്ന സാമൂഹിക ചട്ടം, ഭരിക്കുന്നവരുടേയും ഭരിക്കപ്പെടുന്നവരുടേയും അവകാശങ്ങളും കടമകളും നിര്‍ണയിക്കുന്ന സിവില്‍ ചട്ടം, ലൗകികമായതിനെ അലൗകികമായതുമായി ബന്ധിപ്പിക്കുന്ന മതപരമായ ധര്‍മം എന്നീ നിലകളില്‍. എല്ലാ വംശങ്ങള്‍ക്കും അവയുടെ പൂര്‍ണവളര്‍ച്ചയിലെത്താന്‍ ഭാഗ്യമുണ്ടായിട്ടില്ല. പലതിന്റേയും വളര്‍ച്ച ആരംഭത്തില്‍ത്തന്നെ അസ്തമിച്ചു. പലതും ഒന്നോ രണ്ടോ പടവുകള്‍ താണ്ടിക്കഴിഞ്ഞപ്പോള്‍ ഗതിനിലച്ചുപോയി. മറ്റുള്ളവര്‍ കുറ്റിവട്ടത്തില്‍ ചുറ്റിക്കറങ്ങുക മാത്രം.....


സംസ്‌കാരം വാസ്തവത്തില്‍ നിസ്സാരമായ നേട്ടമല്ല. ഒരു തലമുറക്ക് മാത്രമല്ല വരും തലമുറക്കും സംസ്‌കാരം മര്‍മപ്രധാനമായ കാര്യമാണ്. ഒരു തലമുറയുടെ സംസ്‌കാരം പൈതൃകമായി അനുഭവിക്കുന്ന അടുത്ത തലമുറയുടെ ഉപകരണമാണ്. ഓരോ തലമുറക്കും സാമൂഹികമായ പൈതൃകം അനിവാര്യമാണ്. സാമൂഹികമായ ഈ പൈതൃകം നശിപ്പിച്ചാല്‍ എല്ലാ പുരോഗതിയും നാമാവശേഷമാകും....

സംസ്‌കാരം എല്ലാവരുടേയും വിശേഷാധികാരമല്ല എന്നത് ശരിയായണ്. അത് അനുഭവിക്കാന്‍ ഭാഗ്യമുണ്ടായവര്‍ക്കുപോലും അതിന്റെ വളര്‍ച്ച ദീര്‍ഘവും വിരസവും മുടന്തുള്ളതുമായി അനുഭവപ്പെട്ടു. സംസ്‌കാരം സ്വന്തമായിട്ടുള്ളവര്‍ക്ക് അത് പലപ്പോഴും ഒരു സഹായമെന്നതിലുപരി ശല്യമായിത്തീരാറു ണ്ടെന്നതും സത്യമാണ്. തെറ്റായ മൂല്യങ്ങളും സങ്കല്പങ്ങളും അത് ആധാരമാക്കാറുണ്ട്. അത്തരം സംസ്‌കാരം സമുദായ ത്തേയും വ്യക്തിയേയും എളുപ്പത്തില്‍ മുരടിപ്പിക്കും, ദുഷിപ്പി ക്കും. ഒരു ഭാരമായിത്തീരാവുന്ന അത്തരം സംസ്‌കാരം ഇല്ലാതിരിക്കുന്നതാണ് നന്ന്.