"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 18, വ്യാഴാഴ്‌ച

അസ്പൃശ്യര്‍ 'പട്ടികജാതി'ക്കാരായി അറിയപ്പെടാന്‍ കാരണമെന്ത്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 144)

അസ്പൃശ്യരുടെ എണ്ണം കുറച്ചുകാണിക്കാനുള്ള ശ്രമം വിജയിക്കുകയില്ല എന്നു കണ്ടപ്പോള്‍ ഹിന്ദുക്കള്‍ അസ്പൃശ്യരെ അബദ്ധത്തില്‍ ചാടിക്കാന്‍ ശ്രമിച്ചു. അസ്പൃശ്യ സമുദായങ്ങളുടെ ലിസ്റ്റ് സര്‍ക്കാര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു ലിസ്റ്റില്‍ സമുദായങ്ങളുടെ പേര് രേഖപ്പെടുത്തുന്നത് ശരിയല്ല, കാരണം അത് അസ്പൃശ്യ ജനതയെ എന്നെന്നും നിലനിര്‍ത്തും എന്നൊക്കെ ഹിന്ദുക്കള്‍ അസ്പൃശ്യരോട് പറഞ്ഞു തുടങ്ങി. ഹിന്ദുക്കളുടെ ഉപദേശത്തില്‍ വിശ്വസിച്ച് തങ്ങളെ അസ്പൃശ്യരായി തരംതിരിച്ചിട്ടില്ലെന്നും ലിസ്റ്റില്‍ തങ്ങളുടെ സമുദായത്തിന്റെ പേര് ഉള്‍പ്പെടുത്തരു തെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനങ്ങള്‍ അയക്കാന്‍ തുടങ്ങി. യഥാര്‍ത്ഥ ഉദ്ദേശ്യം അസ്പൃശ്യരുടെ മൊത്തം ജനസംഖ്യ തിട്ടപ്പെടുത്തി, അതിന്റെ അടിസ്ഥാന ത്തില്‍ നിയമസഭകളില്‍ അവരുടെ സീറ്റുകള്‍ നിശ്ചയിക്കാനാണെന്നും അതുകൊണ്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച നിവേദനങ്ങള്‍ പിന്‍വലിക്കേണ്ടതാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ വളരെ പാടുപെടേണ്ടിവന്നു. 



ഭാഗ്യവശാല്‍, ഈ പോരാട്ടം അവസാനിച്ചിരിക്കുന്നു; വിവാദങ്ങള്‍ക്കും വിരാമമായി; അസ്പൃശ്യരുടെ ജനസംഖ്യ യെക്കുറിച്ചും തര്‍ക്കത്തിന് സാധ്യതയില്ല. അസ്പൃശ്യരെ നിയമപരമായിത്തന്നെ നിര്‍വചിച്ചു കഴിഞ്ഞു. അസ്പൃശ്യര്‍ ആരെല്ലാമണെന്ന് 1935 ലെ ഇന്ത്യാ ഗവണ്മെന്റ് ആക്ടിനോടുകൂടിയുള്ള പട്ടികയില്‍ പറഞ്ഞിട്ടുണ്ട്. ഈ ആക്ട് അസ്പൃശ്യരെ പട്ടികജാതിക്കാരായി വിവരിക്കുന്നു. ഈ പോരാട്ടം ഹൈന്ദവരുടെ സ്വഭാവവി ശേഷത്തെ വെളിവാക്കുന്നുണ്ട്. അസ്പൃശ്യര്‍ മുറവിളി കൂട്ടിയില്ലെങ്കില്‍, അവരുടെ അവസ്ഥയെക്കുറിച്ച് ഹിന്ദുക്കള്‍ ലജ്ജിക്കുകയില്ല. അസ്പൃശ്യരുടെ അംഗബല ത്തെക്കുറിച്ച് ഹിന്ദുക്കള്‍ പരാങ്മുഖരാണ്. അസ്പൃശ്യര്‍ ആയിരങ്ങളോ ദശലക്ഷങ്ങളോ ഉണ്ടായാലും ഹിന്ദുവിന് പ്രശ്‌നമല്ല. എന്നാല്‍ അസ്പൃശ്യര്‍ ഉണര്‍ന്ന് ആവശ്യപ്പെട്ടാല്‍ ആത്മനിന്ദയോ അനുതാപമോ ഇല്ലാതെ അവന്റെ നിലനില്പിനെ നിഷേധിക്കാനും ഉത്തരവാദിത്വത്തെ നിരാകരിക്കാനും അധികാരം പങ്കുവെക്കുന്നത് നിഷേധിക്കാനും ഹിന്ദു തയാറാണ്.