"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 28, ഞായറാഴ്‌ച

ദൈവികത്വം എന്നാല്‍......! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ്. 66)

ദൈവികത്വം ഭക്ത്യാദരബഹുമാന വികാരത്തെ ജനിപ്പിക്കുന്നു. അത് അലംഘനീ യമാണെന്ന വികാരംകൂടി അത് ജനിപ്പിക്കുന്നുണ്ട്. ഒരു വിശ്വാസം ദൈവീകകാര്യ മാണെന്ന് പവിത്രീകരിക്കപ്പെട്ടു കഴിഞ്ഞാല്‍, അതിനോട് ദ്രോഹകരമായി ഭാവിക്കുന്നതും, അതിനെ നിരാകരിക്കുന്നതും അല്ലെങ്കില്‍ അതിനെ ചോദ്യം ചെയ്യുന്നതും നിരോധിക്കപ്പെട്ടിരിക്കുന്നു. ദൈവികത്വത്തെ വിമര്‍ശിക്കുന്നതില്‍ നിരോധനമുണ്ട്. ദൈവികത അസ്പൃശ്യവും ചര്‍ച്ചക്ക് അതീതവുമാണ്. ഇത്തരം വികാരങ്ങളുമായി ഒരു വ്യക്തി സാന്ദ്രീകൃതമായിക്കഴിഞ്ഞാല്‍, അയാള്‍ ഉള്‍ക്കൊണ്ട ദൈവികത്വത്തിന് പിന്തുണ നല്കുന്നവനും, അതിന്റെ സംരക്ഷകനുമായിത്തീരുന്നു.


ജാതിയുടെ കാര്യത്തില്‍ ഹിന്ദുക്കള്‍ ചെയ്തതും ഇതുതന്നെയാണ്. അവര്‍ വേദങ്ങളില്‍ ജാതിക്ക് സ്ഥാനം നല്കി. വേദങ്ങള്‍ പാവനങ്ങളായതുകൊണ്ട് ജാതിക്കും പാവനത്വം ലഭിച്ചു. വേദങ്ങള്‍ മതപരമായതുകൊണ്ടാണ് അവക്ക് പാവനത്വം ലഭിച്ചത് എന്നു പറയുന്നത് ശരിയല്ല. അവക്ക് പാവനത്വമുള്ളതുകൊണ്ടാണ് അവ മതപരമായത് എന്നാണ് സ്ഥിതി.