"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 24, ബുധനാഴ്‌ച

ഹൈന്ദവസമൂഹം ജാതികളുടെ ഒരാലയമാണ്....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 53)

ഹൈന്ദവസമൂഹം ജാതികളുടെ ഒരാലയമാണ്. ഹിന്ദുക്കള്‍ ഒരു ജനതയല്ല ജാതികളായി രൂപാന്തരം പ്രാപിച്ച ജനവിഭാഗങ്ങളുടെ ഗ്രൂപ്പുകളാണ്. ഇതാണ് ഹൈന്ദവ സമൂഹത്തിന്റെ സവിശേഷത. പലപ്പോഴായി ഭാരതം സന്ദര്‍ശിച്ച വിദേശീയരെ അമ്പരപ്പിച്ച വസ്തുതയും അതുതന്നെ. എന്നിരുന്നാലും, ജാതിസ്മ്പ്രദായത്തില്‍ സവിശേഷമായിട്ടൊന്നുമില്ലെന്നു പറയാന്‍ മുതിരുന്നവരും ഇല്ലാതില്ല. ഉദാഹരണത്തിന് പ്രൊഫ ബെയിന്‍സിന്റെ (Baines) അഭിപ്രായം ഇപ്രകാരമാണ്;


'കണ്ടെത്താനാവാത്തതായിട്ടോ മറ്റു രാജ്യങ്ങളില്‍, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ത്ത ന്നെയും, എപ്പോഴെങ്കിലും സംഭവിച്ചിരിക്കാനാവാത്തതായിട്ടോ, ഈ സംവിധാനത്തില്‍ അധികമായിട്ടൊന്നുമില്ല. അവിടങ്ങളില്‍ വളരെക്കാലം മുമ്പുതന്നെ ഈ സംവിധാനം നിലനിന്നിരുന്നുവെങ്കിലും, കാലപ്പഴക്കത്തില്‍ മറ്റുചില സ്വാധീനങ്ങളുടെ ഫലമായി ഇല്ലാതാവുകയായിരുന്നു. ഉദാഹരണത്തിന്, ആളുകളുടെ ചില സംഘങ്ങള്‍ നിയതമായ ഗണങ്ങളായോ, വര്‍ഗങ്ങളായോ ഉരുത്തിരിഞ്ഞുവരുന്നത് സാധാരണയാണ്, ഏറെക്കുറേ സാര്‍വത്രികവുമായ ഗുണവിശേഷമാണ്. ഇങ്ങനെ ഉരുത്തിരിയുന്നവരുടെ കൂട്ടത്തില്‍ വംശപാരമ്പര്യമാക്കിത്തീര്‍ക്കാനും, സാഹചര്യങ്ങള്‍ അനുവദിക്കുന്നതിനനു സരിച്ച് ഒഴിഞ്ഞു നില്ക്കാനോ ആഗ്രഹിക്കാനോ ഉള്ള പ്രണത ഏറെക്കുറേ സ്വാഭാവിക മാണെന്ന് പറയാവുന്നതാണ്.'