"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 16, ചൊവ്വാഴ്ച

പുസ്തകം: രതിവിതാനം (കാവ്യനോവല്‍) - വി കെ നാരായണന്‍


അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ അത്യാവശ്യമാണ് ലൗകിക ജീവിതവിജയത്തിന്; അവയില്‍ പ്രധാനമാകുന്നു രതിവിജ്ഞാനം. കേവല ലൈംഗികതയല്ല അത്.

മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, ആരോഗ്യശാസ്ത്രം, സാഹിത്യമീമാംസ എന്നിവയുടെ ഊഷ്മളതയില്‍ പുടംചെയ്ത അസാധാരണ കൃതി. കാവ്യസംസ്‌കാരപരമായി ഏറെ ആസ്വാദ്യമായ കഥാഘടന, പാത്രസൃഷ്ടി, സംഭവവിവരണം, സാമൂഹിക സന്ദേശസംവേദനം.


മനോചിത്രങ്ങള്‍ ദൃശ്യഭംഗിയോടെ എന്ന് ഡോ. പി എം മാത്യു വെല്ലൂര്‍., അവതാരികയില്‍. ഇത്തരമൊരു കൃതി മലയാളത്തില്‍ വേറെയില്ല. ഉടനെയെങ്ങും ഉണ്ടാവാനിടയില്ലതാനും.

ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയില്‍ നെറ്റിചുളിക്കാത്ത സംസ്‌കൃതചിത്തര്‍ക്ക് മൗലിക ജീവനചോദനയുടെ പ്രയുക്ത വിതാനങ്ങള്‍ അടുത്തറിയാന്‍....

വില: 100 രൂപ.
പ്രസാധനം: പ്രഗീത പബ്ലിക്കേഷന്‍സ്, ഉടജം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം - 695013.
ഫോണ്‍: 8547891545, 9633576224, 9387168711.