"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 27, ശനിയാഴ്‌ച

ജാതിവ്യവസ്ഥയുടെ നിയമം മൂലമുള്ള അംഗീകാരം നഷ്ടപ്പെട്ടിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച്....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 63, 64)

ജാതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന്, നിയമപരവും മതപരവുമായ അംഗീകാരം ശക്തമായ രണ്ട് എന്‍ജിനുകാളായിരുന്നു. മതപരമായ അംഗീകാരമായിരുന്നു പ്രാഥമികമായ അംഗീകരമെന്നതിന് സംശയമില്ല. മതപരമായ അംഗീകാരം ഒന്നുകൊണ്ടുമാത്രമാണ് ജാതി സംരക്ഷിക്കപ്പെട്ടുപോന്നത്. രണ്ട് സാഹചര്യങ്ങളില്‍ നിന്ന് ഇത് വ്യക്തമാകും. നിയമപരമായ അംഗീകാരം വളരെ ചുരുക്കമായിട്ട് മാത്രമേ പ്രയോജനപ്പെടുത്തിയിരുന്നുള്ളൂ എന്ന കാര്യം സമ്മതിക്കേണ്ടതുണ്ട്. അതിനര്‍ത്ഥം മറ്റ് മാര്‍ഗങ്ങളിലൂടെയാണ് ജാതിസമ്പ്രദായം പരിപാലിക്കപ്പെട്ടുപോന്നത് എന്നാണ്. രണ്ടാമതായി നിയമപരമായ ഈ അംഗീകാരം 1850 വരെ മാത്രമേ നിലവിലുണ്ടാ യിരുന്നുള്ളൂ. ബ്രിട്ടീഷ് ഗവണ്മെന്റ് അക്കൊല്ലം ജാതിഅവശതാ നിര്‍മാര്‍ജന നിയമം പാസാക്കിയതോടെ നിയമപരമായ അംഗീകാരം ഇല്ലാതായി.



നിയമപരമായ അംഗീകാരം പിന്‍വലിച്ചുവെങ്കിലും ജാതിസമ്പ്രദായം അഭംഗുരം തുടര്‍ന്നു. മതപരമായ അംഗീകാരമാണ് ഏറ്റവും ഉന്നതമായ അംഗീകാരം. അതിന് വ്യവസ്ഥാപിതമായ ഒരാചാരത്തേയോ വിശ്വാസത്തേയോ പിന്തുണക്കാനും നിലനിര്‍ത്താനും കഴിയും. അളവില്‍ അതിന്റെ ശക്തി സീമാതീതമാണ്. നിയന്ത്രണത്തിലാകട്ടെ അതിബൃഹത്തും. എന്നാല്‍, മതപരമായ ഈ അംഗീകാരത്തിന് ഉന്നതനിലവാരത്തിലുള്ള ഈ കുതിരശക്തി എങ്ങനെ, എപ്പോഴാണ് കിട്ടുന്നതെന്ന് പലപ്പോഴും മനസ്സിലാക്കാറില്ല. ഇത് വിവേചിച്ചറിയുന്നതിന് മതപരമായ അംഗീകാരത്തിന് പിന്നിലെ അധികാരസ്രോതസ്സ് രണ്ടുവിധത്തിലാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.