"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 29, തിങ്കളാഴ്‌ച

ജാതിയെക്കുറിച്ച് ഹിന്ദുവിന്റെ വീക്ഷണം...? ഡോ. അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 69)

ജാതി രണ്ടുവിധത്തില്‍ സംരക്ഷിക്കപ്പെടുന്നു. ഓരോരുത്തരും ജാതിയെ അംഗീകരിക്കണം, കാരണം അത് ദിവ്യമായ സത്യമാണ്. തെറ്റാണെന്നുപറഞ്ഞ് ആരും അതിനെ ആക്രമിക്കരുത്. അങ്ങനെ ചെയ്യുന്നത് നിന്ദയാണ്, കാരണം അത് ദിവ്യമാണ്.

ഇതാണ് ജാതിയെക്കുറിച്ച് ഹിന്ദുവിന്റെ വീക്ഷണം. റൈസിലി (Risely) യുടെ വംശസിദ്ധാന്തം സെനാര്‍ട്ടിന്റെ (Senart) തൊഴില്‍ സിദ്ധാന്തം, നെസ്ഫീല്‍ഡിന്റെ (Nesfield) പ്രവൃത്തി സിദ്ധാന്തം എന്നിങ്ങനെ ജാതിയെക്കുറിച്ചുള്ള ആധുനിക വിശദീകരണങ്ങള്‍ ഒരു ശരാശരി ഹിന്ദുവില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കുന്നില്ല. ജാതിസമ്പ്രദായം സൃഷ്ടിച്ചത് ദൈവമാണെന്ന് അയാള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ വേദങ്ങളില്‍ അവയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. വേദങ്ങള്‍ ശ്രുതി അഥവാ, ദൈവവചനങ്ങളാണ്. അതുകൊണ്ടുതന്നെ അവ നിത്യവും സത്യവുമാണ്.


ജാതി ദിവ്യമാണ്, ദൈവികമാണ്, അതുകൊണ്ടുതന്നെ അനന്തമാണ് എന്നിങ്ങനെയുള്ള പ്രതിരോധനിര സ്ഥാപിച്ചുകൊണ്ടാണ് എതിരാളികളുടെ വിമര്‍ശനങ്ങള്‍ ബ്രാഹ്മണര്‍ നേരിടുകയും അതിന്റെ നിലനില്പിനെ ന്യായീകരിക്കുകയും ചെയ്തു പോന്നത്. ജാതിയെക്കുറിച്ചുള്ള അതിന്റെ ഈ വീക്ഷണം തേജോമയമായ നിറങ്ങളില്‍ പുറത്തുവരുന്നത് അത് സംബന്ധിച്ച് ബ്രാഹ്മണര്‍ ഒരു വശത്തും ബുദ്ധനും അദ്ദേഹത്തിന്റെ അനുയായികളും മറുവശത്തുമായി നടത്തിയ വിവാദങ്ങളിലാണ്.