"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 4, വ്യാഴാഴ്‌ച

പുസ്തകം: ; അമണ; ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ - ചിത്രകാരന്‍ ടി മുരളി.


ചിത്രകാരന്‍ ടി മുരളിയുടെ ചിത്രങ്ങള്‍ ചരിത്രത്തേയും പുരാവൃത്തങ്ങളേയും അധഃസ്ഥിത പരിപ്രേക്ഷ്യത്തില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ദലിത് - കീഴാള കലാകാരന്മാരേയും എഴുത്തുകാരേയും പോലെ ഈ ചിത്രകാരനും ചരിത്രത്തേയും പുരാവൃത്തങ്ങളേയും അടിത്തട്ടില്‍ നിന്നുകൊണ്ട് മുകളിലേക്ക് വീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം സര്‍വ സമ്മതങ്ങളായിട്ടുണ്ട്. പുരാവൃത്ത ആഖ്യാനങ്ങളേയും സംഭവങ്ങളേയും കീഴ്‌മേല്‍ മറിച്ചിടുന്നു. - ഡോ. എ ടി മോഹന്‍രാജ്.

അമണ എന്നാല്‍ മുതിര്‍ന്ന ബുദ്ധ/ജൈന ഭിക്ഷു എന്നര്‍ത്ഥം.

പ്രസാധനം: മുദ്ര ബുക്‌സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കോഴിക്കോട്.
വില: 170 രൂപ.