"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 6, ശനിയാഴ്‌ച

പുസ്തകം: പുലരിയിലെ മൂന്നു തെങ്ങുകള്‍ - എസ് ജോസഫ്

കവി എസ് ജോസഫിന്റെ ആദ്യത്തെ നോവലാണ് 'പുലരിയിലെ മൂന്നു തെങ്ങുകള്‍'. ഒരു കാനേഷുമാരിയിലും പെടാത്തവരുടെ - പാര്‍ശവത്കരിക്കപ്പെട്ടവരുടെ ജാവിതം ആഖ്യാനം ചെയ്യുന്ന നോവല്‍. തിരുവനന്തപുരം ആസ്ഥാനമായുള്ള റെയ്ന്‍ബോ ബുക് പബ്ലിഷേഴ്‌സ് 2007 ല്‍ ഈ നോവല്‍ പ്രസിദ്ധികരിച്ചു. വില: 65 രൂപ.

'എനിക്ക് നിന്റെ നോവലിനെക്കുറിച്ച് ഏറെ പറയണമെന്നുണ്ട്. അതൊക്കെ എഴുത്തിലൂടെ ശരിയാവില്ല. ഞാന്‍ നിന്റെ നാട്ടിലേക്ക് വരികയാണ്. എനിക്ക് കുറച്ച് ചിത്രങ്ങള്‍ ചെയ്യണം. കളറുകള്‍ ഞാന്‍ കൊണ്ടുവരുന്നുണ്ട്. കുറേയേറെ ഓയില്‍ ഷീറ്റ് പേപ്പറുകളും കൊണ്ടുവരുന്നുണ്ട്. നിനക്കും കുറച്ച് ചിത്രങ്ങള്‍ ചെയ്യാം. ആക്രിലിക് കളറുകളും ചാര്‍ക്കോളും ഞാന്‍ കൊണ്ടുവരാം. പിന്നെ പുതിയ കുറേ പുസ്തകങ്ങളും എന്റെ വശം ഉണ്ട്. നിന്റെ അടുത്ത് ഞാന്‍ ഉടന്‍ വരും. എന്നെ കാത്തിരിക്കുക. നമുക്ക് നിന്റെ നോവലിനെക്കുറിച്ച് സംസാരി ക്കണം. പറ്റുമെങ്കില്‍ അത് കുറച്ചുകൂടി വലുതാക്കു കയും വേണം. ആഗസ്റ്റില്‍ വിപിന്‍ വരുന്നത് കാത്തിരിക്കുന്നു' - (പിന്‍കുറിപ്പ്)

റെയ്ന്‍ബോ ബുക്‌സ് ഫോണ്‍ നമ്പര്‍: 0479 - 2 426 427
www.rainbow-books.com
E-mail:nomarainbow@sify.com