"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 14, ഞായറാഴ്‌ച

അവര്‍ണജാതികളുടെ വിഭജനരേഖ...! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 48)

ജാതിവ്യവസ്ഥയെക്കുറിച്ച് എഴുതിയിട്ടുള്ളതില്‍ ഏറിയ പങ്കും സവര്‍ണഹിന്ദുക്കളിലെ ജാതിവ്യവസ്ഥയെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. അവര്‍ണഹിന്ദുക്കളെക്കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയപ്പെടുന്നുള്ളൂ. ഈ അവര്‍ണഹിന്ദുക്കള്‍ ആരൊക്കെയാണ്, ഹിന്ദു സമൂഹത്തില്‍ അവരുടെ സ്ഥാനം എന്താണ്, സവര്‍ണഹിന്ദുക്കളുമായി അവര്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു - ഇത്തരം ചോദ്യങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടി രുന്നില്ല. ഈ ചോദ്യങ്ങള്‍ പരിഗണിക്കപ്പെടാതെ ഹിന്ദുക്കള്‍ നിര്‍മിച്ചിട്ടുള്ള സാമൂഹിക സംവിധാനത്തെക്കുറിച്ച് യാഥാര്‍ത്ഥ്യമായ ഒരു ചിത്രം കിട്ടുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. സവര്‍ണഹിന്ദുക്കളും അവര്‍ണഹിന്ദുക്കളും തമ്മിലുള്ള വര്‍ഗവിഭജനം ഒഴിവാക്കുകയെന്നാല്‍, മന്ത്രവാദിനികള്‍, കുട്ടിച്ചാത്തന്മാര്‍, രാക്ഷസന്മാര്‍ എന്നിവരെ ഒഴിവാക്കുന്ന ഗ്രിമ്മിന്റെ മുത്തശ്ശിക്കഥയുമായി ബന്ധിപ്പിക്കുക എന്നാണ്.


അവര്‍ണഹിന്ദുക്കള്‍ മൂന്ന് വിഭാഗങ്ങളുണ്ട്: പ്രാകൃതജാതിക്കാര്‍, ക്രിമിനല്‍ ജാതിക്കാര്‍, അസ്പൃശ്യര്‍. ഈ മൂന്ന് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അംഗസംഖ്യ അത്രക്ക് ചെറുതല്ല. 1931 ലെ സെന്‍സസ് അനുസരിച്ച് പ്രാകൃതവര്‍ഗക്കാരുടെ എണ്ണം 25 ദശലക്ഷ മാണെന്ന് കണക്കാക്കിയിരിക്കുന്നു. ക്രിമിനല്‍ ജാതിക്കാരുടെ എണ്ണം 4.5 ദശലക്ഷ മാണ്. അസ്പൃശ്യരുടേത് 50 ദശലക്ഷവും. അതായത് ഈ മൂന്ന് വിഭാഗങ്ങളും കൂടിയാല്‍ 79.5 ദശലക്ഷമാകുന്നു.

സവര്‍ണജാതികളും അവര്‍ണജാതികളും തമ്മിലുള്ള വര്‍ഗവിഭജനത്തില്‍ ഐകരൂപ്യമില്ല. അതിന്റെ ഫലമായുണ്ടായിട്ടുള്ള അവസ്ഥ ഗ്രഹിക്കുക അത്രക്ക് എളുപ്പമല്ല. സവര്‍ണജാതിക്കാരുടേയും അവര്‍ണജാതിക്കാരുടേയും ഇടയിലൂടെ പോകുന്ന വിഭജനരേഖ സവര്‍ണജാതിക്കാരും രണ്ട് അവര്‍ണജാതിക്കാരും - പ്രാകൃത - ക്രിമിനല്‍ ജാതിക്കാര്‍ - തമ്മില്‍ ഒരു ബന്ധം സൃഷ്ടിക്കുന്നുണ്ട്. ഈ ബന്ധം സവര്‍ണജാതിക്കാരും അവര്‍ണരിലെ മൂന്നാമത്തെ വിഭാഗമായ അസ്പൃശ്യരും തമ്മില്‍ വിഭജനരേഖ സൃഷ്ടിക്കുന്ന ബന്ധത്തില്‍ നിന്ന് വ്യത്യസ്തമാണ്. സവര്‍ണ ഹിന്ദുക്ക ളുടേയും ആദ്യത്തെ രണ്ട് അവര്‍ണജാതിക്കാരുടേയും ഇടക്കുള്ള ഈ വിഭജനരേഖ, ബന്ധുജനങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള വിഭജനമാണ്. ഈ വിഭജനം രണ്ടുകൂട്ടരും തമ്മിലുള്ള മാന്യമായ സമ്പര്‍ക്കം അസാധ്യമാക്കുന്നില്ല. എന്നാല്‍, സവര്‍ണജാതി ക്കാരും അസപൃശ്യരും തമ്മിലുള്ള വിഭജനം വ്യത്യസ്തവിധത്തിലുള്ളതാണ്. ബന്ധുജനേതരമായ ആളുകളും ശത്രുക്കളുമായ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വിഭജനമാണത്. മാന്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളായി പരസ്പരം സമ്പര്‍ക്കപ്പെടാനുള്ള യാതൊരു സാധ്യതയും അവര്‍ തമ്മിലില്ല.