"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 2, ചൊവ്വാഴ്ച

അസ്പൃശ്യരുടെ ദുരന്തകാരണം ഹിന്ദുക്കളുടെ കുറ്റമാണ്.... ഡോ. അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ കൃതികള്‍. വാല്യം 10. പേജ് 23)

അസ്പൃശ്യരുടെ ഉയിര്‍ത്തെഴുന്നേല്പിന് വലിയ ആശക്ക് വകയുണ്ടെന്ന് തോന്നുന്നില്ല. അവരുടെ ഉയിര്‍ത്തെഴുന്നലേപ് പ്രാകൃതവര്‍ഗക്കാരുടേതിനേക്കാള്‍ പ്രശ്‌നസങ്കീര്‍ണവും വിദൂരവുമാണ്. രാഷ്ട്രീയമോ സാമ്പത്തികമോ ആയ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായിരുന്നു അടിമകളുടെ പ്രശ്‌നം. അസ്പൃശ്യരുടെ പ്രശ്‌നം രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങളുടെ നിഷേധമായിരുന്നെങ്കില്‍ അത് നിയമപരവും ഭരണഘടനാപരവുമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കാവു ന്നതാണ്. 

ഹിന്ദുക്കളുടെ സാമൂഹിക മനശാസ്ത്രത്തിന്റെ ഫലമാണ് രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങളുടെ നിഷേധം. ഹിന്ദുക്കളുടെ സാമൂഹികമായ പെരുമാറ്റത്തില്‍നിന്നു നേരിട്ട് ഉയിര്‍ക്കൊള്ളുന്നവയാണ് അസ്പൃശ്യരുടെ പ്രശ്‌നങ്ങള്‍. ഹിന്ദുക്കളുടെ മനോഭാവത്തില്‍ മാറ്റമുണ്ടായെങ്കില്‍ മാത്രമേ അയിത്തം അപ്രത്യക്ഷമാവുകയുള്ളൂ. അപ്പോള്‍ എങ്ങനെ ഹിന്ദുക്കളുടെ ജീവിതരീതി ഉപേക്ഷിക്കാമെന്നതാണ് പ്രശ്‌നം. ഒരു രാഷ്ട്രം മുഴുക്കെ ശീലിച്ചുവന്ന ജീവിതരീതി ഉപേക്ഷിക്കുകയെന്നത് നിസ്സാര കാര്യമല്ല. ഹിന്ദുക്കള്‍ വിശ്വസിച്ചുവന്ന ജീവിതരീതിക്കു പുറമേ, അവരുടെ മതം പവിത്രമാക്കിയ ജീവിതരീതികൂടിയാ ണതെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു അവരുടെ ജീവിതരീതി മാറ്റുകയെന്നാല്‍ അവരുടെ മതം തന്നെ മാറ്റുക യെന്നാ ണര്‍ത്ഥം.


ഇതെങ്ങനെ സംഭവിക്കാനണ്? അസ്പൃശ്യരുടെ ദുരന്തകാരണം ഹിന്ദുക്കളുടെ കുറ്റമാണെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ. ഹിന്ദുക്കഎളുടെ മതപരമായ മനശാസ്ത്രത്തില്‍ ഉണ്ടാകേണ്ട ഈ വിപ്ലവത്തിന് അസ്ൃശ്യര്‍ എത്രകാലം കാത്തിരിക്കണം? പ്രവചിക്കാന്‍ കഴിവുള്ളവര്‍ അതിന് ഉത്തരം നല്കട്ടെ. അതിനിടക്ക് അവരുടെ അവസ്ഥ യെക്കുറിച്ച് വിസ്തരിക്കുന്നതും അവര്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതും ഉചിതമായിരിക്കും.