"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 28, ഞായറാഴ്‌ച

വേദങ്ങള്‍ എന്തെല്ലാമാണ്.....? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 67)

തങ്ങളുടെ മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളായിട്ടാണ് ഹിന്ദുക്കള്‍ വേദങ്ങളെ കണക്കാക്കുന്നത്. വേദങ്ങളെ അവര്‍ പ്രത്യേക വിഭാഗങ്ങളായിട്ടുതന്നെ കണക്കാക്കുന്നു. കല്പങ്ങള്‍ എന്നു വിളിക്കുന്ന സൃഷ്ടിയുടെ യുഗങ്ങളായിട്ടാണ് ഹിന്ദുക്കള്‍ അവയെ കരുതുന്നത്. ഓരോ യുഗത്തിന്റേയും അവസാനം പ്രളയം ഉണ്ടാകുന്നു. തുടര്‍ന്ന് സൃഷ്ടിയുടെ മറ്റൊരു യുഗം ആരംഭിക്കുന്നു. ഒരു യുഗത്തിന്റെ അവസാനം പ്രളയത്തില്‍ വേദങ്ങള്‍ നശിച്ചുപോകുന്നു. ഓരോ യുഗത്തിന്റേയും ആരംഭത്തില്‍ ഈശ്വരന്റെ വെളിപാടിലൂടെ അവയുണ്ടാകുന്നു. അപ്രകാരം കഴിഞ്ഞ യുഗത്തിന്റെ 



അവസാനത്തിലെ പ്രളയത്തില്‍ വേദങ്ങളെല്ലാം നശിച്ചുപോയി. കൃതയുഗത്തോടുകൂടി ആരംഭിച്ച പുതിയ കല്പത്തില്‍ ദൈവം ഋഷിമാര്‍ക്ക് നല്കിയ വെളിപാടിലൂടെ വേദങ്ങളുണ്ടായി. ഹിന്ദുക്കള്‍ വേദങ്ങളെ കാണുന്നത് നിത്യം (അനന്തം) അനാദി (ആദിയില്ലാത്തത്) അപൗരുഷേയ (മനുഷ്യസൃഷ്ടിയല്ലാത്തത്) എന്നിങ്ങനെയാണ്. ചുരുക്കത്തില്‍, വേദങ്ങള്‍ ദൈവവചനങ്ങളാണ്. മനുഷ്യന് ദൈവം നല്കുന്ന ശാസനങ്ങളാണ്.

വേദങ്ങളെ ശ്രുതികള്‍ എന്നു വിളിച്ചിരുന്നില്ലെങ്കില്‍ത്തന്നെയും, ദൈവികത്വത്തിന്റെ ആജ്ഞാപനം അവക്കുണ്ടാകുമായിരുന്നു.