"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 30, ചൊവ്വാഴ്ച

കറുത്തനിറക്കാരും ഉയരക്കുറവുമുള്ള മനുഷ്യരെക്കുറിച്ച് പുരാണങ്ങളിലുള്ള സൂചനകള്‍....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 82)

മതിഭ്രമവും അഹങ്കാരവും കാരണം വേനനെ അടക്കിനിര്‍ത്താനാവില്ലെന്ന് ഋഷിമാര്‍ക്ക് ബോധ്യമായി. അതിശക്തരായ അവര്‍ ക്രുദ്ധരായി, ബലവാനും എതിര്‍പ്പുകളെ ഉഗ്രമായി നേരിടുന്നവനുമായ രാജാവിനെ പിടികൂടി അയാളുടെ ഇടത്തെ തുടയില്‍ മര്‍ദ്ദിച്ചു. അങ്ങനെ മര്‍ദ്ദിക്കപ്പെട്ട തുടയില്‍നിന്ന് കരിനിറമുള്ളവനും വളരെ കുറിയവനുമായ ഒരു മനുഷ്യന്‍ ഉത്ഭവിച്ചു; അവന്‍ ഭയംപൂണ്ട് കൈകൂപ്പി നിന്നു. അവന്‍ പരിഭ്രാന്തനാണെന്നുകണ്ട് അത്രി അവനോട് ഇരിക്ക് (നിഷീദ) എന്നു പറഞ്ഞു. അവന്‍ നിഷാദവംശത്തിന്റെ സ്ഥാപകനായിത്തീര്‍ന്നു. കൂടാതെ, വേനന്റെ മാലിന്യത്തില്‍ നിന്ന് ഉത്ഭൂതരായ ധീവവരുടെ (മുക്കുവര്‍) ജനയിതാവുമായി. വിന്ധ്യാപര്‍വത നിരയിലെ മറ്റ് നിവാസികളും നിയമരാഹിത്യോന്മുഖരായ തുക്കാറന്മാരും തുമ്പുരന്മാരും വേനന്‍ മഹാരാജാവില്‍ നിന്ന് ഉത്ഭൂതരായവരാണ്. പിന്നീട് പ്രകോപിതരും ക്രുദ്ധരും ശക്തിമാന്മാരുമായ ഋഷിമാര്‍ വേനന്റെ വലത്തെ കയ്യില്‍ അരണിമരം ഉരക്കുന്നതുപോലെ മര്‍ദ്ദിച്ചു. അതില്‍നിന്ന് പ്രീതന്‍ ജനിച്ചു. തെളിഞ്ഞുവന്ന അഗ്നിപോലെ ജ്വലിച്ചു.