"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 27, ശനിയാഴ്‌ച

ബ്രാഹ്മണര്‍ സസ്യഭുക്കു കളായിത്തീര്‍ന്ന തിന്റെ ലക്ഷ്യം എന്തായിരുന്നു...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണ കൃതികള്‍. വാല്യം 14. പേജ് 120)

ബ്രാഹ്മണര്‍ ഗോമാംസഭക്ഷണം ഉപേക്ഷിച്ചതിന്റെ ലക്ഷ്യം ബുദ്ധ ഭിക്ഷുക്കള്‍ നേടിയെടുത്തിരുന്ന ആധിപത്യം അവരില്‍ നിന്ന് തട്ടിപ്പറിക്കുക എന്നതായിരുന്നുവെന്ന് സസ്യാഹാരശീലം സ്വീകരിച്ച ബ്രാഹ്മണരുടെ നടപടി തെളിയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബ്രാഹ്മണര്‍ സസ്യഭുക്കുകളായിത്തീര്‍ന്നത്? ബ്രാഹ്മണര്‍ക്ക് സസ്യഭുക്കുകളായിത്തീരാതെ, അവരുടെ പ്രതിയോഗിയുമായുള്ള അതായത് ബുദ്ധമതവുമായുള്ള - മത്സരത്തില്‍ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാന്‍ കഴിയുമായി രുന്നില്ല എന്നതാണ് ഇതിന്റെ ഉത്തരം. ബുദ്ധമതവുമായി താരതമ്യപ്പെടുത്തിയാല്‍ ബ്രാഹ്മണര്‍ക്ക് ബഹുജന ദൃഷ്ടിയില്‍ മതിപ്പു കുറഞ്ഞുപോകുന്ന ഒരു സംഗതിയുണ്ടായി രുന്നുവെന്ന് ഇത്തരുണത്തില്‍ വിസ്മരിക്കാന്‍ പാടില്ല. ബ്രാഹ്മണ മതത്തിന്റെ അന്തസ്സത്തയായിരുന്ന മൃഗബലി സമ്പ്രദായമാണത്; ബുദ്ധമതം ഇതിന്റെ ബദ്ധശത്രുവായിരുന്നു.


കര്‍ഷക ജനതയുടെ ഇടയില്‍ ബുദ്ധമതത്തോട് ബഹുമാനവും പശുക്കളും കാളകളും ഉള്‍പ്പെടെയുള്ള മൃഗങ്ങളെ കൊലചെയ്യുന്ന സമ്പ്രദായം പിന്തുടര്‍ന്നുവന്ന ബ്രാഹ്മണ മതത്തോട് വെറുപ്പും ഉണ്ടാവുക സ്വാഭാവികം മാത്രമാണല്ലോ. അപ്പോള്‍ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാന്‍ ബ്രാഹ്മണര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക? ബുദ്ധ ഭിക്ഷുക്കളെ കടത്തിവെട്ടണമെങ്കില്‍ മാംസഭക്ഷണം ഉപേക്ഷിച്ചാല്‍ മാത്രം പോരാ, പിന്നെയോ സസ്യഭുക്കുകളായിത്തീരുകയും കൂടി ചെയ്യണം - അതവര്‍ ചെയ്തു. ബ്രാഹ്മണര്‍ സസ്യഭുക്കുകളായി തീര്‍ന്നതിന്റെ ലക്ഷ്യം ഇതായിരുന്നുവെന്ന് വിവിധ രീതികളില്‍ തെളിയിക്കാന്‍ കഴിയും.

മൃഗബലി മോശമാണെന്ന ബോധ്യം കൊണ്ടാണ് ബ്രാഹ്മണര്‍ പ്രവര്‍ത്തിച്ചതെങ്കില്‍, അവര്‍ ബലിക്കുവേണ്ടി മൃഗങ്ങളെ കൊല്ലുന്ന സമ്പ്രദായം ഉപേക്ഷിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ; അവര്‍ സസ്യഭുക്കുകളായിത്തീരേണ്ട ആവശ്യമില്ലായിരുന്നു.