"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 29, തിങ്കളാഴ്‌ച

ഇസ്ലാമിനെക്കുറിച്ച് സര്‍ വില്യം മൂറിയുടെ അഭിപ്രായം....! അംബേഡ്കര്‍ പറഞ്ഞു...



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 76, 77)

ഓരോ ചിന്തക്കും, വാക്കിനും അക്ഷരത്തിനും ഇതുപോലൊരു നിരീക്ഷണം സര്‍ വില്യം മൂറിയും നടത്തുന്നുണ്ട്. ഇസ്ലാമിനെക്കുറിച്ച് പറയുന്ന അവസരത്തില്‍, മതത്തിന്റെ ദിവ്യമായ സംഹിതകളില്‍ നിന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:


'അയവില്ലാത്ത ആവരണംകൊണ്ട് മൂടിക്കെട്ടിയ മുഹമ്മദിന്റെ മതത്തിന് പുറത്തേക്കുവരാന്‍ കഴിയില്ല. ആദ്യകാലത്ത് അതിനുണ്ടായിരുന്ന അയവുള്ള ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. കാഠിന്യമാര്‍ന്ന, വഴങ്ങുന്ന സ്വഭാവം നഷ്ടപ്പെട്ട അതിന് ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനോ, ഉപാസകരെ രൂപപ്പെടുത്താനോ കഴിയുന്നില്ല. വ്യത്യസ്ത സാഹചര്യങ്ങളില്‍, മാനവരാശിയുടെ വികാസ പരിണാമങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് ഒത്തുപോകാന്‍ അതിന് കഴിയുന്നില്ല. (1889 ഏപ്രിലിലെ ഏഷ്യാ ക്വാര്‍ട്ടര്‍ലി റിവ്യൂവില്‍ ഇ ഡി ബന്‍സണ്‍, 'സഭയില്‍ മുഹമ്മദിന്റെ സ്ഥാനം' എന്ന ലേഖനത്തില്‍ ഉദ്ധരിച്ചത്, പുറം 287)'