"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 29, തിങ്കളാഴ്‌ച

ലോകത്തില്‍ ഹിന്ദുക്കളുടെ സാമൂഹിക സംവിധാനം.....! അംബേഡ്കര്‍ പറഞ്ഞു...



(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 77)

ലോകത്തില്‍ ഹിന്ദുക്കളുടെ സാമൂഹിക സംവിധാനം - മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം - മാത്രമാണ് മതം പവിക്രീകരിക്കുകയും, ദിവ്യത്വം നല്കുകയും സനാതനമാക്കുകയും, അലംഘനീയത കല്പിക്കുകയും ചെയ്തിട്ടുള്ളത്. ലോകത്തില്‍ ഹിന്ദുക്കളുടെ സാമ്പത്തിക സംവിധാനം - ജോലിക്കാരനും ജോലിക്കാരനും തമ്മിലുള്ള ബന്ധം - മാത്രമാണ് മതം പവിത്രീകരിക്കുകയും ദിവ്യത്വം കല്പിക്കുകയും, ശാശ്വതമാക്കുകയും അലംഘനീയത കല്പിക്കുകയും ചെയ്തത്. ഇതുപോലെയുള്ളവരാണ് സൗരാഷ്ട്രീയന്മാരും ഇസ്രയേലികളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇവര്‍ക്കെല്ലാം ദിവ്യമായ സംഹിതകളുണ്ട്. അവര്‍ വിശ്വാസങ്ങളേയും അനുഷ്ഠാനങ്ങളേയും പവിത്രീകരിക്കുകയും അവക്ക് ദിവ്യത്വം നല്കുകയും ചെയ്യുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നിയതമായ രൂപത്തില്‍ അവ നിര്‍ദേശിക്കുന്നില്ല. ഏതെങ്കിലും സവിശേഷമായ സാമൂഹ്യ സംവിധാനത്തെ അവ പവിത്രീകരിക്കുകയോ, ദിവ്യത്വം കല്പിക്കുകയോ, അലംഘനീയമെന്ന് കല്പിക്കുകയോ ചെയ്യുന്നില്ല. ഹിന്ദുക്കള്‍ ഇക്കാര്യത്തില്‍ ഒറ്റ തിരിഞ്ഞു നില്ക്കുന്നു. ഇതാണ് കാലത്തിന്റെ കെടുതിയേയും കടന്നാക്രമണത്തേയും ചെറുക്കാന്‍ ജാതിക്ക് ശക്തി നല്കിയത്.