"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 31, ബുധനാഴ്‌ച

പിന്നോക്കക്കാര്‍ ഹിന്ദുക്കളുടെ പക്ഷം ചേരാന്‍ കാരണമെന്ത്? അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 142)

പിന്നോക്കക്കാരുടെ വാദഗതി അംഗീകരിച്ചിരുന്നുവെങ്കില്‍ അധകൃതവര്‍ഗക്കാരുടെ എണ്ണം അസാധാരണമായ അളവില്‍ വര്‍ധിക്കുമായിരുന്നു. എന്നാല്‍ അവര്‍ക്ക് അസ്പൃശ്യരില്‍നിന്നോ ഉപരിജാതിക്കാരായ ഹിന്ദുക്കളില്‍ നിന്നോ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. അധകൃതവര്‍ഗക്കാരുടെ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തില്‍ ഹിന്ദുക്കള്‍ എതിരായിരുന്നു. യഥാര്‍ത്ഥത്തില്‍ അസ്പൃശ്യരല്ലാത്ത ആളുകളെ തങ്ങളുടെ കൂട്ടത്തില്‍പ്പെടുത്താന്‍ അസ്പൃശ്യരും തയാറല്ലായിരുന്നു. സ്പൃശ്യഹിന്ദുക്കളെ പുരോഗതിപ്രാപിച്ചവരെന്നും പിന്നോക്കക്കാരെന്നും വിഭജിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രാതിനിധ്യം ആവശ്യപ്പെടുക എന്നതായിരുന്നു 



പിന്നോക്കക്കാരെ സംബന്ധിച്ചിടത്തോളം ശരിയായ മാര്‍ഗം. ഈ ശ്രമത്തില്‍ അസ്പൃശ്യര്‍ അവരെ പിന്തുണക്കുമായിരുന്നു. അവര്‍ ഇതിനോട് യോജിച്ചില്ലെന്നുമാത്രമല്ല തങ്ങളെ അധകൃതവര്‍ഗ ക്കാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എന്തുകൊണ്ടെന്നാല്‍, തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാന്‍ ഇതാണ് എളുപ്പവഴിയെന്ന് അവര്‍ കരുതി. അസ്പൃശ്യര്‍ ഇതിനെ എതിര്‍ത്തതുകൊണ്ട, പിന്നോക്കവിഭാഗക്കാര്‍ ഹിന്ദുക്കളുടെ പക്ഷം ചേര്‍ന്ന് അസ്പൃശ്യരുടെ അസ്തിത്വത്തെ ഹിന്ദുക്കളേക്കാള്‍ ശക്തിയായി നിഷേധിച്ചു.