"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 30, ചൊവ്വാഴ്ച

ഹിന്ദുക്കളുടെ മതസംഹിത ദൈവത്തില്‍ നിന്നുള്ള വെളിപാടാണ്...! അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. 77, 78)

ഹിന്ദുക്കളുടേതുപോലെ ക്രോഡീകരിക്കപ്പെട്ട മതമുള്ളവരില്‍ നിന്ന് ഒരു കാര്യത്തില്‍ ഹിന്ദുക്കഎള്‍ വിഭിന്നരാണ്. ഹിന്ദുക്കളുടെ മത സംഹിത ദൈവത്തില്‍ നിന്നുള്ള വെളിപാടാണ്. അതുകൊണ്ടാണ് ദൈവങ്ങളെ ശ്രുതികള്‍ (ശ്രവിച്ചത്) എന്നു വിളിക്കുന്നത്. സൗരാഷ്ട്രക്കാരും, ക്രിസ്ത്യാനികളും, മുസ്ലീങ്ങളും, ജൂതന്മാരും അംഗീകരിച്ചിട്ടുള്ള മതസംഹിതകളും ഇതുപോലുള്ളവയാണ്. ദൈവത്തിന്റെ വചനങ്ങള്‍ (അരുളപ്പാട്) ശ്രിവച്ചത് ആരാണെന്ന്, ആര്‍ക്കാണ് ദൈവത്തിന്റെ വെളിപാടുണ്ടായതെന്ന്, സൗരാഷ്ട്രക്കാരനോടും, ജൂതന്മാരോടും ക്രിസ്ത്യാനിയോടും മുസ്ലീമിനോടും ചോദിച്ചുനോക്കൂ. തങ്ങളുടെ മത സംഹിതയില്‍ അടങ്ങിയിട്ടുള്ള അരുളപ്പാട് ശ്രവിച്ചത് സൗരാഷ്ട്രരാണെന്ന് സൗരാഷ്ട്രീയര്‍ പറയും. ക്രിസ്ത്യാനികള്‍ പറയും യേശുവാണെന്ന, മുസ്ലീങ്ങള്‍ പറയും മുഹമ്മദീയരാണെന്ന്. വേദങ്ങളില്‍ അടങ്ങിയിട്ടുള്ള വെളിപാടുകള്‍ ശ്രവിച്ചത് ആരാണെന്ന് ഒരു ഹിന്ദുവിനോട് ചോദിച്ചുനോക്കൂ. അയാള്‍ ഉത്തരം മുട്ടും. ദൈവത്തിന്റെ അരുളപ്പാടുകള്‍ ശ്രവിച്ച ആളുടെ പേര് പറയാന്‍ അയാള്‍ക്ക് കഴിയില്ല. വേദങ്ങളിലെ മന്ത്രങ്ങളുടെ കര്‍ത്താക്കള്‍ ആരാണെന്ന് അവയില്‍ത്തന്നെ സൂചനയുണ്ട്. എന്നാല്‍ വേദങ്ങളില്‍ അടങ്ങിയിട്ടുള്ള ദൈവവചനങ്ങള്‍ ശ്രവിച്ചത് ഇവരാണെന്ന് ഹിന്ദുക്കള്‍ പറയുകയില്ല. ഈ വ്യത്യാസം വേദങ്ങളുടെ പാവനസ്വഭാവം വലിയൊരളവില്‍ സംരക്ഷിക്കാന്‍ കഴിയുന്നു.


മോസസ്സിന്റെ അഥവാ യേശുവിന്റെ സ്വഭാവത്തെ അധിക്ഷേപിച്ചുകൊണ്ട് ദിവ്യഗ്രന്ഥമെന്ന നിലക്ക് ബൈബിളിനെ അധിക്ഷേപിക്കാന്‍ കഴിയും. അതുപോലെ തന്നെ മുഹമ്മദിന്റെ സ്വഭാവത്തെ അധിക്ഷേപിച്ചുകൊണ്ട് ദിവ്യഗ്രന്ഥമെന്ന നിലക്ക് ഖുറാനെ അധിക്ഷേപിക്കാന്‍ കഴിയും. എന്നാല്‍ ദൂതന്റെ അഥവാ സ്ഥാപകന്റെ സ്വഭാവത്തെ അധിക്ഷേപിക്കാന്‍ കഴിയുകയില്ല. അങ്ങനെ ആരുമില്ലെന്നതാണ് അതിന് കാരണം.

ഞാന്‍ പറഞ്ഞതുപോലെ ഹിന്ദുക്കള്‍ തങ്ങളുടെ ഭവനങ്ങള്‍ നിര്‍മിച്ചിട്ടുള്ളത് മതത്തിന്റെ പാറപ്പുറത്താണ്. ഈ പാറ കടുപ്പമുള്ള സാധാരണ ശിലയല്ല. ശരിക്കും കരിങ്കല്ലാണ്.