"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 4, വ്യാഴാഴ്‌ച

പുസ്തകം: പറോട്ടി - രാഘവന്‍ അത്തോളി

രാഘവന്‍ അത്തോളിയുടെ കവിതാസമാഹാരമാണ് 'പറോട്ടി'. അദ്ദേഹത്തിന്റെ സ്‌കെച്ചുകളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

മലയാള സാഹിത്യ ലോകത്തില്‍ ഇന്നേവരെ വെളിപ്പെട്ടിട്ടുള്ളതില്‍ അപൂര്‍വമായ ഒരു ചരിത്ര സംഭവമായിരിക്കും ഈ കവിതാ സമാഹാരം. അത്തോളി അമ്മയുടെ പേരില്‍ നിന്നും നേരില്‍ നിന്നുമാണ് ഉരുവപ്പെട്ടത്. വെന്തുനീറിയ നോവുകളുള്ളിലൊതുക്കി ജീവിതപ്പാതയില്‍ പൊന്‍നെല്ല് വിളയിച്ചും അനീതിക്കെതിരേ അരിവാളേന്തിയും കാലത്തിന്റെ പിന്നാമ്പുറങ്ങളില്‍ മണ്‍മറഞ്ഞു പോയ ആoിമകുല ദേശവാഴികളുടെ പിന്മുറയില്‍ വന്നുപിറന്ന് ഉജ്വലതേജസ്വികളായി വയല്‍ച്ചേറടരുകളില്‍ നിന്നുമുണര്‍ന്നു വരുന്നതോരോ വരിയിലും കാണാം. അവിടൊക്കെ പറകൊട്ടി പ്പാടി നടക്കുന്നൊരാദിയുഷസ്സിനെ കാണാം. അതിന് നാം പറോട്ടി എന്ന് പേരിടും - കുറിപ്പില്‍ നിന്ന്.

പ്രസാധനം: സ്‌പേസ് കേരള പബ്ലിക്കേഷന്‍. അത്തോളി, കോഴിക്കോട്.
വില. 100 രൂപ.
E-mail: spacepublicationkerala01@gmail.com
Ph. 09746285311