"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 23, ചൊവ്വാഴ്ച

അസ്പൃശ്യത എന്നാല്‍......? അംബേഡ്കര്‍ പറഞ്ഞു.......


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 141)

ഹിന്ദുവായ ഒരാള്‍ക്ക് മറ്റൊരാളോടു തോന്നുന്ന ആന്തരിക നിരാകരണ (repulsion) ത്തിന്റെ ബാഹ്യപ്രകടനമാണ് അസ്പൃശ്യത. ഈ നിരാകരണം സ്വീകരിക്കുന്ന രൂപം (form) ചെറിയൊരു നിമിഷത്തിന്റെ കാര്യമാണ്. നിരാകരണത്തിന്റെ അളവിനെ കേവലമായി സൂചിപ്പിക്കുന്നതാണ് രൂപം. എവിടെ നിരാകരണമുണ്ടോ, അവിടെ അസ്പൃശ്യതയുണ്ട്. ഈ സരളമായ സത്യം ഹിന്ദുക്കള്‍ അറിഞ്ഞിരുന്നു. എന്നിട്ടും അവര്‍ ഏകരൂപമായ മാനദണ്ഡം വേണമെന്ന് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്തുകൊ ണ്ടെന്നാല്‍, എങ്ങനെയെങ്കിലും അസ്പൃശ്യരുടെ എണ്ണം കുറച്ചുകാണിച്ച് രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ സിംഹഭാഗം കൈക്കലാക്കണമെന്ന് അവര്‍ ആഗ്രഹിച്ചു.