"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 10, ബുധനാഴ്‌ച

ജാതിയെന്ന ആശയവും വര്‍ഗമെന്ന ആശയവും തമ്മിലുള്ള ബന്ധം എന്താണ്....? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 46)

ജാതിയെന്ന ആശയവും വര്‍ഗമെന്ന ആശയവും തമ്മിലുള്ള ബന്ധം സജീവമായ ഒരു വിവാദവിഷയമാണ്. ജാതി വര്‍ഗത്തോട് സാമ്യമുള്ളതാണെന്ന് ചിലര്‍ പറയുന്നു. ജാതിയെന്ന ആശയം വര്‍ഗവുമായി സാദൃശ്യമുള്ളതാണെന്നും, രണ്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ചിലര്‍ വിശ്വസിക്കുന്നു. വേറൊരു കൂട്ടര്‍ കരുതുന്നത്, ജാതിയെന്ന ആശയം വര്‍ഗമെന്ന ആശയത്തിന് അടിസ്ഥാനപരമായി എതിരാണ് എന്നാണ്. ജാതിസംബന്ധമായ വിഷയത്തിന്റെ ഒരു നിരീക്ഷണമാണ് ഇത്. 



ഇതേക്കുറിച്ച് കൂടുതല്‍ വിശദമാക്കുന്നുണ്ട്. തത്കാലം ജാതിസംവിധാനത്തിന്റെ ഇതിനുമുമ്പ് പരാമര്‍ശിക്കാത്ത ഒരു സവിശേഷത എടുത്തുപറയേണ്ടതുണ്ട്. അതിലൊന്ന് ജാതി വര്‍മെന്ന ആശയത്തില്‍ നിന്ന് വ്യത്യസ്തവും വിരുദ്ധവുമാണെങ്കിലും, ജാതിസമ്പ്രദായം ജാതിയില്‍ നിന്ന് വ്യത്യസ്തമെന്നതുപോലെ, ഒരു വര്‍ഗസമ്പ്രദായത്തെ അംഗീകരിക്കുന്നുണ്ട്. ഈ വര്‍ഗസമ്പ്രദായം നേരത്തെ പരാമര്‍ശിച്ച തരംതിരിക്കപ്പെട്ട പദവിയില്‍ നിന്ന് വ്യത്യസ്തമാണ്. ഹിന്ദുക്കള്‍ നിരവധി ജാതികളായി വിഭജിക്ക പ്പെട്ടതുപോലെ ജാതികളും ജാതികളുടെ വിവിധ വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ജാതിചിന്തയുള്ളയാളാണ് ഹിന്ദു. വര്‍ഗബോധവും അയാള്‍ക്കുണ്ട്. അയാള്‍ ജാതിചിന്തയുള്ള ആളാണോ അതോ വര്‍ഗബോധമുള്ള ആളാണോ എന്നത് അയാള്‍ ഏതൊരു ജാതിയുമായിട്ടാണ് ഏറ്റമുട്ടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അയാള്‍ക്ക് കലഹിക്കേണ്ടിവരുന്ന ജാതി അയാള്‍ ഉള്‍ക്കൊള്ളുന്ന വര്‍ഗത്തിലെ ജാതിയാണെങ്കില്‍ അയാള്‍ ജാതിബോധമുള്ളവനാകുന്നു. അയാള്‍ ഏറ്റമുട്ടുന്ന ജാതി അയാളുടെ വര്‍ഗത്തിന് പുറത്തുള്ളതാണെങ്കില്‍, അയാള്‍ വര്‍ബോധമുള്ളയാളാകുന്നു. ഇതേക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും തെളിവ് ആവശ്യമെങ്കില്‍, അയാള്‍ക്ക് മദിരാശിയിലേയും മഹാരാഷ്ട്രയിലേയും ബ്രാഹ്മണേതര പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കാവുന്നതാണ്. അത്തരം പഠനത്തില്‍ നിന്ന് ഒരു കാര്യം അസന്ദിഗ്ധമായി ബോധ്യമാകും. അതായത് ഒരു ഹിന്ദുവിന് ജാതിയുടെ ബാഹ്യാതിര്‍ത്തി (Preiphery) എന്നത് വര്‍ഗത്തിന്റെ ബാഹ്യാതിര്‍ത്തിപോലെതന്നെ യഥാര്‍ത്ഥമായിട്ടുള്ളതാണ്. അതുപോലെതന്നെ, ജാതിയെക്കുറിച്ചുള്ള ചിന്ത വര്‍ഗബോധം പോലെതന്നെ യാഥാര്‍ത്ഥ്യമാണ്.