"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 15, തിങ്കളാഴ്‌ച

ശൂദ്രരെപ്പോലെതന്നെ അവര്‍ണജാതിക്കാരും അസ്പൃശ്യജനതയാണ്....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 10. പേജ് 48, 49)

ഈ വിഭജനരേഖയുടെ സവിശേഷതയെന്താണ്? എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭജനം? വിഭജനം വ്യക്തമാണെങ്കിലും അതിന്റെ അടിസ്ഥാനം നിര്‍വചിക്കപ്പെട്ടിട്ടില്ല. വിഭജനത്തിനുള്ള അടിസ്ഥാനം, ദ്വിജന്മാരും ശൂദ്രന്മാരും തമ്മിലുള്ള വിഭജനത്തിന്റെ അടിസ്ഥാനം തന്നെയാണെന്നും തോന്നുന്നു, ശൂദ്രരെപ്പോലെതന്നെ അവര്‍ണജാതിക്കാരും അദ്വിജജനതയാണ്. അവര്‍ രണ്ടുപ്രാവശ്യം ജനിച്ചവരല്ല. പൂണൂല്‍ ധരിക്കാനുള്ള അവകാശവും അവര്‍ക്കില്ല. ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ സാധ്യതയുള്ള രണ്ടു വസ്തുതകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. 



ഒന്നാമത്തെ വസ്തുത സവര്‍ണവിഭാഗത്തിലെ ശൂദ്രരും അവര്‍ണവിഭാഗത്തിലെ പ്രാകൃത - ക്രിമിനല്‍ ജാതിക്കാരും തമ്മിലുള്ള വ്യത്യാസം വളരെ ലോലമാണ്. രണ്ടുകൂട്ടരും സ്പര്‍ശ്യരാണ്, അദ്വിജരുമാണ്. സാംസ്‌കാരിക വികാസത്തിലാണ് ഇവര്‍ തമ്മില്‍ വ്യത്യാസമുള്ളത്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംസ്‌കാരത്തിലുള്ള വ്യത്യാസം വളരെ വലുതാണെങ്കിലും - ഒന്ന് വളരെയധികം വളര്‍ച്ചപ്രാപിച്ചത്, മറ്റേത് ഏറെ പ്രാകൃതഘട്ടത്തിലുള്ളത് - യാഥാസ്ഥിതിക ഹിന്ദുക്കളുടെ കാഴ്ചപ്പാടില്‍ ഈ വ്യത്യാസം സമൂഹത്തിലെ പദവിയില്‍ ഉള്ളതാണ്. സംസ്‌കാരത്തിലുള്ള ഈ വ്യത്യാസം രേഖപ്പെടുത്തുന്നതിനാണ്, ഹിന്ദുക്കള്‍ പുതിയ സാങ്കേതിക സംജ്ഞകള്‍ കണ്ടുപിടിച്ചത്. അതനുസരിച്ച് രണ്ടുതരം ശൂദ്രവിഭാഗങ്ങളെ അംഗീകരിക്കുന്നു. 1) സത് ശൂദ്രര്‍, 2) ശൂദ്രര്‍. ശൂദ്രന്മാരുടെ പഴയകൂട്ടത്തിനെ സത്ശൂദ്രര്‍ അഥവാ സംസ്‌കൃതരായ ശൂദ്രര്‍ എന്നും ഹൈന്ദവസംസ്‌കൃതിയുടെ പരിധിയില്‍ വരുന്ന പ്രാകൃതജാതിക്കാ രുള്‍പ്പെടെയുള്ള ആളുകളെ ശൂദ്രര്‍ എന്നും വിളിച്ചു. പുതിയ സാങ്കേതിക സംജ്ഞ ശൂദ്രരുടെ അവകാശങ്ങളിലും കടമകളിലും എന്തെങ്കിലും വ്യത്യാസം ഉള്ളതായി അര്‍ഥമാക്കിയില്ല. എന്നാല്‍ ദ്വിജന്മാരുമായി കൂട്ടജീവിതം നയിക്കാന്‍ യോഗ്യരായ ശൂദ്രരും അതിന് അയോഗ്യരായ ശൂദ്രരും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചു.