"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 11, വ്യാഴാഴ്‌ച

നാഗന്മാര്‍ ആരായിരുന്നു.....? അംബേഡ്കര്‍ പറഞ്ഞു......


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണ കൃതികള്‍. വാല്യം 14. പേജ് 56)

നിസ്സംശയമായും, അവര്‍ അനാര്യന്മാരായിരുന്നു. വേദസാഹിത്യത്തിന്റെ സൂക്ഷ്മമായ പഠനം, വ്യതിരിക്തങ്ങളായ രണ്ടുതരം സംസ്‌കാരങ്ങളും ചിന്താധാരകളും തമ്മിലുണ്ടായിരുന്ന സംഘട്ടന ബുദ്ധിയെയും ദ്വന്ദ സ്വഭാവത്തേയും ഔല്‍കൃഷ്ട്യത്തിനു വേണ്ടി അവ തമ്മില്‍ നടത്തിയ മത്സരത്തേയും വെളിപ്പെടുത്തുന്നുണ്ട്. ആര്യദൈവമായ ഇന്ദ്രന്റെ ശത്രുവായ സര്‍പ്പ ദൈവത്തെ അഹിവിത്രന്റെ രൂപത്തില്‍ നമുക്ക് ആദ്യമായി പരിചയപ്പെടുത്തി തരുന്നത് ഋഗ്വേദമാകുന്നു. സര്‍പ്പ ദൈവം പില്‍ക്കാലത്ത് പ്രസിദ്ധിയാര്‍ജിച്ചത് നാഗം എന്ന പേരിലാണല്ലോ; ആ പേര് ആദ്യകാല വേദസാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. അത് ആദ്യമായി പരിചയപ്പെടുത്തി തരുന്നത് ശതപഥബ്രാഹ്മണത്തിലാണ്. (XI.2.7.12); അപ്പോഴും ആ പേരുകൊണ്ട് വലിയ ഒരു സര്‍പ്പത്തെ യാണോ വലിയ ഒരു ആനയെയാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും ഇത് അഹിവിത്രന്റെ സ്വഭാവത്തെ മറച്ചുവെക്കുന്നില്ല; എന്തുകൊണ്ടെന്നാല്‍ ഋഗ്വേദത്തില്‍ എല്ലായ്‌പ്പോഴും അഹിവിത്രനെ വിവരിക്കുന്നത് വെള്ളത്തില്‍ ചുറ്റിനടക്കുകയോ ഒളിഞ്ഞു കിടക്കുകയോ ചെയ്യുന്ന, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ജലസമ്പ്തിന്റെ മേല്‍ ഒരു പോലെ പൂര്‍ണ നിയന്ത്രണം ചെലുത്തുന്ന സര്‍പ്പമായിട്ടാണ്.

നാഗജനതക്ക് സമുന്നതമായ സാംസ്‌കാരിക നിലവാരമുണ്ടായിരുന്നെന്ന് തന്നെയുമല്ല, അവര്‍ ഇന്ത്യയുടെ ഗണ്യമായ ഭാഗം ഭരിച്ചിരുന്നുവെന്നും ചരിത്രം തെളിയിക്കുന്നു. മഹാരാഷ്ട്രമാണ് നാഗന്മാരുടെ മാതൃഭുമിയെന്ന്, വിശിഷ്യാ പറയേണ്ടതില്ല. മഹാരാഷ്ട്രത്തിലെ ജനതയും രാജാക്കന്മാരും നാഗന്മാരായിരുന്നു (പേജ് 57)