"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 4, വ്യാഴാഴ്‌ച

പുസ്തകം: ; ചാവുതുള്ളല്‍ - രാജു കെ വാസു.


മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവാനുഭവങ്ങള്‍ ചരിത്രവിസ്മൃ തിയില്‍ നിന്നുണര്‍ത്തുന്ന നോവലാണ് രാജു കെ വാസുവിന്റെ 'ചാവുതുള്ളല്‍'

കീഴാളമായ ധര്‍മശാസ്ത്രവും സൗന്ദര്യശാസ്ത്രവും ഊടും പാവുമായി പടുത്തുകൊണ്ടാണ് നോവലിന്റെ അടിത്തറ രാജു കെ വാസു കെട്ടിയിരിക്കുന്നത്. അവിടെ ഉറച്ചുനിന്നുകൊണ്ടാണ് സവര്‍ണ ഘടനകള്‍ക്കെതിരായുള്ള പോരാട്ടം പിന്നീടു തുടങ്ങു ന്നത്. കറുമ്പനും നീലനും മൈലനും അഴകിയും ചിരുതയുമെല്ലാം ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ സാമൂഹ്യ രാഷ്ട്രീയ ചലനങ്ങളെല്ലാം ചാവുതുള്ളലില്‍ ചലച്ചിത്രം പോലെ തെളിഞ്ഞു വരുന്നു - അവതരികയില്‍ കെ പി രാമനുണ്ണി.

പ്രസാധനം: ഡി സി ബുക്‌സ് കോട്ടയം
വില: 125 രൂപ