"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 27, ശനിയാഴ്‌ച

ഗോത്രം എന്നാല്‍... അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍... വാല്യം 10. പേജ് 54)

ഗോത്രവര്‍ഗക്കാരുടെ പ്രകൃതിയിലും സ്വഭാവത്തിലും ഘടനയിലും വ്യാപകമായ വ്യത്യാസമുണ്ടായിരുന്നു. ഗ്രാമസമുദായങ്ങള്‍ (Village Communities) ചേര്‍ന്ന് ഗോത്രവര്‍ഗക്കാരുണ്ടാകാം. ഇവര്‍ കുലങ്ങളായോ, അര്‍ധഭാഗങ്ങളായോ വിഭജിക്കപ്പെടണമെന്നില്ല. അവരില്‍ കുലങ്ങളുണ്ടാകാം, അര്‍ധഭാഗങ്ങളുണ്ടാകാം, കുലങ്ങളുണ്ടാവില്ല; അതുമല്ലെങ്കില്‍ അര്‍ധഭാഗങ്ങളും കുലങ്ങളുമുണ്ടാകാം. ഗോത്രബോധം ചിലപ്പോള്‍ ശക്തവും ചിലപ്പോള്‍ ദുര്‍ബലവുമായിരിക്കും. ഗോത്രവര്‍ഗക്കാരുടെ ഗ്രൂപ്പ് രൂപീകരണത്തില്‍, നിയതമായ വ്യവസ്ഥകളോ, പരിണാമത്തിന്റെ തനിച്ചുള്ള നിരയോ (single line), ഉണ്ടായിരുന്നില്ലെങ്കിലും പൊതുവായ ചില പ്രത്യേകതകള്‍ പ്രകടമായിരുന്നു. 



പൊതുവായ ദേശഭാഷ, പൊതുവായ ആചാരങ്ങള്‍, ഏറെക്കുറേ നിയതമായ പ്രദേശം എന്നിവകൂടാതെ, സമ്പൂര്‍ണ ഗോത്രസാന്നിധ്യമുള്ള ഒരു തരം ഗവണ്മെന്റിന്റെ രൂപഘടനയും ഉണ്ടായിരുന്നു. ഗോത്രങ്ങളേക്കാള്‍ വലുത്, ഗോത്രവര്‍ഗക്കാരുടെ കോണ്‍ഫെഡറസി അഥവാ ഗോത്രവര്‍ഗക്കാരുടെ സഖ്യമാണ്. പക്ഷെ ഇത് സാധാരണ സംഭവ്യമായിരുന്നില്ല. ചില പ്രത്യേക അപകടഘട്ടങ്ങളെ നേരിടാന്‍ ഗോത്രവര്‍ഗങ്ങളുടെ സഖ്യം ഉണ്ടായേക്കാം. എന്നാല്‍ ഈ സഖ്യം അയഞ്ഞതും അനൗദ്യോഗികവുമായിരിക്കും. പ്രാക്തന ജനവിഭാഗങ്ങള്‍ക്കിടയില്‍ നിയതമായ ഒരു കൂട്ടുകെട്ടുണ്ടാകുന്നത് സാധാരണമല്ല. പ്രസിദ്ധമായ ഇറക്കോയിസ് (Iroquois) കൂട്ടുകെട്ട് ഇതിനൊരു അപവാദമാണ്.