"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 30, വെള്ളിയാഴ്‌ച

Songs of grit and grist


Songs of grit and grist: With its recordings of over one lakh songs sung by rural women of Maharashtra while crushing grains, the 25-year-old Grindmill Songs Project is a rich repository of oral history

Eat, wear, dalit


Eat, wear, dalit: A dalit entrepreneur has dared the Indian market to consume food and wear clothes crafted by Dalit hands. Has India risen to the challenge?

S. Chandramohan: Poet of an enlightened Ambedkarite era

Dalit student of central varsity hangs self in hostel room

സംവരണം: വിദ്യാഭ്യാസ യോഗ്യതയിലെ ഉയര്‍ന്ന മാര്‍ക്ക് തൊഴില്‍ നേടുന്നതിനുള്ള അര്‍ഹതയല്ല.



പ്രശ്‌നം; 100 ശതമാനം മാര്‍ക്ക് നേടിയ ഉയര്‍ന്ന ജാതിക്കാരെ മറികടന്ന് 80 ശതമാനം മാര്‍ക്ക് നേടിയ പട്ടികജാതി / പട്ടിഗവര്‍ഗ ക്കാര്‍ക്ക് തൊഴിലവസം കൊടുക്കുന്നത് അനീതിയാണ്.

സംവരണത്തില്‍ അനീതിയുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാള്‍, ഉന്നയിച്ച ചോദ്യമാണ് മുകളില്‍ ഉദ്ധരിച്ചത്. എന്നാല്‍ അയാള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തില്‍ - പട്ടികജാതി / പട്ടിഗവര്‍ഗക്കാര്‍ക്ക് തൊഴിലവസം കൊടുക്കുന്നതില്‍ നീതിയുണ്ട് എന്ന് തെളിയിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

1. ഈ ചോദ്യം/പ്രസ്താവന കേട്ടാല്‍ ആദ്യം തോന്നുക, ഉന്നതജാതി ക്കാര്‍ (സവര്‍ണര്‍) എല്ലാവരും എപ്പോഴും 100% മാര്‍ക്ക് നേടുന്നവരും പട്ടികവിഭാഗക്കാര്‍ (ദലിതര്‍) 80% മാര്‍ക്ക് മാത്രം നേടുന്നവരുമാ ണെന്ന്? സവര്‍ണരിലും ദലിതരിലും 100% മാര്‍ക്ക് നേടുന്നവരുണ്ട് എന്ന് അയാള്‍ സമ്മതിക്കുന്നുവെന്ന് തോന്നുന്നില്ല. ഉണ്ടായിരുന്നു വെങ്കില്‍ സവര്‍ണര്‍ - ദലിതര്‍ എന്നിങ്ങനെ വേര്‍തിരിച്ചു പറയുമായിരുന്നില്ല! 100% മാര്‍ക്ക് നേടുന്നവരൊക്കെ താഴിലവസ രങ്ങള്‍ കയ്യടക്കട്ടെ, എന്നേ പറയാനിടയുള്ളു. ഇനി രണ്ടുകൂട്ടരിലും 100% മാര്‍ക്ക് നേടുന്നവരുണ്ട് എന്നാണ് അയാളുടെ വാദം എന്നുത ന്നെയിരിക്കട്ടെ, 100% മാര്‍ക്ക് നേടുന്നവര്‍ ദലിതര്‍ മാത്രമാകുന്ന ഒരവസ്ഥവന്നാല്‍ അവര്‍ എല്ലാ തൊഴിലവസരവും കയ്യടക്കുമല്ലോ! ആ അവസ്ഥയിലും ഉന്നയിച്ചയാള്‍ ഈ ചോദ്യം നിലനിര്‍ത്തുമോ? 

ലോകരെ! നിങ്ങളെല്ലാരും നമ്മളുടെ റോഡുകണ്ടോ! 5; മൂലൂരും റോഡുകളുടെ സാഹിത്യവും - വിനില്‍ പോള്‍


ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംമുതല്‍ റോഡുകളുടെ നിര്‍മ്മാ ണത്തെ കേന്ദ്ര പ്രമേയമാക്കി പദ്യരചന നടത്തിയ മുലൂര്‍ എസ് പത്മനാഭപ്പണിക്കരുടെ എഴുത്തുകളെ പരാമര്‍ശിക്കാതെ കേരളത്തി ലെ റോഡുകളുടെ സാമൂഹ്യചരിത്രത്തിനു മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല. സരസകവി മൂലൂരിന്റെ സാമൂഹ്യപ്രവര്‍ത്ത നങ്ങളിലെ മുഖ്യഇനം സ്ഥലത്തും, പരിസര പ്രദേശങ്ങളിലും റോഡു വെട്ടിക്കുകയെന്നതായിരുന്നു. റോഡ് വെട്ട് ഉദ്ഘാടനം ചെയ്യുന്നത് സന്തോഷമുള്ള കാര്യമായിരുന്നെന്നും, ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ സഹപ്രവര്‍ത്തകരില്‍ ആവേശം ജനിപ്പിച്ചിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നിന്നും നമ്മള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നത് (സത്യപ്രകാശം, 1988). റോഡുപണി നടക്കുന്ന സ്ഥലങ്ങളില്‍ കാല്‍നടയായി ചെന്ന് അതില്‍ മുഴുകി ജോലി ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കാനും മുലൂര്‍ ശ്രമിച്ചിരുന്നു. ജോലിക്കാരെഅഭിനന്ദിച്ചുകൊണ്ടും അവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടും ഉള്ള അനേകം കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. റോഡുവെട്ടു ഗാനങ്ങളില്‍നിന്ന് ചില വരികള്‍.

''ലോകരേ! നിങ്ങളെല്ലാരും നമ്മളുടെ റോഡു കണ്ടോ
വൈകുണ്ഠത്തിലേക്കുള്ള സോപാനംപോലെ
ശ്രീകൃഷ്ണവിലാസമെന്നീ റോഡിനു നാം പേരിടണം'' (സത്യപ്രകാശം, 1988)

എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് മനസ്സാക്ഷി ഇല്ല...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 105)

അസ്പൃശ്യര്‍ക്കെതിരെ ഹിന്ദുക്കള്‍ നടത്തിയ അതിക്രമം സംബന്ധിച്ച കേസുകള്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിനുവേണ്ടി യുള്ള സമരത്തിന്റെ കേസുകളാണ്. അസ്പൃശ്യര്‍ ഘോഷയാത്ര യായി പോകാനാഗ്രഹിക്കുന്നുവെങ്കില്‍, ഹിന്ദുക്കളും അങ്ങനെ ചെയ്യുന്നതില്‍ അവര്‍ക്ക് എതിര്‍പ്പില്ല. അസ്പൃശ്യര്‍ സ്വര്‍ണത്തി ന്റേയും വെള്ളിയുടേയും ആഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കു ന്നു എങ്കില്‍ അതേ അവകാശം ഹിന്ദുക്കള്‍ പ്രയോഗിക്കുന്നു എങ്കില്‍ അവര്‍ എതിരല്ല. ഇതിങ്ങനെ അനന്തമായി കൊണ്ടുപോകാം.... അതിന്റെയാവശ്യമില്ല. കാര്യം എളുപ്പമാണ്, ഗ്രഹിക്കാന്‍ 

ആഫ്രിക്കന്‍ ഭൂഖണ്ഡം അടിമകളുടെ നേഴ്‌സറി മാത്രമോ? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 94, 95)

ഏഷ്യിലേയും യൂറോപ്പിലേയും സ്വതന്ത്രരും സംസ്‌കാരചിത്തരു മായ ആളുകള്‍ക്കുവേണ്ടി ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ അടിമകളുടെ നഴ്‌സറി മാത്രമായി സൃഷ്ടിച്ചത് ഈശ്വരന്റെ ഇളക്കമില്ലാത്ത ശിക്ഷാവിധിയാണെന്നു തോന്നുന്നു. യൂറോപ്പുകാര്‍ നീഗ്രോകളെ അമേരിക്കയില്‍ അടിമകളായി കൊണ്ടുവരുന്നതിന് വളരെ മുമ്പുതന്നെ, അറബികള്‍ അവരെ ഏഷ്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍, അമേരിക്കയിലേയും ഇംഗ്ലീഷ് കോളനികളി ലേയും നീഗ്രോ അടിമത്തത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ചരിത്രമാണ് ലോകം അറിയുന്നത്. ഏഷ്യയിലേക്ക് നീഗ്രോകളെ ഇറക്കുമതി ചെയ്ത കാര്യം തന്നെ ജനങ്ങള്‍ മറന്നത് തികച്ചും സ്വാഭാവികമാണ്. കാരണം, അമേരിക്കയില്‍ യൂറോപ്പുകാര്‍ തുടര്‍ന്നുവന്ന നീഗ്രോ അടിമത്തം അത്രയേറെ വെറുപ്പുളവാക്കുന്ന കാര്യമായിരുന്നു. പതിനാറാം നൂറ്റാണ്ടിലെ ആദ്യദശകത്തിലായി രുന്നു അതിന്റെ തുടക്കം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിവരെ അത് തുടര്‍ന്നു.

2017, ജൂൺ 29, വ്യാഴാഴ്‌ച

'അംബേഡ്കര്‍' - കവിത: സ്വാമിനി ശിവാനന്ദന്‍

അശ്വതി...!!!


സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ചെറായിയില്‍ വെച്ചുനടന്ന പന്തിഭോജനത്തില്‍ പങ്കെടുത്ത കോരാശ്ശേരി കണ്ണന്റെ കുടുംബത്തിലെ ഇളമുറക്കാരിയാണ് അശ്വതി. അശ്വതിയുടെ അമ്മയുടെ അമ്മയുടെ അമ്മാവനാണ് കോരാശ്ശേരി കണ്ണന്‍. പന്തിഭോജനത്തില്‍ തന്റെ അച്ഛന്‍ കോരാശ്ശേരി അയ്യരോടൊപ്പം പങ്കെടുക്കുമ്പോള്‍ കണ്ണന് 10 വയസ് പ്രായമേയുള്ളൂ. 1987 ലെ അസംബ്ലി ഇലക് ഷനില്‍ കണ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ജയിച്ചാല്‍ മന്ത്രിയാകുമെന്നും തന്റെ സമുദായ ത്തിന്റെ വിമോചനത്തിനായി പ്രവര്‍ത്തിക്കുമെന്നും കണ്ണന്‍ പത്രലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. കണ്ണന്‍ രണ്ടുവിവാഹം കഴിച്ചിരുന്നതായി, സഹോദരന്‍ അയ്യപ്പന്റെ ജീവചരിത്രം എഴുതിയ സി കെ ഗംഗാധരന്‍ മാസ്റ്റര്‍ പരാമര്‍ശി ക്കുന്നു. അതിലൊന്നിലും കണ്ണന് മക്കള്‍ പിറന്നിരുന്നില്ല. ജൂണ്‍ 28 ന് ചെറായിയില്‍ അയ്യപ്പന്‍ സ്മാരകത്തില്‍ നിന്ന് ആരംഭിച്ച 'സാഹോദര്യ സ്വാഭിമാനയാത്ര' ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയതാണ് അശ്വതി. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. ബി കോം ഡിഗ്രി പാസായെങ്കിലും ജോലിയൊന്നും ആയിട്ടില്ല.

ലോകരെ നിങ്ങളെല്ലാരും നമ്മളുടെ റോഡുകണ്ടോ? 4; ചരിത്രമെഴുത്തില്‍ ഇല്ലാതായ റോഡുകള്‍ - വിനില്‍ പോള്‍


ഇനി റോഡുകളുടെ നിര്‍മിതി എങ്ങനെയെല്ലാമായിരുന്നു എന്ന് നമുക്ക് നോക്കാം. ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും റോഡുകളുടെ നിര്‍മിതിക്ക് കാരണമാകുന്ന ഒന്നാണ് യുദ്ധങ്ങള്‍. മധ്യകാലം മുതലേ സേനക്കും മറ്റ് സാമഗ്രികള്‍ക്കും വളരെ വേഗത്തില്‍ പോകുന്നതിനായി റോഡുകള്‍ നിര്‍മിക്കാറുണ്ടായിരുന്നു. എന്നാല്‍ കേരളത്തിന്റെ ചരിത്രം തികച്ചും വ്യത്യസ്തമായിരുന്നു. പി കെ ബാലകൃഷ്ണന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഭരണംകൂടം എന്ന പേരുവിളിക്കുന്നതുപോലും ശരിയല്ലാത്ത രാജസ്ഥാനങ്ങള്‍ക്കുള്ള പ്രധാന ചുമതല കീഴാചാരമാകുന്ന ജാത്യാചാരം നിലനിര്‍ത്തുക എന്നതായിരുന്നു. അവരുടെ യുദ്ധമാകട്ടെ മൈതാനങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ചു നടത്തുന്ന യുദ്ധകേളിയുമായിരുന്നു. ആ ഭരണനടപടികള്‍ക്കും യുദ്ധങ്ങള്‍ക്കും ഗതാഗതസൗകര്യം ഒരുപ്രശ്‌നമായിരുന്നില്ല. പിന്നീട് 18 ആം നൂറ്റാണ്ടിന്റെ തുടക്കവും ഒടുക്കവും മാര്‍ത്താണ്ഡവര്‍മയുടേയും, ടിപ്പു സുല്‍ത്താന്റേയും ഇടപെടല്‍ കേരളത്തിന്റെ ഭൂമിശാസ്ത്രത്തെ മാറ്റിത്തീര്‍ക്കുക യുണ്ടായി.

'ഗെറ്റോ'കളും ജൂതന്മാര്‍ അതില്‍ അധിവസിക്കാനുണ്ടായ മൂലകാരണവും...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 91)

അടിമത്തത്തില്‍ (Servility) വംശത്തിനോ മതത്തിനോ പങ്കില്ലാത്ത ഉദാഹരണങ്ങളുണ്ട്. എന്നാല്‍ വംശീയകാരണത്താലും മതപരമായ കാരണത്താലും അടിമത്തം ഉണ്ടായ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിരവധിയാണ്. ഇതില്‍ പ്രധാനം യഹൂദരുടേതാണ്. യേശുക്രിസ്തു വിന്റെ മരണത്തിന് കാരണക്കാര്‍ യഹൂദരാണ് എന്ന വിശ്വാസ ത്തിന്റെ അടിസ്ഥാനത്തില്‍, യഹൂദര്‍ പീഢനങ്ങള്‍ക്ക് വിധേയരാ യിക്കൊണ്ടിരുന്നു. മധ്യകാലഘട്ടത്തില്‍ ഒട്ടുമിക്ക യൂറോപ്യന്‍ 

ഹിന്ദുക്കളുടെ ശാസനകളില്‍ അസ്പൃശ്യര്‍ വര്‍ണബാഹ്യര്‍...! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 85)

പൗരാണിക നിയമദാതാക്കള്‍ ഏതൊരു സമൂഹത്തിനുവേണ്ടി യാണോ ശാസനകള്‍ ഏര്‍പ്പെടുത്തിയത്, ആ സമൂഹത്തിന് രണ്ട് വിഭാഗങ്ങളുണ്ടായിരുന്നു. ചാതുര്‍വര്‍ണ്യത്തിന് അകത്തുള്ളവ രായിരുന്നു ഒരു വിഭാഗം. മറ്റേ വിഭാഗം ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ളവരും. ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ളവരെ ബാഹ്യവിഭാഗം എന്നാണ് മനുസ്മൃതിയില്‍ പറയുന്നത്. ഇവരെ കീഴ്ജാതിക്കാര്‍ എന്നും പറയുന്നു. പൗരാണിക നിയമദാതാക്കളുടെ അഭിപ്രായത്തില്‍, ചതുര്‍വര്‍ണര്‍ തമ്മിലുണ്ടായ മിശ്രവിവാഹ ത്തിന്റെ ഫലമായുണ്ടായ സന്തതികളാണ് ഈ കീഴ്ജാതിക്കാര്‍. ഇത് എത്രകണ്ട് ശരിയാണെന്നകാര്യം പിന്നീടൊരവസരത്തില്‍ ചര്‍ച്ചചെയ്യാം. നമ്മെ സംബന്ധിച്ചിടത്തോളം സാമൂഹികമായ ഉത്ഭവമല്ല, സാമൂഹിക ബന്ധമാണ് പ്രധാനം. 

ജാതിഹിന്ദുക്കളും അസ്പൃശ്യരും തമ്മിലുള്ള ബന്ധുത്വമെന്താണ്...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 72, 73)

ഈ ബന്ധുത്വം നിശ്ചയിക്കപ്പെട്ടുകഴിഞ്ഞതാണ്. അത് പദവിയുടെ ഒരു കാര്യമായി മാറിക്കഴിഞ്ഞു. അസ്പൃശ്യരെ സംബന്ധിച്ചിട ത്തോളം ഈ പദവി ജാതിഹിന്ദുക്കളേക്കാള്‍ താണതാണ്. ഈ താണപദവി സാമൂഹിക പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടു ള്ളതും അസ്പൃശ്യര്‍ അനുസരിക്കേണ്ടതുമാണ്. അത് ഏത് തരത്തിലുള്ള പെരുമാറ്റച്ചട്ടമാണെന്ന് നേരത്തെ പ്രസ്താവിച്ചുകഴി ഞ്ഞു. ഈ ചട്ടം അംഗീകരിക്കാന്‍ അസ്പൃശ്യര്‍ തയാറല്ല. കരാര്‍ അടിസ്ഥാനത്തില്‍ ജാതിഹിന്ദുവുമായി ബന്ധുത്വം വേണമെ 

ജാതിഹിന്ദുക്കളും അസ്പൃശ്യരും തമ്മില്‍ പ്രകടമായ വിഭജനമുണ്ട്...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 71)

ജാതിഹിന്ദുക്കളും അസ്പൃശ്യരും തമ്മില്‍ പ്രകടമായ വിഭജനമുണ്ട്. രണ്ടുകൂട്ടരും തമ്മില്‍ ആഴത്തില്‍ ശത്രുതയുമുണ്ട്.

ഓരോ ഗ്രാമത്തിനും രണ്ട് ഭാഗങ്ങളുണ്ട്. ജാതിഹിന്ദുക്കളുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന ഭാഗവും അസ്പൃശ്യരുടെ കുടിലുകള്‍ സ്ഥിതിചെയ്യുന്ന ഭാഗവും. ഭൂമിശാസ്ത്രപരമായിത്തന്നെ വിഭജിക്കപ്പെട്ടാണ് അവയുടെ കിടപ്പ്. ഇരുഭാഗങ്ങളും തമ്മില്‍ എടുത്തുപറയത്തക്ക അകലവുമുണ്ട്. ഇവക്കുതമ്മില്‍ യാതൊരു തരത്തിലുമുള്ള അടുപ്പമോ ചാര്‍ച്ചയോ ഇല്ല. അസ്പൃശ്യര്‍ താമസി ക്കുന്ന ഇടത്തിന് 'മഹര്‍വാഡ', 'മാംഗ്വാഡ', 'ചംരോട്ടി', 'ഖട്കാന' എന്നിങ്ങനെ വ്യതിരിക്തമായ പേരുകള്‍ തന്നെയുണ്ട്. റവന്യൂ 

. 'ബേഗാര്‍' എന്നാല്‍ എന്താണ്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 64.)

ഹിന്ദു സമൂഹത്തെ സേവിക്കുന്നതിനുവേണ്ടിയാണ് അസ്പൃശ്യര്‍ ജനിച്ചിട്ടുള്ളതെന്നാണ് ഹിന്ദുക്കള്‍ കരുതുന്നത്. അസ്പൃശ്യര്‍ക്ക് ഈ ചുമതല നിരസിക്കാനാവില്ല. ഹിന്ദുക്കള്‍ ആവശ്യപ്പെടുമ്പോഴെല്ലാം അസ്പൃശ്യര്‍ അവരെ പരിചരിച്ചുകൊള്ളണം. അസ്പൃശ്യരെ നിര്‍ബന്ധിച്ചു പണിയെടുപ്പിക്കാനുള്ള അധികാരം തങ്ങള്‍ക്കു ണ്ടെന്ന് ഗ്രാമത്തിലെ ജാതിഹിന്ദുക്കള്‍ വിശ്വസിക്കുന്നു. നിര്‍ബ ന്ധിച്ച് പണിയെടുപ്പിക്കുന്ന സമ്പ്രദായത്തിന്‍ 'ബേഗാര്‍' എന്നാണ് പറയുന്നത്.

2017, ജൂൺ 28, ബുധനാഴ്‌ച

ലോകരെ! നിങ്ങളെല്ലാരും നമ്മളുടെ റോഡുകണ്ടോ? 3; കോട്ടയം കുമളി റോഡിലെ ചില കാഴ്ച്ചകള്‍ - വിനില്‍ പോള്‍


കോട്ടയത്തിനു കിഴക്കന്‍ മേഖലയുമായി തുടര്‍ച്ചയായ ഒരു ബന്ധം സ്ഥാപിച്ചെടുത്തതിനു കാരണമായത് ഹെന്‍ട്രി ബേക്കര്‍ ജൂനിയര്‍ (1819-1878) എന്ന യൂറോപ്യന്‍ പാതിരിയാണ്. മലയരയ എന്ന ആദിവാസി വിഭാഗത്തിന്റെ ക്രിസ്തുമത പരിവര്‍ത്തനവുമായിട്ടാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. 1862 ല്‍ ഹെന്‍ട്രിബേക്കര്‍ എഴുതിയ 'The Hill Arrians of Travancore and the Progress of Christianity Among Them' എന്ന ഈ പുസ്തകം ഈ ചരിത്രത്തിന്റെ നേരിട്ടുള്ള വിവരണമാണ് നമ്മുക്ക് തരുന്നത്. 



''ഞാന്‍ പള്ളത്ത് എന്റെ പഠന മുറിയില്‍ ആയിരിക്കുമ്പോള്‍ എന്നെ കാണുവാന്‍ കാഴ്ചയ്ക്ക് അസാധാരണമായ ചില ആളുകള്‍ വന്നിരി ക്കു ന്നു എന്ന് എന്റെ ഇളയ മകള്‍ മുറിയില്‍ വന്നു പറഞ്ഞു. ഇത് 1848-ലായിരുന്നു. അവര്‍ കിഴക്ക് മലകളില്‍ നിന്നും വന്ന അഞ്ചു പേരായിരുന്നു. തങ്ങളുടെ സ്ഥലത്ത് വന്ന് സ്‌ക്കൂളുകള്‍ തുടങ്ങണ മെന്ന് അപേക്ഷയുമായിട്ടാണ് അവര്‍ വന്നത്. കപ്യാര്‍ കുര്യന്‍ എന്നു പേരുള്ള ഒരു റോമന്‍ സുറിയാനിയായിരുന്നു അവരുടെ വഴികാട്ടി. ഇങ്ങനെയാണ് ഞാന്‍ മലഅരയരുമായി പരിചയപ്പെടുന്നത്. വീണ്ടും വീണ്ടും ഇതേ ദൗത്യവുമായി അവര്‍ എന്റെ അടുക്കല്‍ വന്നു. 

ഹിന്ദുവ്യവസ്ഥാപിതക്രമത്തില്‍ സമത്വസിദ്ധാന്തത്തിന് സ്ഥാനമേ ഉണ്ടായിരുന്നില്ല....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 126)

തുല്യനീതി എന്ന തത്വം വ്യവസ്ഥാപിതക്രമത്തിന് കനത്ത ആഘാതമായിരിക്കുമെന്ന് കരുതിയിട്ടുണ്ടാകാം. വാസ്തവത്തില്‍, വ്യവസ്ഥാപിതക്രമത്തിന് യാതൊന്നും സംഭവിച്ചില്ല എന്നു മാത്രമല്ല അത് അതേക്രമത്തില്‍ തുടരുകയും ചെയ്തു. നുല്യനീതി എന്ന തത്വം എന്തുകൊണ്ട് ഫലമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ചോദിച്ചേക്കാം. ഉത്തരം വളരെ ലളിതമാണ്. നീതിസിദ്ധാന്തം പ്രഖ്യാപിക്കുന്നതും അത് ഫലപ്രദമാണോ അല്ലയോ എന്നതും, അത് നടപ്പാക്കാന്‍ ബാധ്യസ്ഥമായ സിവില്‍ സര്‍വീസിന്റെ സ്വഭാവ വിശേഷത്തെ ആശ്രയിച്ചിരിക്കുന്നു. സിവില്‍ സര്‍വീസ് അതിന്റെ

ഗാന്ധിയും വല്ലഭായി പട്ടേലും അസ്പൃശ്യരോട് ചെയ്ത ചതികളില്‍ ഒന്ന്...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 50)

ഈ സംഭവത്തിലെ വിചിത്രമായ ഭാഗം, മിസ്റ്റര്‍ ഗാന്ധിയും അദ്ദേഹത്തിന്റെ പിണിയാളായ സര്‍ദാര്‍ വല്ലഭായി പട്ടേലും വഹിച്ച പങ്കാണ്. കവിതയിലെ ജാതിഹിന്ദുക്കള്‍ അസ്പൃശ്യരുടെമേല്‍ അഴിച്ചുവിട്ട ക്രൂരതകളേയും അടിച്ചമര്‍ത്തലുകളേയുംകുറിച്ച് നല്ലപോലെ അറിയാവുന്ന ആളായിരുന്നു മി. ഗാന്ധി. അദ്ദേഹം അസ്പൃശ്യരെ ഉപദേശിച്ചത് ഗ്രാമംവിട്ടുപോകാനാണ്. തെമ്മാടികളെ കസ്റ്റഡിയിലെടുത്ത് നീതിന്യായക്കോടതി മുമ്പാകെ ഹാജരാക്ക ണമെന്ന് നിര്‍ദ്ദേശിക്കുകപോലും അദ്ദേഹം ചെയ്തില്ല. അദ്ദേഹത്തി 

അസ്പൃശ്യന്‍ ഉയരാന്‍ ശ്രമിക്കുന്നത് വ്യവസ്ഥാപിതക്രമത്തിന് വിരുദ്ധമായ പ്രവൃത്തിയായി ഹിന്ദു കണക്കാക്കുന്നു....!!! അംബേഡ്കര്‍ പറഞ്ഞു..


(ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 9. പേജ് 44)

അസ്പൃശ്യര്‍ക്ക് ഹിന്ദുക്കളുടെ കിണറുകളില്‍ നിന്ന് വെള്ളമെടുക്കു ന്നതിന് മാത്രമല്ല വിലക്ക്. സ്വന്തമായി കല്ലുകൊണ്ട് നല്ലൊരു കിണര്‍ ഉണ്ടാക്കാനുള്ള സാമ്പത്തികശേഷി അവര്‍ക്കുണ്ടായാല്‍പ്പോലും അതിനും സമ്മതിക്കുകയില്ല. അത്തരം ഒരു കിണര്‍ അവര്‍ നിര്‍മിക്കുകയെന്നുവെച്ചാല്‍, അവര്‍ ഹിന്ദുക്കളുടെ പദവിയിലേക്ക് ഉയരാനുള്ള ശ്രമമായി കണക്കാക്കും. അത് വ്യവസ്ഥാപിതക്രമ ത്തിന് വിരുദ്ധമാണ്.

എന്തുവിലകൊടുത്തും വ്യവസ്ഥാപിത സാമൂഹികക്രമം നിലനിര്‍ത്തുക എന്നത് ഹിന്ദുക്കളുടെ നിര്‍ബന്ധമാണ്..!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 41)

പൂര്‍ണമായും അസമത്വം നിറഞ്ഞ ഇത്തരമൊരു വ്യവസ്ഥാപി തക്രമം ഇത്രയുംകാലം നിലനിന്നതെങ്ങനെയെന്ന് അത്ഭുതം കൂറുന്നവര്‍ നിരവധിയാണ്. ഇതിനെ താങ്ങിനിര്‍ത്തിയ ശക്തികള്‍ എന്തൊക്കെയാണ്.? ഈ സംവിധാനം നിലനിര്‍ത്തിയ ശക്തികളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, എന്ത് വിലകൊടുത്തും അതിനെ നിലനിര്‍ത്തുകയെന്ന ഹിന്ദുക്കളുടെ നിര്‍ബന്ധമാണ്. നേരിയ തോതിലെങ്കിലും സംവിധാനത്തെ തകിടംമറിക്കാന്‍ അസ്പൃശ്യര്‍ ശ്രമിക്കുമ്പോഴെല്ലാം ഏതുമാര്‍ഗമുപയോഗിച്ചും അതിനെ

അസ്പൃശ്യന്‍ പദവിയില്‍ ഉന്നതനായലും സാമൂഹികക്രമത്തില്‍ അവന്‍ ജാതിഹിന്ദുവിലും താഴെയാണ്....!!!! അംബേഡ്കര്‍ പറഞ്ഞു.....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 28)

പദവിയിലെന്നപോലെ തൊഴിലിലും ഈ അംഗീകൃതക്രമം പാരമ്പര്യമായി സിദ്ധിച്ചിട്ടുള്ളതാണ്. ഒരിക്കല്‍ അസ്പൃശ്യനായി ജനിച്ചവന്‍ എന്നും അസ്പൃശ്യന്‍ തന്നെ. ബ്രാഹ്മണനായി ജനിച്ചവന്‍ എന്നും ബ്രാഹ്മണന്‍ തന്നെ. ഒരിക്കല്‍ തൂപ്പുകാരനായവന്‍ എന്നും തൂപ്പുകാരന്‍ തന്നെ. ഈ അംഗീകൃതക്രമത്തില്‍, ഉയര്‍ന്നവനായി ജനിച്ചവന്‍ ഉയര്‍ന്നവനായും, താഴ്ന്നവനായി ജനിച്ചവന്‍ താഴ്ന്ന വനായും നിലനില്ക്കും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഈ അംഗീകൃതക്രമം കര്‍മത്തിന്റെ അഥവാ വിധിയുടെ കടുകട്ടിയായ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. കര്‍മത്തിന്റെയോ വിധിയുടെയോ അടിസ്ഥാനത്തില്‍ ഒരിക്കല്‍ ഇവ നിശ്ചയിച്ചു 

2017, ജൂൺ 27, ചൊവ്വാഴ്ച

ഡെല്‍റ്റാ മേഘ് വാള്‍: കപട രാജ്യസ്‌നേഹികള്‍ രാജ്യത്തിന് നഷ്ടപ്പെടുത്തിയ ആനീ സളിവന്‍ മേഴ്‌സി..!!!


രാജസ്ഥാനില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ബാര്‍മര്‍ ജില്ലയിലെ ഗ്രാമത്തിലാണ് ഡെല്‍റ്റ മേഘേ വാള്‍ ജനിച്ചത്. ബിക്കാനറിലെ ജെയ്ന്‍ ആദര്‍ശ് ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിച്ചുകൊണ്ടിരിക്കെ ബലാത്സംഗത്തിനിരയായി ഡെല്‍റ്റ കൊലചെയ്യപ്പെടുകയായിരുന്നു. അപ്പോള്‍ 17 വയസ് മാത്രമേ പ്രായമായിരുന്നുള്ളു.

ലോകരെ നിങ്ങളെല്ലാരും നമ്മളുടെ റോഡുകണ്ടോ? 2; ബ്രാഹ്മണര്‍ നിര്‍ദ്ദേശിച്ച വഴികള്‍ - വിനില്‍ പോള്‍


1853 ഫെബ്രുവരി 22-ാം തീയതി തിരുവിതാംകൂറില്‍ നടന്നതായി ലണ്ടന്‍ മിഷണറിമാര്‍ രേഖപ്പെടുത്തിയ ഒരു സംഭവം:

''മിഷണറിമാരുടെ ഒരു സംഘം പല്ലക്കുകളില്‍ ഒരു പള്ളിയില്‍ പോയിട്ടു മടങ്ങുകയായിരുന്നു. ശുചീന്ദ്രത്തുവെച്ച് ക്ഷേത്രത്തിലെ എഴുന്നള്ളത്ത് അവര്‍ക്കെതിരെ വന്നു. ബ്രാഹ്മണരായിരുന്നു എഴുന്നള്ളത്തില്‍ പങ്കെടുത്തിരുന്നവരിലധികം പേരും. മിഷണറിമാരുടെ സാന്നിദ്ധ്യം അവര്‍ക്ക് പൊറുക്കാനായില്ല. അവര്‍ കോപം കൊണ്ട് കലിതുള്ളി. പല്ലക്കുകള്‍ റോഡിന്റെ വക്കത്ത് ഏറ്റവും ഒതുക്കി വെച്ചിട്ട് മിഷണറിമാര്‍ പുറത്തിറങ്ങി, എഴുന്നള്ളത്തിനും തങ്ങള്‍ക്കും പോകാന്‍ സ്ഥലമുണ്ടെന്ന് വിനയമായി പറഞ്ഞപ്പോള്‍ മുറുമുറുത്തുകൊണ്ട് അവര്‍ പോയി. എന്നാല്‍ ലെവിസ് എന്ന മിഷണറിയുടെ പല്ലക്ക് വളരെ പിന്നില്‍ നിന്നും വരികയായിരുന്നു. അദ്ദേഹവും പല്ലക്കില്‍ നിന്നും പുറത്തിറങ്ങി എഴുന്നള്ളത്തിനു സ്ഥലം കൊടുത്തു. എന്നാല്‍ കോപാക്രാന്തരായ ബ്രാഹ്മണയുവാക്കള്‍ ലെവിസിനെ കഠിനമായി മര്‍ദ്ദിക്കുകയും, അദ്ദേഹത്തെയും പല്ലക്കിനെയും റോഡില്‍ നിന്നും താഴ്ച്ചയുള്ള നദിയുടെ മണല്‍പ്പരപ്പിലേയ്ക്കു തള്ളിയിടുകയും ചെയ്തു (Agur, 1990 )''

ജാതിഹിന്ദുക്കള്‍ അസ്പൃശ്യര്‍ക്കുമേല്‍ ഉണ്ടാക്കിയ നിയമങ്ങള്‍? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 28)

ഈ റിപ്പബ്ലിക്കില്‍ അസ്പൃശ്യര്‍ക്കുള്ള സ്ഥാനമെന്താണ്? ഏറ്റവും അടിത്തട്ടില്‍ നിന്നുമാത്രമല്ല, ഏറ്റവും നിസ്സാരവുമാണ് അവരുടെ സ്ഥാനം. താണവനെന്ന് മുദ്രകുത്തപ്പെട്ട അവന്‍, എല്ലാവിധത്തിലും ഭൂരിപക്ഷത്തിന്റെ വരുതിയില്‍ നില്‌ക്കേണ്ടവനാണെന്ന് കണക്കാക്കപ്പെടുന്നു. ഈ അപകര്‍ഷത കേവലം ഒരു വ്യക്തിയുടേത് മാത്രമല്ല, ഒരു വര്‍ഗത്തിന്റെ മൊത്തത്തിലുള്ള ഗതികേടാണ്. 

ഗാന്ധിയുടെ അവകാശവാദവും ചതിയും...? അംബേഡ്കര്‍ പറഞ്ഞു...

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 242)

അസ്പൃശ്യരുടെ ഉദ്ധാരകനാണ് താനെന്നാണ് മി. ഗാന്ധി അവകാ ശപ്പെട്ടത്. അസ്പൃശ്യരില്‍പ്പെട്ട ഉദ്ധാരകരേക്കാളും മെച്ചം താനാ ണെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. അസ്പൃശ്യരുടെ ഉദ്ധാരകനെന്ന് അവകാശപ്പെട്ടുകൊണ്ട് അവരുടെ ആവശ്യ ങ്ങള്‍ക്കും ധാര്‍മികതക്കും യാതൊരു വിലയും കല്പിക്കാതെ, പ്രാതിനിധ്യത്തിനുവേണ്ടിയുള്ള അവരുടെ അവകാശത്തെ അദ്ദേഹം നിരസിച്ചു. സാമൂഹികമായ നിഷ്ഠൂരതക്കും അടിച്ചമര്‍ത്ത ലിനും എതിരെയുള്ള അവരുടെ ഒരേയൊരു സംരക്ഷണമാര്‍ഗമാണ് പ്രാതിനിധ്യം. അതേസമയം രാഷ്ട്രീയാധികാരത്തിന്റെ ഗണ്യമായ 

ഒരു പങ്ക് മുസ്ലീങ്ങള്‍ക്കും സിക്കുകാര്‍ക്കും ഹിന്ദുക്കള്‍ക്കും നല്കാന്‍ അദ്ദേഹം സന്നദ്ധനുമാ യിരുന്നു. ഉയര്‍ന്ന പദവിയിലിരിക്കുന്ന മറ്റുള്ളവര്‍ അധികാരത്തിനു വേണ്ടി അവകാശവാദം ഉന്നയിക്കു മ്പോള്‍ അസ്പൃശ്യര്‍ അദ്ദേഹ ത്തിന്റേയും കോണ്‍ഗ്രസിന്റേയും അനുഗ്രഹത്തിലും കടാക്ഷ ത്തിലും യാതൊരു സംരക്ഷണമാര്‍ഗ വുമില്ലാതെ കഴിഞ്ഞുകൊ ള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു; ഓരോ നിമിഷവും അവരുടെ ജീവിതം അപകടത്തിനും അവമതി ക്കും വിധേയമാണെ ന്നറിഞ്ഞുകൊണ്ടുതന്നെ. തങ്ങളുടെ അവകാശവാദങ്ങള്‍ക്ക് പിന്തുണ ലഭിക്കാന്‍ അസ്പൃശ്യരും പുറംസഹായം തേടുന്നുവെന്നറി ഞ്ഞപ്പോള്‍ മി. ഗാന്ധി ഭയങ്കരമായ ചതിപ്രയോഗം അവലംബിക്കു കയായിരുന്നു. വട്ടമേശസമ്മേള നത്തില്‍ നിന്ന് മി. ഗാന്ധി ബോംബെയിലെത്തിയപ്പോള്‍ അസ്പൃശ്യര്‍ മി. ഗാന്ധിക്കെതിരെ അവരുടെ കുറ്റപത്രം ലോകത്തിനുമുമ്പാകെ അവതരിപ്പിച്ചത് അനീതിയാണോ? 

മി. ഗാന്ധിയും ന്യൂനപക്ഷ പ്രതിനിധികളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഇതായിരുന്നു....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 242)

ഇത്രക്ക് കോപാകുലനാകുവാന്‍ മി. ഗാന്ധിക്ക് എന്തെങ്കിലും അവകാശമുണ്ടായിരുന്നോ? ഇത്രക്ക് ധാര്‍മികരോഷം പ്രകടിപ്പി ക്കാന്‍ മി. ഗാന്ധിക്ക് എന്തെങ്കിലും അവകാശമുണ്ടായിരുന്നോ? ന്യൂനപക്ഷങ്ങളുടെ മേല്‍ കല്ലെടുത്തെറിയാന്‍ അദ്ദേഹം അര്‍ഹനായിരുന്നോ? ന്യൂനപക്ഷങ്ങളെപ്പോലെതന്നെ പാപം ചെയ്തവനാണ് താനുമെന്ന കാര്യം മി. ഗാന്ധി മറന്നു. കുറേക്കൂടി മോശമായ, നീതിബോധമില്ലാത്ത പാതകിയായിരുന്നു അദ്ദേഹം. കാരണം, ന്യൂനപക്ഷങ്ങള്‍ ചത്തമൃഗത്തെ പങ്കുവെക്കുക യായിരുന്നുവെങ്കില്‍ അദ്ദേഹം എന്താണ് ചെയ്തുകൊണ്ടിരുന്നത്. 

ന്യൂനപക്ഷ ഉടമ്പടിയില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ ഞാന്‍ അനുഭവിച്ച ദണ്ഡനങ്ങള്‍... !!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 241)

ന്യൂനപക്ഷ ഉടമ്പടിയില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ വളരെയധികം ദണ്ഡനം എനിക്ക് സഹിക്കേണ്ടിവന്നു. ഒരു രാജ്യദ്രോഹിയായി ഞാന്‍ ചിത്രീകരിക്കപ്പെട്ടു. ന്യൂനപക്ഷ ഉടമ്പടിയില്‍ ഒപ്പിട്ടതു കൊണ്ട് എനിക്ക് ലജ്ജിക്കാനായി ഒന്നുമില്ല. എന്റെ വിമര്‍ശകരുടെ അജ്ഞതയില്‍ എനിക്ക് സഹതാപമേയുള്ളൂ. ഐറിഷ് ഹോംറൂളി നോട് അള്‍സ്റ്റര്‍ എടുത്ത അതേ നിലപാട് ഇവിടുത്തെ ന്യൂനപക്ഷ ങ്ങള്‍ക്കും എടുക്കാമായിരുന്നു എന്ന കാര്യം ഈ വിമര്‍ശകര്‍ മറന്നുപോകുന്നു. അള്‍സ്റ്റര്‍ ജനതക്ക് ഏത് തരത്തിലുള്ള സംരക്ഷ ണം നല്‍കാനും റെഡ്‌മോണ്ട് തയാറായിരുന്നു. അള്‍സ്റ്ററുടെ മറുപടി ഇപ്രകാരമായിരുന്നു. 'ആര്‍ക്കുവേണം നിങ്ങളുടെ സംരക്ഷണം

വട്ടമേശ സമ്മേളനത്തിന് പോകുന്നതിന് മുമ്പ് നടന്ന അംബേഡ്കര്‍ - ഗാന്ധി കൂടിക്കാഴ്ച...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 237, 238)

വട്ടമേശസമ്മേളനത്തിനുവേണ്ടി ഞാന്‍ ലണ്ടനിലേക്ക് പോകുന്ന തിന് മുമ്പ് മി. ഗാന്ധിയെ ബോംബെയില്‍ സന്ദര്‍ശിച്ചിരുന്നു. ആ കൂടിക്കാഴ്ചയില്‍ അസ്പൃശ്യര്‍ക്ക് പ്രത്യേക പ്രാതിനിധ്യത്തിനുവേണ്ടി വട്ടമേശസമ്മേളനത്തില്‍ ഞാന്‍ ആവശ്യപ്പെടുമെന്ന് മി. ഗാന്ധിയെ അറിയിച്ചിരുന്നു. തനിക്കതിനോട് യോജിക്കാനാവില്ലെന്ന് മി. ഗാന്ധി പറഞ്ഞു. എന്നാല്‍ താനതിനെ എതിര്‍ക്കുകയില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. കേവലം അഭിപ്രായവ്യത്യാസമുള്ള കാര്യമാണ് അതെന്നേ എനിക്ക് തോന്നിയുള്ളൂ. രണ്ടാം വട്ടമേശ സമ്മേളന ക്കാലത്ത് രണ്ടുപ്രാവശ്യം മി. ഗാന്ധിയെ ഞാന്‍ സന്ദര്‍ശിച്ചു. ഒരിക്കല്‍ തനിച്ചും മറ്റൊരിക്കല്‍ ചെറിയ ന്യൂനപക്ഷ സമുദായങ്ങ ളുടെ പ്രതിനിധികളുമൊന്നിച്ചും. ആദ്യ സന്ദര്‍ശനത്തില്‍ മി. ഗാന്ധി നൂല്‍നൂറ്റുകൊണ്ടിരുന്നു, ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ഞാന്‍ സംസാരിച്ചു. ഈ സമയമത്രയും ഒറ്റവാക്ക് അദ്ദേഹം ഉരിയാടിയില്ല. ഒടുവില്‍ അദ്ദേഹം ഇത്രമാത്രം പറഞ്ഞു,

Dalit associations demand arrest of accused


Dalit associations demand arrest of accused: The Dalit associations demanded that the government should immediately arrest the accused, who were named in FIR in the social boycott incident that took place in Garagaparru village of Palakoderu mandal in West Godavari district.

2017, ജൂൺ 26, തിങ്കളാഴ്‌ച

പ്രദ്യുമ്ന കുമാര്‍ മഹാനന്ദ്യ

ലോകരെ ! നിങ്ങളെല്ലാരും നമ്മളുടെ റോഡു കണ്ടോ..!? - വിനില്‍ പോള്‍


''വലിയ കുതിര സവാരിക്കാരനായ ഒരു നായര്‍ പ്രമാണി തെക്കൊരു കുതിരയുടെ ജനുസ്സും ചന്തവും തലയെടുപ്പും കണ്ടു മോഹിച്ച് കുതിരയെ മോഹവില കൊടുത്ത് വാങ്ങിയതും, ആ ചുണകുതിര യുടെ പുറത്ത് കയറി സഞ്ചാരം തുടങ്ങിയാല്‍ റോഡിലൂടെ ഓടാതെ, നടക്കാതെ, ഓടയിലൂടെയും ഓരത്തുകൂടിയും മാത്രം അത് ഓടുന്നത് കണ്ട്, ആശ്ചര്യപ്പെട്ടതും ഒടുവിലതൊരു ഈഴവ പ്രമാണിയുടെ കുതിരയായതിനാലാണ് തീണ്ടലുള്ള വഴിയേ സഞ്ചരിച്ചു പരിചയപ്പെട്ടുപ്പോയതെന്നു മനസ്സിലാക്കി കുതിരയെ കൗശലപൂര്‍വ്വം വിറ്റു (സി കേശവന്‍, 1988).''






19 ആം നൂറ്റാണ്ടിന്റെ സാഹചര്യത്തില്‍ രൂപംകൊണ്ട ഈ ഫലിതത്തിന്റെ സത്യാവസ്ഥ എന്തായാലും ഒരു കാര്യം വ്യക്തമാണ്, ഈ സംഭവത്തില്‍ ജാതിയുടെയും, ഉടമസ്ഥാവകാ ശത്തിന്റെയും, പൊതു ഇടങ്ങളുടെയുമെല്ലാം ബഹുമുഖങ്ങളായ പാഠങ്ങള്‍ നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. കേരളത്തില്‍ റോഡുകള്‍ എന്നത് വെറുമൊരു യാത്രാമാര്‍ഗ്ഗം മാത്രമായിരുന്നില്ല, അതിലുപരിയായി ജാതിവ്യവസ്ഥിതിയെ സംരംക്ഷിച്ചിരുന്ന ഒരു ഹൈന്ദവ സംവിധാനം കൂടിയായിരുന്നു. വളരെ പരിമിതമായ തോതില്‍ നിലനിന്നിരുന്ന ഈ റോഡുകള്‍ ഹൈന്ദവരാഷ്ട്ര സങ്കല്പത്തെയും, ജാതിമേധാവിതത്തിനെയും സംരക്ഷിക്കുകയെന്ന ധര്‍മ്മമാണ് പ്രധാനമായും നിര്‍വ്വഹിച്ചിരുന്നത്. കൊളോണിയല്‍

ജയ്പാല്‍ സിംഗ് മുണ്ട; കായികമികവിലെ സുവര്‍ണതാരം, ആദിവാസി അവകാശപ്പോരാട്ടത്തിലെ നെടുനായകന്‍...!!!!!


1928 ലെ ആംസ്റ്റര്‍ ഡാം ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകന്‍ ജയ്പാല്‍ സിംഗ് മുണ്ട എന്ന ആദിവാസിയായിരുന്നു. 1938 ല്‍ ആദിവാസി മഹാസഭ രൂപീകരിച്ച് ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹ ത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടനയിലെ നിര്‍ണായക സംഭാവനകളാണ്.

അസ്പൃശ്യരെ ഒറ്റപ്പെടുത്തുന്നതിനുള്ള പിന്തുണ തേടി ഖുറാന്റെ കോപ്പിയുമായി ഗാന്ധി ആഗാ ഖാന്റെ അടുത്ത്...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 326)

മുസ്ലീങ്ങള്‍ക്ക് അവരുടെ സമനിലയോ ലജ്ജാബോധമോ നഷ്ടപ്പെട്ടിരുന്നില്ല. അത്തരം ഒരിടപാടില്‍ കക്ഷിചേരാന്‍ അവര്‍ വിസമ്മതിച്ചു. പരസ്യമായി സാധൂകരിക്കാന്‍ പറ്റാത്ത ഒരിടപാ ടായിരുന്നു അത്. എന്നിട്ടും മി. ഗാന്ധി മുസ്ലീങ്ങളെ ശല്യപ്പെടുത്തി ക്കൊണ്ടിരുന്നു. താന്‍ വെച്ചുനീട്ടിയ സമ്മാനംകൊണ്ട് മുസ്ലീങ്ങളെ പ്രലോഭിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ - സമ്മാനമെന്നല്ല പാപത്തിന്റെ ശമ്പളമെന്നായിരിക്കും ലോകം കരുതുക എന്നവര്‍ കരുതി - മി ഗാന്ധി മുസ്ലീങ്ങളുടെ മതപരമായ ദൗര്‍ബല്യത്തെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. 1931 നവംബര്‍ 12 ന് വട്ടമേശസ മ്മേളനത്തിന്റെ ന്യൂനപക്ഷ ഉപസമിതിയില്‍ ന്യൂനപക്ഷക്കരാര്‍ 

മുസ്ലീങ്ങള്‍ക്ക് പ്രത്യേകം പ്രാതിനിധ്യം നല്‌കേണ്ടതിന്റെ ആവശ്യകതയെന്താണ്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 326)

നിയമസഭയിലേക്കുള്ള ഒരു തെരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങളോട് വിവേചനം കാണിക്കാന്‍ സാധ്യതയുള്ളതുകൊണ്ട്, നിയമസഭകളില്‍ ആവശ്യമായത്ര മുസ്ലീങ്ങള്‍ തിരഞ്ഞെടുക്കപ്പെ ട്ടെന്നു വരില്ല. രാഷ്ട്രീയമായി മുസ്ലീങ്ങളുടെ പ്രാമുഖ്യം ഇല്ലാതാകും. ഇത്തരമൊരു ദുരന്തം ഒഴിവാക്കാന്‍ അവര്‍ക്ക് പ്രത്യേക പ്രാതിനി ധ്യം നല്‌കേണ്ടതുണ്ട്. മുസ്ലീങ്ങലുടെ അവകാശവാദത്തിന് അനുകൂലമായി ഈയൊരുകാരണമാണുള്ളതെങ്കില്‍ അസ്പൃശ്യരുടെ അവകാശവാദത്തിന് അനുകൂലമായി നൂറു കാരണങ്ങലുണ്ട്. ഏതുമുഖം വെച്ചുകൊണ്ടാണ് മുസ്ലീങ്ങള്‍ അസ്പൃശ്യരുടെ ആവശ്യങ്ങളെ എതിര്‍ക്കുക?

അസ്പൃശ്യരെ ഒഴിവാക്കുന്ന കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് ഗാന്ധിയോട് യോജിക്കാനാവുമായിരുന്നില്ല.....!!!! അംബേഡ്കര്‍ പറഞ്ഞു...

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 326)

ചെറുന്യൂനപക്ഷങ്ങളുടേയും അസ്പൃശ്യരുടേയും അവകാശവാദ ങ്ങളെ ചെറുക്കാനുള്ളഗൂഢാലോചനയില്‍ തന്നോടൊപ്പം പങ്കുചേരാന്‍ അദ്ദേഹം മുസ്ലീങ്ങളെ പ്രലേഭിപ്പിക്കുകയായിരുന്നു. അത് മുസ്ലീങ്ങളുമായിട്ടുള്ള ഒരു കരാറല്ലായിരുന്നു. അസ്പൃശ്യര്‍ക്കെ തിരായ ഉപജാപമായിരുന്നു അത്. കൂടുതല്‍ വഷളായിരുന്നു അത്. പുറകില്‍ നിന്നുള്ള കുത്തായിരുന്നു അത്.

അധകൃതവര്‍ഗക്കാരും മുസ്ലീങ്ങളും തമ്മില്‍ ഉണ്ടാകാനിടയുണ്ടായിരുന്ന ഉടമ്പടിയെ തകര്‍ക്കാന്‍ ഗാന്ധി പദ്ധതിയിട്ടു...!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 332)

മി. ഗാന്ധിയുടെ ഒടുവിലത്തെ വാദഗതി വിചിത്രമാണ്. ഉപരിവര്‍ഗ ക്കാര്‍ക്ക് അസ്പൃശ്യരെ അടിച്ചമര്‍ത്താനും അവരോട് പകപോക്കാനും കഴിയുന്നുണ്ടെങ്കില്‍, അസ്പൃശ്യര്‍ക്ക് എന്തുകൊണ്ട് പ്രത്യേക പ്രാതിനിധ്യം നല്കുന്നു എന്നതിന് വേറെ കാരണം തരിക്കേണ്ട കാര്യമില്ല. പ്രത്യേക പ്രാതിനിധ്യം ലഭിക്കുകവഴി ഉപരിവര്‍ഗക്കാ രുടെ നിഷ്ഠൂരതകള്‍ക്കെതിരെ അവര്‍ക്ക് പ്രതിഷേധിക്കാന്‍ കഴിയുന്നു.

അയിത്തം ഇല്ലാതാക്കാനുള്ള മാര്‍ഗം മിശ്രവിവാഹവും മിശ്രഭോജനവും ആവിഷ്‌കരിക്കുകയാണ്....!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 231)

അസ്പൃശ്യര്‍ക്ക് പ്രത്യേകം പ്രാതിനിധ്യം നല്കിയാല്‍ അവരും സ്പൃശ്യരും തമ്മില്‍ നിലവിലുള്ള വേറിട്ടുനില്ക്കല്‍ അനന്തമായി തുടരും എന്ന വാദഗതി തികച്ചും പൊള്ളയാണ്. അയിത്തം ഇല്ലാതാക്കാനുള്ള മാര്‍ഗം മിശ്രവിവാഹവും മിശ്രഭോജനവും ആവിഷ്‌കരിക്കുകയാണ്. അസ്പൃശ്യരുടെ അവശതകള്‍ ഇല്ലാതാക്കാനുള്ള മാര്‍ഗം പൊതുകിണറുകളില്‍ നിന്ന് അവരെ വെള്ളമെടുക്കാന്‍ അനുവദിക്കുകയും പൊതുസ്‌കൂളുകളില്‍ അവര്‍ക്ക് പ്രവേശനം നല്കുകയുമാണ്. പ്രത്യേക പ്രാനിധ്യം മിശ്വിവാഹത്തിനും മിശ്രഭോജനത്തിനും പൊതുകിണറുകളില്‍ നിന്ന് വെള്ളമെടുക്കാനും, പൊതുസ്‌കൂളുകളില്‍ പ്രവേശനം 

2017, ജൂൺ 25, ഞായറാഴ്‌ച

കല്ലളന്‍ വൈദ്യന്‍: വിസ്മൃതനാക്കപ്പെട്ട ഗോത്രവര്‍ഗ പോരാളി

എംഎല്‍എ യും പ്രഗത്ഭനായ വിഷവൈദ്യനും പരിഷ്‌കാരിയായ വ്യക്തിത്വത്തിന് ഉടമയുമായിരുന്നിട്ടും കല്ലളന്‍ വൈദ്യന്‍ എന്തുകൊണ്ട് അനുസ്മരിക്കപ്പെട്ടില്ല?

കേരളത്തിലെ ആദ്യത്തെ ഗവണ്‍മെന്റില്‍ എംഎല്‍എ ആയ കല്ലളന്‍ വൈദ്യര്‍ കാസര്‍കോഡ് നീലീശ്വരം ദ്വയാംഗമണ്ഡലത്തില്‍ നിന്നും ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിനൊപ്പമായിരുന്നു ജനവിധി തേടിയത്. നമ്പൂരിപ്പാടിനേക്കാള്‍ ഭൂരിപക്ഷവും കല്ലളന്‍ വൈദ്യ നായിരുന്നു. എന്നിട്ടും അനുസ്മരണങ്ങളിലോ ആദരാര്‍പ്പണങ്ങ ളിലോ നമ്പൂതിരിപ്പാടിനോട് ഒരു തുല്യത കല്ലളന് എന്തുകൊണ്ട് ലഭിക്കാതെ പോയി? കാരണം കല്ലളന്‍ വൈദ്യന്‍ ആദിവാസിയാ യിരുന്നു, അതു തന്നെ!

ലീപിക സിംഗ് ദാരൈ...!!!!

വട്ടമേശസമ്മേളനങ്ങളും ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരം ഉപേക്ഷിക്കാനുള്ള കാരണവും... !!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 223, 224, 225)

ഒന്നാം വട്ടമേശ സമ്മേളനത്തില്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോയി. യാതൊരുവിധ കുഴപ്പങ്ങളുമുണ്ടായിരുന്നില്ല. ന്യൂനപക്ഷ പ്രശ്‌നം സംബന്ധിച്ച് തീരുമാനമൊന്നുമായില്ലെങ്കിലും പ്രത്യേക പ്രാതിനിധ്യത്തിനുവേണ്ടിയുള്ള അധകൃത വര്‍ഗക്കാരുടെ അവകാശം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ വിഭാഗ ങ്ങളുടേയും പ്രതിനിധികള്‍ അംഗീകരിക്കുകയുണ്ടായി. ന്യൂനപക്ഷ ഉപസമിതിയുടെ തീരുമാനങ്ങള്‍ ജനറല്‍ കോണ്‍ഫറന്‍സിന് നല്കിയ അതിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. (പേജ് 223)

അസ്പൃശ്യരുടെ സുഹൃത്ത് ചമഞ്ഞ ഗാന്ധി അവരെ ദ്രവ്യാധാരമില്ലാതെ ഒറ്റപ്പെടുത്തി...!!!! അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 218)

എന്നാല്‍, യുക്തിയുടെ ഈ നേട്ടം അസ്പൃശ്യര്‍ക്ക് അനുവദിച്ചു കൊടുക്കാന്‍ ഗാന്ധി തയാറല്ലായിരുന്നു. അദ്ദേഹം അതില്‍ ഉറച്ചു നിന്നു. അഹിന്ദുക്കള്‍ ഹിന്ദുക്കളെ സഹായിച്ചേക്കാം. ഹിന്ദുക്കള്‍ അഹിന്ദുക്കളെ സഹായിച്ചോക്കാം. എന്നാല്‍, ആരും അസ്പൃശ്യരെ സഹായിക്കരുത്. അസ്പൃശ്യരുടെ അവശതകളുടെ അടിസ്ഥാന ത്തില്‍ ഒരു വ്യതിരിക്തത ഉണ്ടാക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് മി. ഗാന്ധിയുടെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ന്യായവാദത്തിന്റെ രൂക്ഷത മയപ്പെടുത്താന്‍ അതിയായി അഭിലഷിച്ചു. അസ്പൃശ്യരുടെ ചില അവശതകള്‍ 

ജാതിഹിന്ദുക്കള്‍ക്ക് പാപമായിരുന്നത് അസ്പൃശ്യര്‍ക്ക് അടിമത്തമായിരുന്നു എന്ന് ഗാന്ധി തിരിച്ചറിഞ്ഞില്ല...!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 10. പേജ് 218)

ജാതിഹിന്ദുക്കള്‍ക്ക് പാപമായിരുന്നത് അസ്പൃശ്യര്‍ക്ക് അടിമത്ത മായിരുന്നു എന്ന് അദ്ദേഹം കണ്ടില്ല. പാപം ചെയ്തയാള്‍ പ്രായശ്ചിത്തം ചെയ്യാന്‍ ബാധ്യസ്ഥനായിരുന്നു എങ്കില്‍, അടിമക്ക് തന്റെ ബന്ധനം തകര്‍ക്കാന്‍ അര്‍ഹതയുണ്ടായിരുന്നു. സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയും, അയാളുടെ ജാതിയോ വംശമോ എന്തുമാകട്ടെ, അടിമയെ സഹായിക്കാന്‍ ബാധ്യസ്ഥനായിരുന്നു. അടിമയുടെ സമരത്തില്‍ സ്വതന്ത്രമായി പങ്കുചേരാമായിരുന്നു. ഖിലാഫത്ത് പ്രശ്‌നം സംബന്ധിച്ച് മി. ഗാന്ധി സ്വീകരിച്ച നിലപാടും ഇതുതന്നെയായിരുന്നു. മുസല്‍മാന്‍ ഖിലാഫത്തും തുര്‍ക്കിയുടെ അഖണ്ഡതയും ആവശ്യപ്പെട്ടു. ഏറ്റവും ദുസ്സാധ്യമായിരുന്ന 

അസ്പൃശ്യരുടെ സത്യാഗ്രഹത്തെ അനുകൂലിക്കാത്തതിന് ഗാന്ധി കണ്ടെത്തിയ കുയുക്തികള്‍....!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സ്മ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 217)

ഗാന്ധിയുടെ ഈ മനോഭാവം വാസ്തവത്തില്‍ ഹിന്ദുക്കളായ കോണ്‍ഗ്രസ്സുകാരെ യാഥാസ്ഥിതിക ഹിന്ദുക്കളുമായി കൂട്ടുചേ രാനും - അവര്‍ ബന്ധുക്കളും മിത്രങ്ങളുമാണ്, അവരെ തമ്മില്‍ വേര്‍തിരിക്കുന്ന രേഖ വളരെ ലോലമാണ് - തെളിവാര്‍ന്ന അന്തക്കരണ വിശുദ്ധിയോടെ അസ്പൃശ്യരുടെ തലതല്ലിപ്പൊളി ക്കാനും സാധിച്ചു. തന്റെ ഏറ്റവും അയുക്തികമായ, ഒരുപക്ഷെ തലതിരിഞ്ഞ മനോഭാവം മൂലം മി. ഗാന്ധി വരുത്തിവെച്ച അനര്‍ത്ഥം ഇതുമാത്രമല്ല. അദ്ദേഹം എല്ലാ ഹിന്ദുക്കള്‍ക്കുമെതിരെ പരസ്യമായി രംഗത്തുവന്നു. ജാതിഹിന്ദുക്കള്‍ക്കെതിരെ അസ്പൃശ്യര്‍ നടത്തുന്ന സത്യാഗ്രഹത്തെ സഹായിക്കുന്നതില്‍ നിന്ന് അവരെ

വിവിധ സത്യാഗ്രഹങ്ങളോട് ഗാന്ധിക്കുണ്ടായിരുന്ന നിലപാടിലെ പൊരുത്തക്കേടുകള്‍...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 217)

ജാതിഹിന്ദുക്കള്‍ക്കെതിരെ മഹദിലും നാസിക്കിലും അസ്പൃശ്യര്‍ നടത്തിയ സത്യാഗ്രഹത്തോട് മിസ്റ്റര്‍ ഗാന്ധികാണിച്ച മനോഭാവവും വൈക്കത്തും അതുപോലുള്ള സത്യാഗ്രഹത്തോട് ഗാന്ധി കാണിച്ച മനോഭാവവും തമ്മില്‍ പൊരുത്തക്കേടുണ്ട്. വൈക്കത്തെ സത്യാഗ്രഹത്തിന് മി. ഗാന്ധി അനുകൂലമായിരുന്നു. അദ്ദേഹം അതിനെ അനുഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു അപ്പോള്‍, മഹദിലേയും നാസിക്കിലേയും സത്യാഗ്രഹത്തെ എന്തുകൊണ്ട് അദ്ദേഹം എതിര്‍ത്തു. രണ്ടും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടായിരുന്നോ? അതെ, ഉണ്ടായിരുന്നു. വൈക്കം 

ജാതിഹിന്ദുക്കള്‍ക്കെതിരായി അസ്പൃശ്യര്‍ ആരംഭിച്ച സത്യാഗ്രഹപ്രസ്ഥാനത്തെ ഗാന്ധി എങ്ങനെയാണ് വീക്ഷിച്ചത്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ്. 216)

അസ്പൃശ്യര്‍ ഹിന്ദുക്കള്‍ക്കെതിരായി നടത്തിയ സത്യാഗ്രഹത്തെ മി. ഗാന്ധി അധിക്ഷേപിച്ചു. അദ്ദേഹം അതിനെ പിന്തുണച്ചില്ല. ഈ തര്‍ക്കത്തില്‍ അസ്പൃശ്യരുടേത് തികച്ചും യുക്തിപരമായിരുന്നു. മി. ഗാന്ധിയുടെ അഭിപ്രായത്തില്‍ സിവില്‍ നിയമലംഘനം സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ ഹിന്ദുക്കള്‍ക്കു പ്രയോഗിക്കാവുന്ന ന്യായമായ ഉപകരണമാണ്. എങ്കില്‍ എന്തുകൊണ്ട് അതേ ഉപകരണം അസ്പൃശ്യര്‍ തങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പിനുവേണ്ടി ഹിന്ദുക്കള്‍ക്കെതിരെ 

ഗാന്ധിക്കെതിരെ പോലും കരിങ്കൊടി കാണിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയ സംഭവം....!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 192,)

1931 ഡിസംബര്‍ 28 ന് മിസ്റ്റര്‍ ഗാന്ധി ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയില്‍ തരിച്ചെത്തി. രണ്ടാം ഇന്ത്യന്‍ വട്ടമേശ സമ്മേളനത്തില്‍ ഒരു പ്രതിനിധിയായിട്ടാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ പോയത്. വട്ടമേശ സമ്മേളനത്തില്‍ മിസ്റ്റര്‍ ഗാന്ധി സവിശേഷ വ്യക്തി എന്ന നിലക്കും രാഷ്ട്രീയക്കാരനെന്ന നിലക്കും, സമ്പൂര്‍ണവും ലജ്ജാകരവുമായ പരാജയമായിരുന്നു. എന്റെ അഭിപ്രായം ഹിന്ദുക്കള്‍ അംഗീകരി ക്കുകയില്ലെന്ന് എനിക്കറിയാം. (പേജ്. 192)

2017, ജൂൺ 24, ശനിയാഴ്‌ച

For installing Ambedkar statue, Dalits face social boycott


For installing Ambedkar statue, Dalits face social boycott: When the pan-India is busy boasting of making way for NDA candidate Ram Nath Kovind to occupy the Rashtrapati Bhavan as a second Dalit, the grim battle   launched by 800 people from the Mala community for a little space for installing the statue of the Constitution maker Dr B R Ambedkar in the middle of the village dominated by the economically powerful Kshatriyas laid bare the country’s claims ov

ആഹിര്‍വാര്‍ കുടുംബം വിദ്യാഭ്യാസമികവിന്റെ ഉത്തുംഗശൃംഗത്തില്‍...!!!!!

Courtesy for Source & Image; Link

വിദ്യാഭ്യാസമികവിന്റെ ഉത്തുംഗശൃംത്തില്‍ വിരാജിക്കുന്നത്, ഒരിക്കല്‍ മനുധര്‍മം വിദ്യാഭ്യാസം ചെയ്യാന്‍ അവകാശമില്ലാത്ത വരെന്നു വിധിച്ച് അരികുകളിലേക്ക് ഒതുക്കിയ ദേശികവംശത്തി ലെ ഒരു ദലിത് കുടുംബമാണെന്ന വിവരം അറിഞ്ഞ് സ്വാഭിമാനി കളാകുക...!!!! ഏറ്റവും കൂടുതല്‍ ഡോക്ടറേറ്റ് നേടിയ അംഗങ്ങളുള്ള കുടുബം എന്ന ബഹുമതിയുമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ചിട്ടുള്ളത് ഝാന്‍സിയിലെ ഭഗവാന്‍ദാസ് ആഹിര്‍വാര്‍ എന്ന ദലിതന്റേതാണ്. അദ്ദേഹത്തി ന്റെ അഞ്ചുമക്കള്‍ ഡോക്ടറേറ്റ് നേടിയതോടെയാണ് കുടുംബത്തിന് ഈ ബഹുമതി ലഭ്യമായത്...!!!! 

മനുസ്മൃതി ന്യായാധിപന്മാരുടെ മനസ്സിനെ പോലും ഗ്രസിക്കുന്നു എന്നതിന് ഒരു ഉദാഹരണം...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ്. 191)

മനുധര്‍മത്തിന്റെ നിത്യേനയുള്ള ഈ പ്രചാരണം സ്ത്രീപുരുഷ ഭേദമന്യേ, പ്രായഭേദമന്യേ എല്ലാവരുടെ ഹൃദയത്തിലും സംക്രമി ച്ചുകഴിഞ്ഞു. മാത്രമല്ല, ന്യായാധിപന്മാരുടെ മനസ്സിനെപ്പോലും അത് ഗ്രസിച്ചുകഴിഞ്ഞു. കല്‍ക്കട്ടയില്‍ നിന്ന് അത്തരം ഒരു കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ഡോം - അസ്പൃശ്യ സമുദായത്തില്‍പ്പെട്ട നോബിന്‍ഡോം എന്നൊരാള്‍ക്കെതിരെ ആടിനെ മോഷ്ടിച്ചു എന്ന ആരാപണമുണ്ടായി. എന്നാല്‍ അയാള്‍ കുറ്റക്കാരനല്ലെന്ന് തെളി ഞ്ഞു. പരാതിക്കാരനെതിരെ മാനനഷ്ടത്തിന് നോബിന്‍ഡോം കേസ് ഫയല്‍ ചെയ്തു. 

മനുധര്‍മത്തെ നിരാകരിച്ചതാണ് ബ്രിട്ടീഷ് വാഴ്ചയുടെ സത്കര്‍മങ്ങളില്‍ ഒന്ന്...!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 190)

മനുധര്‍മം മാഞ്ഞുപോകാതെ തടയുന്ന രണ്ടാമത്തെ സംഗതി, അതിന്റെ പ്രചാരണം നിയമം തടയുന്നില്ല എന്നതാണ്. വളരെയ ധികം ആളുകളുടെ മനസ്സില്‍ ആവിര്‍ഭവിച്ചിട്ടില്ലാത്ത ഒരു സാഹചര്യമാണിത്. ബ്രിട്ടീഷ് വാഴ്ചയുടെ അനുഗ്രഹങ്ങളില്‍ ഒന്ന് രാജ്യനിയമം എന്ന നിലക്ക് മനുസ്മൃതിയുടെ നിലനില്പ് ഇല്ലാതാക്കി യതാണെന്ന് പറയുന്നു. ദുഷ്‌കീര്‍ത്തിയുള്ള ഈ സാധനത്തിന്റെ ഭാരംകൊണ്ട് ഞെരിഞ്ഞമരാത്തവര്‍ മാത്രമേ ഈ അനുഗ്രഹത്തെ വേണ്ടവിധം അനുമോദിക്കാതിരിക്കുകയുള്ളൂ. യൂറോപ്പിലെ ജനങ്ങള്‍ക്ക് നവോത്ഥാനപ്രസ്ഥാനം എത്രക്ക് അനുഗ്രഹമായിരുന്നോ അതുപോലെതന്നെയായിരുന്നു ഇന്ത്യയിലെ അസ്പൃശ്യര്‍ക്ക് ബ്രിട്ടീഷ് വാഴ്ചയും. 

മനുധര്‍മം നിയമമെന്ന നിലയില്‍ നിന്ന് ആചാരമായി മാറിയതെങ്ങനെ? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10.പേജ് 190)

മനുധര്‍മം അധികാരശക്തിയെന്ന കാരണത്താല്‍ നൂറ്റാണ്ടുകളായി ഹിന്ദുക്കളുടെ ആചാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും അവിഭാജ്യവും സജീവവുമായ ഭാഗമായി മാറിക്കഴിഞ്ഞു. അത് രൂഢമൂലമായിത്തീരുകയും അവരുടെ ജീവിതത്തിന് നിറം പകരുകയും ചെയ്തിരിക്കുന്നു. നിയമമെന്ന നിലക്ക് അത് ഹിന്ദുക്കളുടെ പ്രവൃത്തികളെ നിയന്ത്രിച്ചു. ഇന്ന് അതൊരു ആചാരമാണെങ്കിലും അതിന്റെ സ്വാധീനത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. മനുധര്‍മം തലമുറ തലമുറകളായി വ്യക്തിയുടെ സ്വഭാവത്തെ കരുപ്പിടിപ്പിക്കുകയും അയാളുടെ വീക്ഷണത്തെ നിര്‍ണയിക്കുകയും ചെയ്യുന്നു.

നിയമത്തേക്കാളുപരി ആചാരങ്ങള്‍ പ്രാബല്യം നേടുന്നതെന്തുകൊണ്ടാണ്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 188)

നിയമവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആചാരം ചെറിയ കാര്യമല്ല. ഭരണകൂടം പൊലീസ് അധികാരത്തില്‍ക്കൂടിയാണ് നിയമം നടപ്പാക്കുന്നത് എന്നത് ശരിതന്നെ. ആചാരം സംയുക്ത മായിട്ടുള്ളതല്ലെങ്കില്‍, അത് നടപ്പാക്കാനാവില്ല. എന്നാല്‍ ഈ പ്രയോഗത്തില്‍ ഈ വ്യത്യാസം അനന്തരഫലം ഉണ്ടാക്കുന്നില്ല. ഭരണകൂടം നിയമം നടപ്പാക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദ മായി ജനങ്ങള്‍ ആചാരം നടപ്പാക്കുന്നു. സംഘടിത ജനതയുടെ നിര്‍ബന്ധിതശക്തി ഭരണകൂടത്തിന്റെ നിര്‍ബന്ധിതശക്തി യേക്കാള്‍ വളരെവളരെ മഹത്തായതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.

മനുധര്‍മം എത്രത്തോളം ഇപ്പോള്‍ അവശേഷിക്കുന്നുണ്ട്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 188)

മനുധര്‍മം എത്രത്തോളം ഇപ്പോള്‍ അവശേഷിക്കുന്നുണ്ട് എന്നു ചോദിച്ചേക്കാം. തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്പിക്കാന്‍ നീതിന്യായ ക്കോടതി ശ്രദ്ധാപൂര്‍വം നിരീക്ഷിക്കാന്‍ ബാധ്യസ്ഥമായ ചട്ടങ്ങള്‍ എന്ന അര്‍ത്ഥത്തിലുള്ള നിയമം പോലെ, മനുധര്‍മത്തിന്റെ പ്രാവര്‍ത്തികശക്തി, വിവാഹം, പിന്തുടര്‍ച്ച എന്നീ കാര്യങ്ങളി ലൊഴിച്ച് നിലച്ചിരിക്കുകയാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. വിവാഹവും പിന്തുടര്‍ച്ചയും വ്യക്തികളെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണുതാനും. സാമൂഹിക പെരുമാറ്റം, പൗരാവകാശങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന നിയമമെന്ന നിലക്ക് മനുധര്‍മം ഇപ്പോള്‍, നടപ്പാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ നിയമമെന്ന നിലക്ക് അത് പുറന്തള്ളപ്പെട്ടു എങ്കില്‍ ആചാരമെന്ന നിലയില്‍ അത് അവശേഷിക്കുന്നു.

ഹിന്ദുക്കള്‍ അസ്പൃശ്യരുടെ കലാപത്തെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്നത്, മനുധര്‍മം പാലിക്കുന്നതിനുവേണ്ടി...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 188)

ധര്‍മാധര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, അസ്പൃശ്യരുടെ കലാപം അടിച്ചമര്‍ത്താന്‍ ഹിന്ദുക്കള്‍ കാട്ടുന്ന അരാജകത്വത്തിനും നിഷ്ഠൂരതക്കും അവരെ പ്രേരിപ്പിക്കുന്നത് തങ്ങളുടെ ധര്‍മത്തിന്മേലുള്ള ഏതൊരു അത്യാചാരവും തടയേണ്ടത് തങ്ങളുടെ മഹത്തായ കര്‍ത്തവ്യമാണെന്ന ചിന്തയാലാണ്.

2017, ജൂൺ 23, വെള്ളിയാഴ്‌ച

മനു സൃഷ്ടിച്ച പൗരാണിക സാമൂഹിക വിഭജനം ആധുനിക കാലത്തേക്കും സംക്രമിച്ചിരിക്കുന്നു....! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 182, 183) 

ചാതുര്‍വര്‍ണ്യത്തിനകത്തുള്ള വര്‍ഗങ്ങളും പുറത്തുള്ള വര്‍ഗങ്ങളും തമ്മിലുള്ള വിഭജനം യാഥാര്‍ത്ഥത്തിലുള്ളതും മൗലികവുമാ ണെങ്കിലും അതിന്റെ സാങ്കേതിക പദാവലി പ്രയോഗലുപ്തമാണെന്ന് പറയേണ്ടിയിരിക്കുന്നു. ചാതുര്‍വര്‍ണ്യത്തിനകത്തും പുറത്തുമുള്ള വര്‍ഗങ്ങള്‍ എന്നു പറയുന്നത്, അതുകൊണ്ടുതന്നെ ഏതാണ്ട് അക്കാദമികം മാത്രമാണ്. ചിരപുരാതനമായ ഈ വര്‍ഗങ്ങള്‍ക്ക് ആധുനിക കാലഘട്ടത്തില്‍ സമാനമായ സ്ഥാനം (counterpart) ഏതാണെന്ന ചോദ്യമുണ്ടാകാം. ചോദ്യം തികച്ചും ന്യായമാണ്. 

ചാതുര്‍വര്‍ണ്യത്തിന് അകത്തുള്ളവരും പുറത്തുള്ളവരും തമ്മിലുള്ള വ്യത്യാസത്തിന് റോമന്‍ സാമൂഹിക വ്യവസ്ഥയുമായി സാമ്യം..!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ്. 182)

ചാതുര്‍വര്‍ണ്യത്തിനകത്തും അതിന് പുറത്തുള്ളവരും തമ്മിലുള്ള വ്യത്യാസത്തിന് പൗരാണിക റോമന്‍ നിയമത്തിലെ പൗരന്മാരും പൗരന്മാരല്ലാത്തവരും തമ്മിലുള്ള വ്യത്യാസവുമായി സാമ്യമുണ്ട്. പൗരാണിക റോമില്‍ നിയമം പ്രഥമവും പ്രധാനവുമായി വ്യക്തി പരമായിരുന്നു, പ്രാദേശികമല്ലായിരുന്നു എന്നര്‍ത്ഥം. റോമന്‍ നിയമസ്ഥാപനങ്ങളുടെ ഗുണഫലങ്ങളും സംരക്ഷണവും ഒരാള്‍ അനുഭവിച്ചത് അയാള്‍ റോമന്‍ പ്രദേശത്തിന്റെ പരിധിയില്‍പ്പെട്ട ആളായതുകൊണ്ടല്ല, ഒരുപൗരനായതുകൊണ്ടാണ്. ആര്‍ക്കുവേണ്ടി ആരാല്‍ അതിന്റെ നിയമങ്ങള്‍ വ്യവസ്ഥചെയ്യപ്പോട്ടോ, അവരില്‍ 

ചാതുര്‍വര്‍ണ്യത്തിന് അകത്തുള്ളവര്‍ക്ക് അവകാശങ്ങള്‍ അനുഭവിക്കാം; പുറത്തുള്ളവര്‍ക്ക് അവകാശങ്ങളുമില്ല, അതിന് പരിഹാരവുമില്ല...! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 181, 182)

മനുവിനെ സംബന്ധിച്ചിടത്തോളം ചാതുര്‍വര്‍ണ്യത്തിന്റെ പരിധിയില്‍ വരുന്നവരും അതിന്റെ പിരധിക്ക് പുറത്തുള്ളവരും തമ്മിലുള്ള വിഭജനം യഥാര്‍ത്ഥത്തിലുള്ള വിഭജനമായിരുന്നു എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞതാണ്. അത് അത്രക്ക് യാഥാര്‍ത്ഥ്യമാ യിരുന്നു, കാരണം, ചാതുര്‍വര്‍ണ്യപരിധിക്ക് പുറത്തുള്ളവരെ മനു വിളിക്കുന്നത് ബാഹ്യര്‍ എന്നാണ്. ഒഴിച്ചുനിര്‍ത്തപ്പെട്ടവര്‍ എന്നാണ് അതിന് അര്‍ത്ഥം. അതായത് ഒഴിവാക്കപ്പെട്ടവര്‍, അതായത് ചാതുര്‍വര്‍ണ്യസംവിധാനത്തിന് പുറത്തുള്ളവര്‍. ഈ വിഭജനത്തിന് അദ്ദേഹം ദൂരവ്യാപകമായ ഫലം പ്രതീക്ഷിച്ചിരുന്നു. ഈ വിഭജനം 

ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ളവരെന്ന് വിഭജിച്ചു എന്നതാണ് മനുവിന്റെ മൗലികമായ സൃഷ്ടി...!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 178)

സമൂഹത്തെ നാലുവര്‍ഗങ്ങളായി വിഭജിച്ച്, ചാതുര്‍വര്‍ണ്യത്തില്‍ ഉള്‍പ്പെടുത്തുക എന്നത് മനുവിന്റെ പ്രാഥമിക ലക്ഷ്യമായിരുന്നില്ല എന്ന് സമ്മതിക്കേണ്ടതുണ്ട്. ഒരര്‍ത്ഥത്തില്‍ മനുവിനെ സംബന്ധിച്ചിടത്തോളം ഈ വിഭജനം, കേവലം ഒരു ക്രമീകരണം മാത്രമാണ്. ചാതുര്‍വര്‍ണ്യത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടവര്‍ തമ്മിലുള്ള ഒരു ക്രമീകരണം. എന്നാല്‍ മറ്റുവളരെപ്പേരെ സംബന്ധിച്ചിടത്തോളം പ്രധാനമായ സംഗതി ഒരാള്‍ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ എന്നുള്ളതല്ല. ഈ വിഭജനം മനുവിന് 

മനു നിര്‍ണയിച്ചു എന്നുപറയുന്ന സാമൂഹികസംവിധാനമായ ചാതുര്‍വര്‍ണ്യം പ്രതിലോമകരമാണ്... അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 178)

മനു വിഭാവനചെയ്തിട്ടുള്ള സാമൂഹിക സംവിധാനത്തെക്കുറിച്ച് മറ്റുള്ളവര്‍ വേണ്ടവിധത്തില്‍ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടു ണ്ടാകാവുന്ന തെറ്റിദ്ധാരണയെക്കുറിച്ച് മുന്നറിയിപ്പു നല്‌കേണ്ടത് ആവശ്യമാണ്. സാമാന്യമായി പറയുകയും വിശ്വസിക്കുകയും ചെയ്യുന്നത്, മനു ചെയ്തത് ഒരു സാമൂഹിക സംവിധാനം നിര്‍ണയിച്ചു എന്നാണ്. ചാതുര്‍വര്‍ണ്യമെന്നാണ് ആ സംവിധാനത്തിന്റെ പേര്. അളുകളെയെല്ലാം വിഭിന്നമായ നാലുഭാഗങ്ങളായി തരംതിരിച്ച തിന്റെ സാങ്കേതികനാമമാണ് ചാതുര്‍വര്‍ണ്യമെന്നത്. മനു നിഷ്‌കര്‍ഷിച്ച ധര്‍മം ഇതുമാത്രമാണെന്ന ധാരണ പലരിലുമുണ്ട്. ദുഃഖകരമായൊരു പ്രമാദമാണിത്; ഇത് തിരുത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, മനു നിര്‍ദ്ദേശിച്ചതെന്താണെന്നതിനെക്കുറിച്ചും, അദ്ദേഹം വിഭാവന ചെയ്ത ആദര്‍ശ സാമൂഹിക സംവിധാന ത്തെക്കുറിച്ചും ഭീമമായ തെറ്റിദ്ധാരണക്ക് ഇടവരും.

2017, ജൂൺ 22, വ്യാഴാഴ്‌ച

ഹിന്ദുക്കള്‍ അസ്പൃശ്യരുടെമേല്‍ ചാടിവീഴുന്നത് ധര്‍മം നിലനിര്‍ത്താനാണ്..! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 177)

ഹിന്ദുക്കള്‍ അസ്പൃശ്യരുടെ മേല്‍ ചാടിവീഴുന്നത് ധര്‍മം നില നിര്‍ത്താ നാണെന്നാണ് പറയുന്നത്. എന്താണ് ധര്‍മം എന്നറിയാന്‍ ഒരാള്‍ സ്മൃതികളില്‍ അടങ്ങിയിട്ടുള്ള നിയമങ്ങള്‍ മനസ്സിലാക്കണം, പ്രത്യേകിച്ച് മനുസമൃതിയില്‍ അടങ്ങിയിട്ടുള്ള നിയമങ്ങള്‍. ഈ നിയമങ്ങളെക്കുറിച്ചു സാമാന്യജ്ഞാനമില്ലാതെ അസ്പൃശ്യരുടെ കലാപത്തോട് ഹിന്ദുക്കളുടെ പ്രതികരണം മനസ്സിലാക്കുക അസാധ്യമാണ്. സ്മൃതികളില്‍ പ്രതിപാദിക്കുന്ന ധര്‍മത്തിന്റെ സമസ്തമണ്ഡലങ്ങളും അവയുടെ ഘടകങ്ങളും നമ്മുടെ ആവശ്യ ത്തിന് പരിശോധിക്കേണ്ട ആവശ്യമില്ല. ആധുനിക വ്യവഹാര ങ്ങളില്‍ പരാമര്‍ശിക്കുന്ന ധര്‍മത്തിന്റെ ആ ഭാഗം, അതായത് വ്യക്തിനിയമത്തെക്കുറിച്ചുള്ള ഭാഗം അറിയുന്നതായാല്‍ ധാരാളം മതിയാകും. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അവകാശം, കര്‍ത്തവ്യം അഥവാ പദവിയുടെ അടിസ്ഥാനത്തിലുള്ള പ്രാപ്തി എന്നിവയെ പരാമര്‍ശിക്കുന്ന ധര്‍മത്തിന്റെ ആ ഭാഗം അറിഞ്ഞാല്‍ ധാരാളമായി.

സ്മൃതികളില്‍ പ്രധാനം മനുസ്മൃതിയാണ്...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 177)

പൗരാണികകാലം മുതല്‍ക്ക് സ്മൃതികളുടെ എണ്ണം പലവിധത്തില്‍ തിട്ടപ്പെടുത്തിവന്നിരുന്നു. അഞ്ചെണ്ണമാണ് ഏറ്റവും കുറഞ്ഞത്; ഏറ്റവും കൂടിയത് നൂറും. ആധികാരികതയുടെ കാര്യത്തില്‍ ഈ സ്മൃതികളെല്ലാം സമാനങ്ങളല്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ട തുണ്ട്. ഏതാനും ചില സ്മൃതികള്‍ മാത്രമേ അവയുടെ വ്യാഖ്യാതാ ക്കള്‍ ആധികാരികമായി കണക്കാക്കിയിട്ടുള്ളൂ. വ്യാഖ്യാനത്തിന് വിധേയമായിട്ടുണ്ടോ എന്നു നോക്കിയാണ് അതിന്റെ പ്രാധാന്യം നിശ്ചയിക്കപ്പെടുന്നത്. വ്യാഖ്യാനത്തിന് വിഷയമായിട്ടുള്ള സ്മൃതികള്‍ സ്റ്റാന്റേര്‍ഡ് സ്മൃതികള്‍ അഥവാ ആധികാരിക സ്മൃതി കള്‍ എന്നു വിളിക്കപ്പെടുന്നു. മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി, നാരദസ്മൃതി എന്നിവ അക്കൂട്ടത്തില്‍ പെടുന്നു. ഇവയില്‍ ഉന്നതമായത് മനുസ്മൃതിയാണ്. എല്ലാ ധര്‍മങ്ങളുടേയും പ്രധാന ഉറവിടം ഇതാണ്.

ധര്‍മം അനുശാസിക്കുന്ന കൃതികള്‍ ഏതൊക്കെയാണ്? അംബേഡ്കര്‍ പറഞ്ഞു....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 176, 177)

ധര്‍മത്തിന്റെ പ്രധാന ഉറവിടങ്ങല്‍ വേദങ്ങളും സ്മൃതികളും ആചാരങ്ങളുമാണെന്ന് എല്ലാ ഹിന്ദുക്കളും അംഗീകരിച്ചിട്ടുള്ള താണ്. വേദങ്ങള്‍ക്കും സ്മൃതികള്‍ക്കുമിടക്ക്, ധര്‍മത്തെ സംബന്ധി ച്ചിടത്തോളം ഏതായാലും ഈ വ്യത്യാസമുണ്ട്. നമ്മള്‍ ഇന്നുകാണുന്ന ധര്‍മത്തിന്റെ ഈ വികസിതരൂപം വേദങ്ങളിലാണ് ഊന്നിയിട്ടു ള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ, വേദങ്ങളാണ് ധര്‍മത്തിന്റെ പ്രഭവസ്ഥാനം എന്ന പ്രസ്താവത്തിന് നീതീകരണമുണ്ട്. എന്നാല്‍ വേദങ്ങള്‍ ധര്‍മത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രബന്ധങ്ങളാണെന്ന് ഭവിക്കുന്നില്ല. ധര്‍മകാര്യങ്ങളെ 

ധര്‍മം എന്ന വാക്കിന്റെ അര്‍ത്ഥവും ഉത്ഭവവും.... അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 176)

സംസ്‌കൃതത്തില്‍ നിന്നാണ് ധര്‍മം എന്ന വാക്കിന്റെ ഉത്ഭവം. പൂര്‍ണമായി അര്‍ത്ഥം നിര്‍വചിക്കാന്‍ അസാധ്യമായ സംസ്‌കൃത വാക്കുകളില്‍ ഒന്നാണത്. പൗരാണികകാലത്ത് വിവിധ അര്‍ത്ഥങ്ങ ളില്‍ ഈ വാക്ക് ഉപയോഗിച്ചിരുന്നു. ലക്ഷ്യാര്‍ത്ഥം സമാനമായി രുന്നു എങ്കിലും അര്‍ത്ഥപരിവര്‍ത്തനത്തിലൂടെയുള്ള ഈ വാക്കിന്റെ കടന്നുപോക്ക് പരിശോധിക്കുക കൗതുകകരമായി രിക്കും. ധര്‍മമെന്ന വാക്ക് ലക്ഷ്യാര്‍ത്ഥത്തിന് യാതൊരു കോട്ടവും തട്ടാതെ, പെട്ടെന്ന് നിയതമായ അര്‍ത്ഥം കൈവരിക്കുകയുണ്ടായി. ധര്‍മം എന്ന വാക്കിന് ഒരു മനുഷ്യന്റെ സവിശേഷാധികാരങ്ങള്‍, കര്‍ത്തവ്യങ്ങളും അവകാശങ്ങളും കടപ്പാടുകളും, ഹൈന്ദവസ മൂഹത്തിലും ജാതികളില്‍ ഒന്നിലും അംഗമെന്ന നിലക്കും ജീവിതത്തിന്റെ ഒരു ഘട്ടമെന്ന നിലക്കും അയാളുടെ പെരുമാറ്റ നിലവാരം എന്നൊക്കെയാണ് അര്‍ത്ഥം.

അസ്പൃശ്യനു നേര്‍ക്കുള്ള ഹിന്ദുവിന്റെ വിചിത്രവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിക്ക് എന്തെങ്കിലും വിശദീകരണമുണ്ടോ? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 175, 176)

വൃത്തിയുള്ളതും ആദരണീയവുമായ ഒരു ജീവിതത്തിനുവേണ്ടി യുള്ള അസ്പൃശ്യന്റെ ശ്രമം എന്തുകൊണ്ട് ഒരു ഹിന്ദു മര്യാദാലംഘ നമായി കാണുന്നു എന്ന് അയാളോടുചോദിച്ചാല്‍, വളരെ ലളിത മായിരിക്കും അയാളുടെ ഉത്തരം. അയാള്‍ പറയും അസ്പൃശ്യന്റെ പരിഷ്‌കാരമെന്ന് നിങ്ങള്‍ വിളിക്കുന്നത് പരിഷ്‌കാരമല്ല; ഞങ്ങളുടെ ധര്‍മത്തോടുകാണിക്കുന്ന മഹാപരാധമാണത്. എവിടെയാണ് അയാളുടെ ഈ ധര്‍മം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വീണ്ടും നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍, വളരെ സരളമായിരിക്കും 

അസ്പൃശ്യന്റെ മതംമാറ്റം ഹിന്ദുവിന് എന്ത് നഷ്ടമാണ് ഉണ്ടാക്കിവെക്കുന്നത്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 175) 

അസ്പൃശ്യന്‍ തന്റെ മതംമാറാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, ഹിന്ദു അതിനെ എതിര്‍ക്കുന്നതെന്തിന്? അയാളുടെ മതംമാറ്റം എന്തുകൊണ്ട് ഹിന്ദുവിനെ ദേഷ്യം പിടിപ്പിക്കുകയും അസ്വസ്ഥ നാക്കുകയും ചെയ്യുന്നു? അസ്പൃശ്യനായ ഒരാള്‍ സ്വയം മാന്യവും ആദരണീയവുമായ പേര് സ്വീകരിക്കുമ്പോള്‍, മര്യാദലംഘനം നടത്തിയെന്ന് ഒരു ഹിന്ദുവിന് തോന്നേണ്ട കാര്യമെന്തിരിക്കുന്നു? അസ്പൃശ്യന്‍ നല്ലൊരു പേരുസ്വീകരിക്കു ന്നതുകൊണ്ട് ഹിന്ദുവായ ഒരാള്‍ക്ക് എന്ത് ദോഷമാണ് ഉണ്ടാവുക? അസ്പൃശ്യനായ ഒരാള്‍ പ്രധാനനിരത്തിന് അഭിമുഖമായി വീട് നിര്‍മിച്ചാല്‍, ഹിന്ദു അതിനെ എതിര്‍ക്കുന്നതെന്തിന്? അതുമൂലം അയാള്‍ക്കുണ്ടാകുന്ന 
ക്ലേശമെന്താണ്? ചില ദിവസങ്ങളില്‍ അസ്പൃശ്യന്റെ ശബ്ദം ശ്രവിക്കുമ്പോള്‍ ഹിന്ദു എതിര്‍ക്കുന്നതെന്തിന്? അതുമൂലം അയാള്‍ ബധിരനാകുന്നില്ല. അസ്പൃശ്യനായ ഒരാള്‍ ഒരു തൊഴിലില്‍ പ്രവേശിക്കുമ്പോള്‍, അധീശത്വമുള്ള ഒരു സ്ഥാനം സ്വീകരിക്കു മ്പോള്‍, ഭൂമി വാങ്ങുമ്പോള്‍, വ്യവസായത്തില്‍ പ്രവേശിക്കുമ്പോള്‍, സാമ്പത്തികമായി സ്വതന്ത്രനാവുകയും സമ്പന്നരുടെ കൂട്ടത്തില്‍ ഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഹിന്ദുവിന് എതിര്‍പ്പു തോന്നു ന്നതെന്തിന്? അസ്പൃശ്യരെ അടിച്ചമര്‍ത്തുന്നതിന് സര്‍വഹിന്ദുക്കളും, ഉദ്യോഗമുള്ളവരും ഇല്ലാത്തവരും, ഒന്നിച്ചു ചേരുന്നതെന്തിന്? തമ്മില്‍ കലഹിക്കുന്ന എല്ലാ ജാതിക്കാരും ഹിന്ദുമതത്തിന്റെ പേരില്‍ ഒന്നിക്കുകയും അസ്പൃശ്യനെ അകറ്റിനിര്‍ത്താന്‍ ഗൂഢാലോ ചന നടത്തുകയും ചെയ്യുന്നതെന്തിന്? 

2017, ജൂൺ 21, ബുധനാഴ്‌ച

കളര്‍ ഓഫ് ഡാര്‍ക്ക്‌നെസ്; സംവിധായകനായ പ്രവാസി ദലിതന്റെ സിനിമയും ബലിക്കല്ലില്‍...!?


ആസ്‌ത്രേലിയയില്‍ പ്രവാസജീവിതം നയിക്കുന്ന ഗിരീഷ്‌കുമാര്‍ മക്വാനയുടെ ആദ്യസിനിമയായ 'കളര്‍ ഓഫ് ഡാര്‍ക്ക്‌നെസ്' ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. ഇന്ത്യ - ആസ്ര്‌തേലിയ സംയുക്തസംരംഭമായ ഈ ബഹുഭാഷാ സിനിമ, 2010 ല്‍ മെല്‍ബ ണില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ വംശീയാക്രമ ണങ്ങളിലേക്ക് പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നു. അതോടൊപ്പം ചേര്‍ന്ന് ഇന്ത്യയില്‍ ദലിതര്‍ക്കു നേരെ നടക്കുന്ന അതിക്രമണങ്ങളില്‍ ഒരു താരതമ്യ നിരീക്ഷണം നടത്തുന്നതിനും കളര്‍ ഓഫ് ഡാര്‍ക്ക്‌നെസ് വഴിയൊരുക്കുന്നു. ഇരുരാജ്യങ്ങളിലേയും പൗരന്മാര്‍ക്കിടയില്‍ വംശീയതക്കെതിരായ പൊതുവികാരം ഉണര്‍ത്തുന്നതിനായാണ് തന്റെ ഈ സംരംഭം ഉന്നം വെക്കുന്നതെന്ന് ജി കെ മക്വാന അറിയിപ്പ് നല്കുന്നു.

അസ്പൃശ്യരുടെ വിമോചനം രാഷ്ട്രീയശക്തിയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ മാത്രം...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 172, 173)

ഏത് കക്ഷിയെ വിശ്വസിക്കണം, അവിശ്വസിക്കണം എന്നത് മജിസ്‌ട്രേട്ടിന്റെ തീരുമാനമാണ്. ഒരു കക്ഷിയെ അദ്ദേഹം വിശ്വസിക്കുന്നത് നിയമനിബന്ധിതമല്ലാത്തതായി തോന്നാം. എന്നാല്‍ അത് അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്. അതില്‍ ആര്‍ക്കും ഇടപെടാനാവില്ല. അസ്പൃശ്യര്‍ക്ക് ദോഷകരമായി മജിസ്‌ട്രേട്ട് തന്റെ വിവേചനാധികാരം പ്രയോഗിച്ച അസംഖ്യം കേസുകളുണ്ട്. അസ്പൃശ്യരുടെ ഭാഗത്തുനിന്നുള്ള സാക്ഷികള്‍ എത്രമാത്രം സത്യസന്ധരാണെങ്കിലും, മജിസ്‌ട്രേട്ടിന്റെ പതിവുപല്ലവി ഇപ്രകാരമായിരിക്കും. ഞാന്‍ ഈ സാക്ഷിയെ അവിശ്വസിക്കുന്നു. ഈ വിവേചനാധികാരത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. എന്തുശിക്ഷ നല്കണമെന്നതും മജിസ്‌ട്രേട്ടിന്റെ വിവേചനാധികാരത്തില്‍പ്പെട്ടതാണ്. അപ്പീലിനു പോകാവുന്നതും പോകാന്‍ പറ്റാത്തതുമായ ശിക്ഷകളുണ്ട്. ഇളവ് കിട്ടുന്നതിനുള്ള മാര്‍ഗമാണ് അപ്പീല്‍. അപ്പീലിന് പോകുന്നത് നിരസിക്കുന്ന ശിക്ഷ വിധിക്കുന്ന മജിസ്‌ട്രേട്ട്, ഇളവുകിട്ടുന്ന മാര്‍ഗം തടസ്സപ്പെടുത്തുകയാണ്. 

അസ്പൃശ്യരോടുള്ള വെറുപ്പും വിദ്വേഷവും ഓരോ ഹിന്ദുവിലും ജന്മാനാ ഉള്ളതാണ്....!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 171)

പൊലീസും മജിസ്‌ട്രേട്ടും ചിലപ്പോള്‍ അഴിമതിക്കാരാകും. അവര്‍ അഴിമതിക്കാര്‍ മാത്രമാണെങ്കില്‍, കാര്യങ്ങള്‍ അത്രക്ക് മോശമാകുകയില്ല. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ രണ്ടുകൂട്ടര്‍ക്കും വിലക്കെടുക്കാനാകും. പൊലീസും മജിസ്‌ട്രേട്ടും അഴിമതിക്കാരേക്കാളുപരി പക്ഷപാതികളാണ് എന്നതാണ് വിശേഷാലുള്ള ദുര്യോഗം. ഹിന്ദുക്കളോടുള്ള അയാളുടെ പക്ഷപാതിത്തവും അസ്പൃശ്യരോടുള്ള സഹജദ്വേഷവും അസ്പൃശ്യര്‍ക്ക് സംരക്ഷണവും നീതിയും നിഷേധിക്കുന്നതില്‍ കലാശിക്കുന്നു. ഒരാളോടുള്ള ഈ പക്ഷപാതിത്വത്തിനും മറ്റൊരാളോടുള്ള സഹജദ്വേഷത്തിനും മരുന്നില്ല. സാമൂഹികവും 

അസ്പൃശ്യര്‍ക്ക് പൊലീസില്‍ നിന്നോ കോടതികളില്‍ നിന്നോ നീതിലഭിക്കാത്ത സാഹചര്യം അവരുടെ നിസ്സഹായാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു...!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 170)

അസ്പൃശ്യരുടെ നിസ്സഹായാവസ്ഥ വര്‍ദ്ധിപ്പിക്കുന്ന മൂന്നാമത്തെ സാഹചര്യം, അവര്‍ക്ക് പൊലീസില്‍ നിന്നോ കോടതികളില്‍ നിന്നോ യാതൊരുവിധ സംരക്ഷണവും ലഭിക്കാത്തതാണ്. ജാതിഹിന്ദുക്കളില്‍പ്പെട്ടവരാണ് പൊലീസുകാര്‍. മജിസ്‌ട്രേട്ടുമാരും ജാതിഹിന്ദുക്കളില്‍ നിന്നുള്ളവരാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പൊലീസുകാരും മജിസ്‌ട്രേട്ടുമാരും ജാതിഹിന്ദുക്കളുടെ ബന്ധുക്കളും സ്‌നേഹിതരുമാണ്. അസ്പൃശ്യരോട് ജാതിഹിന്ദു ക്കള്‍ക്കുള്ള മുന്‍വിധികളും മനോവികാരങ്ങളും അവരും പങ്കുവെക്കുന്നു. ജാതിഹിന്ദുവിനെതിരായി ഏതെങ്കിലും അസ്പൃശ്യര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍, ഏതെങ്കിലും

ഹിന്ദുക്കള്‍ അസ്പൃശ്യര്‍ക്കുമേല്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 168)

അസ്പൃശ്യരുമായിട്ടുള്ള എല്ലാ സാമ്പത്തികബന്ധങ്ങളും നിര്‍ത്തി വെക്കാന്‍ സ്പൃശ്യര്‍ സംഘടിതമായി ഗൂഢാലോചന നടത്തുന്നു. അസ്പൃശ്യരുടെ നേര്‍ക്ക് അവര്‍ ഒരു യുദ്ധം പ്രഖ്യാപിച്ചിരിക്കു കയാണ്. തെമ്മാടികളുടേതായ ഒരു ദണ്ഡാത്മക പര്യവേക്ഷണ സംഘത്തെ അസ്പൃശ്യരുടെ കുടിലുകളിലേക്കയച്ച് ശത്രുവിനെ വകവരുത്തുന്ന മാര്‍ഗമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. തെമ്മാടികള്‍ അസ്പൃശ്യരുടെ വസ്തുവകകള്‍ കൊള്ളചെയ്ത് നശിപ്പിക്കുകയും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എല്ലാവരേയും നിര്‍ലജ്ജം ഹിംസിക്കുകയും ചെയ്യുന്നു.

അസ്പൃശ്യരുടെ നേര്‍ക്ക് സ്പൃശ്യര്‍ പ്രയോഗിക്കുന്ന ഏറ്റവും സാധാരണവും ഏറ്റവും ശക്തവുമായ ആയുധം അവരെ പൂര്‍ണമായും ബഹിഷ്‌കരിച്ചിരിക്കുന്നു എന്ന പ്രഖ്യാപനമാണ്. ഗാന്ധിയുടെ നിസ്സഹകരണത്തിന്റെ മറ്റൊരു പേരായ ബഹിഷ്‌കരണത്തിന്റെ ഭയാനകതകള്‍ മതിയായ വിധത്തില്‍ വിവരിക്കാന്‍ പ്രയാസമാണ്.

അസ്പൃശ്യന്റെ സാമ്പത്തിക വിധേയത്വം ഹിന്ദു മുതലെടുക്കുന്നതെപ്പോഴാണ്...? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 168)

അസ്പൃശ്യര്‍ക്ക് ഗ്രാമത്തില്‍ മറ്റ് യാതൊരു ജീവിതമാര്‍ഗവുമില്ല. പാലോ മലക്കറികളോ വിറ്റ് അയാള്‍ക്ക് ജീവിക്കാനാവില്ല. അസ്പൃശ്യനായതുകൊണ്ട് അയാളില്‍നിന്ന് ഇത്തരം സാധനങ്ങള്‍ ആരും വാങ്ങുകയില്ല. മറ്റെന്തെങ്കിലും വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ അയാള്‍ക്കാവില്ല., കാരണം എല്ലാ വ്യാപാരങ്ങളും പാരമ്പര്യ ത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. അയാളുടെ സേവനം ആരും അംഗീകരിക്കുകയില്ല. ഹിന്ദുവിനോടുള്ള അയാളുടെ സാമ്പത്തിക വിധേയത്വം പരിപൂര്‍ണമാണ്. സ്പൃശ്യരോട് ധാര്‍ഷ്ട്യത്തോടോ, താന്തോന്നിത്തത്തോടോ അസ്പൃശ്യര്‍ പെരുമാറുന്നു എന്നു കണ്ടാല്‍, ഈ സാമ്പത്തിക വിധേയത്വം ഹിന്ദു മുതലെടുക്കും.

Sister, mother take stage


Sister, mother take stage: The younger sister of Bahujan Samaj Party founder Kanshi Ram accused Mayawati of 'collaborating with Manuvadis' to defame the Bhim Army as she addressed a rally by the Dalit outfit here today.

Dalits are still converting to Buddhism, but at a dwindling rate


Dalits are still converting to Buddhism, but at a dwindling rate: The community has continued to use initiation into Buddhism as a gesture of protest

2017, ജൂൺ 20, ചൊവ്വാഴ്ച

Bhim Army politics: Dalits converting to Buddhism, but at a dwindling rate



Bhim Army politics: Dalits converting to Buddhism, but at a dwindling rate: Every time the Dalit movement peaked, the number of conversions rose

അസ്പൃശ്യരെ കൊടുംപട്ടിണിയിലേക്ക് തള്ളിവിടുന്ന ഹിന്ദുവിന്റെ ഗ്രാമറിപ്പബ്ലിക്ക്...! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സ്‌നപൂര്‍ണകൃതികള്‍. വാല്യം 10. പേജ് 167) 

ഗ്രാമത്തിലെ ഭൂരിഭാഗം അസ്പൃശ്യരും ഗ്രാമപരിചാരകരോ, ഭൂരഹിത കര്‍ഷകത്തൊഴിലാളികളോ ആണ്. ഗ്രാമപരിചാരകര്‍ എന്ന നിലക്ക് ജീവനാംശത്തിന് അവര്‍ ഹിന്ദുക്കളെ ആശ്രയിക്കുന്നു. ഹിന്ദു ക്കള്‍ക്കുവേണ്ടി പരമ്പരാഗതമായ ചില സേവനങ്ങള്‍ അനുഷ്ഠിക്കു ന്നതിനുള്ള പ്രതിഫലത്തിനായി ദിവസവും ഹിന്ദുക്കളുടെ വീടുകളില്‍ നിന്ന് റൊട്ടിയോ പാകംചെയ്ത ഭക്ഷണമോ സ്വീകരി ക്കുന്നു. അവര്‍ അനുഷ്ഠിക്കുന്ന സേവനത്തിനുള്ള പ്രതിഫല ത്തിന്റെ ഭാഗമാണിത്. വിളവെടുപ്പുകാലത്ത് ഹിന്ദുക്കള്‍ അവര്‍ക്ക് നല്കുന്ന ധാന്യമാണ് പ്രതിഫലത്തിന്റെ മറ്റൊരു ഭാഗം. ഹിന്ദുക്കളും അസ്പൃശ്യരും തമ്മില്‍ വിപ്രതിപത്തിയുണ്ടാകുമ്പോള്‍, ഹിന്ദുക്കള്‍ ആദ്യം ചെയ്യുന്നത് അസ്പൃശ്യര്‍ക്ക് ഭക്ഷണം നിരസിക്കുകയാണ്. പിന്നീട് ധാന്യം നല്കുന്നത് നിര്‍ത്തലാക്കും. അസ്പൃശ്യരെ യാതൊ രുവിധ ജോലിയും ഏല്‍പ്പിക്കുകയില്ല. ഇതിന്റെയെല്ലാം ആത്യ ന്തികഫലം അസ്പൃശ്യര്‍ കൊടുംപട്ടിണി നേരിടുക എന്നതാണ്.

അംഗബലമുണ്ടായിട്ടും അസ്പൃശ്യര്‍ മുസ്ലീങ്ങളെ പോലെ ഐക്യപ്പെടാതിരിക്കാന്‍ കാരണമെന്ത്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 167)

മുസ്ലീങ്ങളുടെ ഇടയിലും ഒരുതരം ജാതിസമ്പ്രദായമുണ്ട്. അസ്പൃശ്യ രെപ്പോലെതന്നെ അവരും രാജ്യത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. എന്നാല്‍, മതം അവരെ കൂട്ടിയിണക്കുന്ന ശക്തിയായി നലകൊള്ളുന്നു. ഈ ശക്തി, ചിന്നിച്ചിതറിക്കി ടക്കുകയാണെങ്കിലും മുസ്ലീം സമുദായത്തിന്റെ ഭാഗമാണ് തങ്ങളെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കുന്നു. അസ്പൃശ്യരില്‍ അത്തരം തോന്നല്‍ ഉണ്ടാക്കുന്ന ഒന്നുമില്ല. അങ്ങനെ കൂട്ടിയിണ ക്കുന്ന ഒരു ശക്തിയുടെ അഭാവത്തില്‍, അസ്പൃശ്യര്‍ കേവലം ശകലിതാവസ്ഥയില്‍ നില്ക്കുന്നു, അതുകൊണ്ടുതന്നെ, തങ്ങളുടെ അംഗബലംകൊണ്ട് അവര്‍ക്ക് യാതൊരു മേന്മയുമുണ്ടാകുന്നില്ല.

മുസ്ലീങ്ങളെ അപേക്ഷിച്ച് അസ്പൃശ്യര്‍ മാത്രം ഹിന്ദുക്കളില്‍ നിന്നുള്ള പീഡനങ്ങല്‍ നേരിടാന്‍ കാരണമെന്താണ്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 167)

അസ്പൃശ്യരെ പീഡിപ്പിച്ചാല്‍ പ്രതികാരം ചെയ്യാനാരുമില്ല. രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഭയപ്പെടേണ്ട. അതുകൊണ്ട്, ഹിന്ദുക്കള്‍ക്ക് ഭവിഷ്യദ്ഭീതിയില്ലാതെ അസ്പൃശ്യരോട് എന്തും ചെയ്യാം. അഗാധമായ സമുദായബോധംകൊണ്ട് സുദൃഢമാക്കപ്പെട്ട ജനസഞ്ചയമാണ് മുസ്ലീങ്ങള്‍. സമുദായത്തിനോ അതിലെ അംഗങ്ങള്‍ക്കോ ദ്രാഹം ചെയ്യുന്നവരോട് ഒറ്റക്കെട്ടായിനിന്ന് പൊരുതാന്‍ അവരെപ്പോഴും തയാറാണ്. നേരെമറിച്ച് അസ്പൃശ്യര്‍ അസംഘടിതരാണ്. ജാതിസമ്പ്രദായംമൂലം സൈ്വര്യം കെടുത്തപ്പെട്ടവരാണ് അവര്‍. ഹിന്ദുക്കള്‍ എത്രത്തോളം അതില്‍ വിശ്വസിക്കുന്നുവോ, അത്രത്തോളം അവരും അതില്‍ വിശ്വസിക്കുന്നു. അസ്പൃശ്യരിലെ ഈ ജാതിസമ്പ്രദായം അവരില്‍ പരസ്പരവിദ്വേഷവും അസൂയയും വളര്‍ത്താന്‍ ഇടയാക്കി, പൊതുവായ പ്രവര്‍ത്തനം അസാധ്യമാക്കി. 

ഹൈന്ദവഗ്രാമത്തില്‍ കഴിയുന്ന ഒരു മുസ്ലീമിന്റെ ജീവിതം സുരക്ഷിതമാക്കുന്ന ഘടകമെന്താണ്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 166, 167)

ശത്രുസംഘത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് അന്യനായ വ്യക്തിയെ പുണ്യനായി കണക്കാക്കുന്നത്. അയാള്‍ക്കുണ്ടാകുന്ന ഏതൊരു മുറിവും രക്തച്ചൊരിച്ചിലിന് ഇടവരുത്തും. രക്തച്ചൊരി ച്ചിലിനെക്കുറിച്ചുള്ള ഭീതിതന്നെയാണ് അന്യനായ ഒരാളെ സംപൂജ്യനായി കണക്കാക്കാന്‍ കാരണം.

ഗ്രാമത്തിലെ മുസ്ലീമിനെ സംബന്ധിച്ചും ഇതുതന്നെയാണ് സ്ഥിതി. ഹിന്ദുക്കളുടെ കണ്ണില്‍ അയാള്‍ അന്യനാണ്. എന്നാല്‍, അയാളെ പീഡിപ്പിക്കാന്‍ ഹിന്ദുക്കള്‍ ധൈര്യം കാണിക്കുന്നില്ല. കാരണം, അയാളെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചാല്‍, രക്തച്ചൊരി ച്ചിലിലൂടെ മുസ്ലീങ്ങള്‍ അവരോട് പ്രതികാരം ചെയ്യുമെന്ന് അവര്‍ക്കറിയാം. രക്തച്ചൊരിച്ചിലിന് വഴിവെക്കുന്നതാണ് മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള വര്‍ഗീയ കലാപം. കുറേ മുസ്ലീങ്ങള്‍ക്കോ കുറേ ഹിന്ദുക്കള്‍ക്കോ പരിക്കുപറ്റുന്നതിന് അത് കാരണമാകുന്നു. രക്തച്ചൊരിച്ചിലിനോടുള്ള ഹിന്ദുക്കളുടെ ഭയമാണ് ഹൈന്ദവഗ്രാമത്തില്‍ കഴിയുന്ന ഒരു മുസ്ലീമിന്റെ ജീവിതം സുരക്ഷിതമാക്കുന്നത്.