"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 30, വെള്ളിയാഴ്‌ച

ലോകരെ! നിങ്ങളെല്ലാരും നമ്മളുടെ റോഡുകണ്ടോ! 5; മൂലൂരും റോഡുകളുടെ സാഹിത്യവും - വിനില്‍ പോള്‍


ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംമുതല്‍ റോഡുകളുടെ നിര്‍മ്മാ ണത്തെ കേന്ദ്ര പ്രമേയമാക്കി പദ്യരചന നടത്തിയ മുലൂര്‍ എസ് പത്മനാഭപ്പണിക്കരുടെ എഴുത്തുകളെ പരാമര്‍ശിക്കാതെ കേരളത്തി ലെ റോഡുകളുടെ സാമൂഹ്യചരിത്രത്തിനു മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല. സരസകവി മൂലൂരിന്റെ സാമൂഹ്യപ്രവര്‍ത്ത നങ്ങളിലെ മുഖ്യഇനം സ്ഥലത്തും, പരിസര പ്രദേശങ്ങളിലും റോഡു വെട്ടിക്കുകയെന്നതായിരുന്നു. റോഡ് വെട്ട് ഉദ്ഘാടനം ചെയ്യുന്നത് സന്തോഷമുള്ള കാര്യമായിരുന്നെന്നും, ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ സഹപ്രവര്‍ത്തകരില്‍ ആവേശം ജനിപ്പിച്ചിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നിന്നും നമ്മള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നത് (സത്യപ്രകാശം, 1988). റോഡുപണി നടക്കുന്ന സ്ഥലങ്ങളില്‍ കാല്‍നടയായി ചെന്ന് അതില്‍ മുഴുകി ജോലി ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കാനും മുലൂര്‍ ശ്രമിച്ചിരുന്നു. ജോലിക്കാരെഅഭിനന്ദിച്ചുകൊണ്ടും അവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടും ഉള്ള അനേകം കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. റോഡുവെട്ടു ഗാനങ്ങളില്‍നിന്ന് ചില വരികള്‍.

''ലോകരേ! നിങ്ങളെല്ലാരും നമ്മളുടെ റോഡു കണ്ടോ
വൈകുണ്ഠത്തിലേക്കുള്ള സോപാനംപോലെ
ശ്രീകൃഷ്ണവിലാസമെന്നീ റോഡിനു നാം പേരിടണം'' (സത്യപ്രകാശം, 1988)

മുളക്കുഴ-കിടങ്ങൂര്‍, തുമ്പമണ്‍-ഇലന്തൂര്‍, തുമ്പമണ്‍-കോഴഞ്ചേരി, കുളനട-ഇലവുന്തിട്ട, മുളക്കുഴ-ആറന്മുള, കുറിയാനപ്പള്ളി-മെഴുവേലി, അരീക്കര-തലച്ചിറ തുടങ്ങിയ റോഡുകള്‍ നിര്‍മ്മിക്ക പ്പെട്ടത് മുലൂരിന്റെ നേതൃത്വത്തിലാണ്. റോഡുനിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ അതിനൊരു സമ്മേളനവും ഇദ്ദേഹം നടത്തിയിരുന്നു. ഇത്തരം സമ്മേളനങ്ങളിലും ഇദ്ദേഹത്തിന്റെ കവിതകള്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. 1926ല്‍ എഴുതിയവതരിപ്പിച്ച തുമ്പമണ്‍-കോഴഞ്ചേരി റോഡിന്റെ ഉദ്ഘാടനം ഇത്തരത്തില്‍ ശ്രദ്ധേയമാണ്. സഞ്ചാരസ്വാതന്ത്ര്യവും മൂലൂരിന്റെ കവിതകളി ലൂടെ വെല്ലുവിളിക്കപ്പെട്ടിരുന്നു. 1920ല്‍ ഈഴവര്‍ മുതലായ താണ ജാതിക്കാര്‍ ഇതിലേ നടന്നുകൂടാ എന്നെഴുതിയ എട്ടുബോര്‍ഡുകള്‍ തിരുനക്കര ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളില്‍ അനധികൃത മായി നാട്ടുകയുണ്ടായി. കുറച്ച് ഈഴവര്‍ അത് മൂന്നാംപക്കം അവിടെ നിന്നും പിഴുതെടുത്തുകളഞ്ഞു. ഈ സംഭവത്തെ ആധാരമാക്കി മൂലൂര്‍ 1920ല്‍ എഴുതിയിട്ടുള്ള ഹാസ്യകവിതയാണ് 'തിരുനക്കര റോഡിലെ എട്ടുബോര്‍ഡിന്റെ ചരമഗീതം' എന്നത് (മൂലൂര്‍, 1993). 
റോഡുകളുടെ നിര്‍മ്മാണ ചരിത്രവുമായി ബന്ധപ്പെട്ട ഇത്തര ത്തിലുള്ള തദ്ദേശീയ രേഖപ്പെടുത്തലുകളെ സൂക്ഷ്മമായി പരിശോ ധിച്ചാല്‍ അത് ജാതിക്കെതിരായ നീക്കങ്ങള്‍ക്കും, സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലും വലിയപങ്ക് വഹിക്കുന്നതായി കാണാന്‍ സാധിക്കും. പ്രത്യേകിച്ച് മൂലൂരിന്റെ ഇടപെടലുകള്‍ തികച്ചും ജനകീയവും, പുത്തന്‍ വ്യവസ്ഥിതിയുടെ തുടക്കം കൂടിയായിരുന്നു. കേരളത്തിലെ റോഡുകളുടെ ബഹുമു ഖങ്ങളായ സാമൂഹ്യചരിത്രങ്ങള്‍ എഴുതപ്പെടേണ്ടതാണ് എന്നതാണ് ഇവ നമ്മള്‍ക്ക് നല്കുന്ന പാഠം.

സാമൂഹിക വികസന പ്രക്രിയയുടെ ഭാഗം കൂടിയായിരുന്ന റോഡു നിര്‍മ്മാണത്തിന്റെ വ്യത്യസ്തമുഖങ്ങളുള്ള ചരിത്രമെഴുതപ്പെട ണമെന്നതാണ് ഈ പഠനം കൊണ്ട് ലക്ഷ്യമാക്കുന്നത്. നടത്തപ്പെട്ടത്. കേരളത്തില്‍ ജാതിയധിഷ്ഠിതമായുള്ള ഭൂമിയുടെ മുകളില്‍ യൂറോപ്യന്‍ അധിനിവേശത്തിന്റെ ഇടപെടലാണ് പ്രധാന വെല്ലുവിളിയായി മാറിയത്. പിന്നീട് പല തലങ്ങളിലായി നിര്‍മ്മിക്കപ്പെട്ടുന്ന റോഡുകള്‍ എല്ലാംതന്നെ വരേണ്യതയ്‌ക്കെതിരെ ഉണ്ടാക്കപ്പെട്ടതാണ്. ദേശീയ പ്രസ്ഥാനങ്ങളുടെയും നേതാക്കന്‍മാ രുടെയും ഇടപെടലുകളും ഇതില്‍ ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ റോഡുകളുടെ ഉടമസ്ഥാവകാശമാകട്ടെ ഗവണ്‍മെന്റിന്റേ തുമാത്രമായിരുന്നു. വളരെയധികം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് റോഡുകളുടെ സാമൂഹ്യചരിത്രം. ആധുനിക കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി നിര്‍ത്തുന്നതില്‍ ഗ്രാമങ്ങളും പട്ടണങ്ങളും തമ്മിലുള്ള റോഡുമാര്‍ഗ്ഗം വലിയപങ്ക് വഹിക്കുന്നുണ്ട്. കൊളോണിയല്‍ കാലത്തെ ജാതി സംഘര്‍ഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും തെളിവുകള്‍ അവശേഷിപ്പിച്ചിരിക്കുന്നത് ഇന്ന് നാം കാണുന്ന പല റോഡുകളിലുമാണ്.

കുറിപ്പുകള്‍

1. കത്തോലിക്കാ സഭയിലേയ്ക്കു പുലയരെയും ഈഴവരെയും ചേര്‍ക്കുന്നതിന്റെ ഒരു പ്രധാന ലക്ഷ്യം കിഴക്കന്‍ മേഖലയിലെ സ്ഥലങ്ങള്‍ തെളിച്ചെടുക്കുക എന്നതായിരുന്നു. പ്രത്യേകച്ച് ഇംഗ്ലീഷ് മിഷണറി നേതൃത്വത്തില്‍ മതപ്രചരണവും, ഭൂമിവെട്ടിപ്പിടിക്കലും വളരെ വേഗത്തില്‍ തുടര്‍ന്നുവരുന്ന സാഹചര്യമായിരുന്നു അത്. താഴ്ന്ന ജാതിക്കാരെ കത്തോലിക്കാ സഭയോട് ചേര്‍ത്താല്‍ കൂടുതല്‍ വേഗത്തില്‍ ഭൂമി പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഇതിനു നേതൃത്വം നല്‍കിയ മത്തായി മറിയം അച്ചന്റെ നാളാഗമത്തില്‍ നിന്നും നമ്മള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നത് (സെബാസ്റ്റ്യന്‍ 2000).

സഹായകഗ്രന്ഥങ്ങള്‍
ജോസ് പീറ്റര്‍, കലഹിക്കുന്ന ചരിത്രം, തിരുവല്ല; ക്രൈസ്തവ സാഹിത്യസമിതി, 2003.
എം.സത്യപ്രകാശം, സരസകവി, മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍, തിരുവനന്തപുരം: സാംസ്‌കാരിക 
പ്രസിദ്ധീകരണ വകുപ്പ്, 1988.
ജെ.ഡബ്ല്യു.ഗ്ലാഡ്സ്റ്റണ്‍, കേരളത്തിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതവും ബഹുജനപ്രസ്ഥാനങ്ങളും, തിരുവ
നന്തപുരം: സിദ്ധിപബ്ലിക്കേഷന്‍സ്, 2004.
റോബിന്‍ ജെഫ്രി, നായര്‍ മേധാവിത്വത്തിന്റെ പതനം, കോട്ടയം: ഡി.സി.ബുക്‌സ്, 1979.
(എഡി.).പി.ജെ. സെബാസ്റ്റ്യന്‍, പാലകുന്നേല്‍ വല്യച്ചന്റെ നാളാഗമം, ചങ്ങനാശ്ശേരി: പാലാകുന്നേല്‍ 
മത്തായി മറിയം കത്തനാര്‍ ചരമശതാബ്ദിക്കമ്മറ്റി പ്രസിദ്ധീകരണം, 2000.
സനല്‍ മോഹന്‍, വിനില്‍ പോള്‍, വിശ്വാസവും വിമോചനവും കൈപ്പറ്റ ഹാബേല്‍, തിരുവല്ല: 
ക്രൈസ്തവ സാഹിത്യ സമിതി, 2015.
(എഡി.). എന്‍.കെ. ദാമോദരന്‍, മൂലൂര്‍ സാഹിത്യവല്ലരി (ഒന്നാംഭാഗം), ഇലവുന്തിട്ട: സരസകവി മൂലൂര്‍ 
സ്മാരകക്കമ്മറ്റി, 1993
പി. ഭാസ്‌കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി, 1988.
പ്രകാശത്തിലേയ്ക്കുള്ള നമ്മുടെ പ്രയാണം, സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക രജത 
ജൂബിലി, സ്മരണിക, 1984. 

English 

Agur, C. M.[1903]1990. Church History of Travancore. New Delhi: Asian Educational Services.
Ahuja, Ravi. 2009. 'Pathways of Empire Circulation, Public Works and Social Space in
Colonial Orissa, c.1780-1914. Hyderabad: Orient Blackswan.
Baker, Henry.1862. The Hill Arrians of Travancore and The Progress of Christianity Among
Them. London: Wertheim, Macintosh and Hunt.
Foulkes, T. 1864. A Class Book of the Geography of Travancore. Trivandrum: Sircar Book
Press.
Ibrahim, P, The Development of Transport Facilities in Kerala: A Historical Review. Social Scientist.
Vol. 6, No. 8 (Mar., 1978), pp. 34-48.
Mateer, Samuel.1883. Native Life in Travancore. New Delhi: Asian Educational Service.
Mencher, P. Joan. Kerala and Madras: A Comparative Study of Ecology and Social Structure.
Ethnology, Vol. 5, No. 2 (Apr., 1966), pp. 135-171.
Mohan, P Sanal. 2015. Modernity of Slavery. New Delhi: Oxford University Press.
Ward and Conner. [1863]1994. Memoir of the Survey of the Travancore and Cochin States
Vol.1. Trivandrum: Government of Kerala.

@ ഒന്നാം ഭാഗം, @ രണ്ടാം ഭാഗം, @ മൂന്നാം ഭാഗം@ നാലാം ഭാഗം