"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 6, ചൊവ്വാഴ്ച

ആത്മീയശക്തികളോ, ചരിത്രപരമായ ശക്തികളോ അസ്പൃശ്യര്‍ക്ക് വരാനിരിക്കുന്ന സുവര്‍ണകാലം കൊണ്ടുവരാന്‍ പോകുന്നില്ല....! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 324)

വ്യവസ്ഥാപിതക്രമത്തിനെതിരെയുള്ള വിപ്ലവങ്ങളും ലഹളകളും ലോകത്തിലെ സര്‍വരാജ്യങ്ങ ളിലേയും പാവപ്പെട്ടവരുടെ ചരിത്രത്തിന്റെ സ്വാഭാവികമായ ഒരു ഭാഗമാണ്. ഈ ചരിത്രത്തെക്കുറിച്ച് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് വിജയം കൈവരിക്കുന്ന മാര്‍ഗത്തെക്കുറിച്ച് അവര്‍ വെച്ചുപുലര്‍ത്തുന്ന ധാരണയില്‍ വിസ്മയിക്കാതിരിക്കാനാവില്ല. ദൈവശാസ്ത്രം പുലര്‍ന്നിരുന്ന യുഗത്തില്‍ പാവപ്പെട്ടവര്‍ ജീവിച്ചിരുന്നത് ശാന്തരും സൗമ്യരുമായവരെ ആത്മീയശക്തികള്‍ ആത്യന്തികമായി ഭൂമിയില്‍ അനന്തരാവകാശികളാക്കുമെന്ന പ്രത്യാശയിലാണ്. ഭൗതികയുഗത്തില്‍, അല്ലെങ്കില്‍ ആധുനികയുഗത്തില്‍ അവന്‍ ജീവിക്കുന്നത് ചരിത്രപരമായ ഭൗതികത (historical materialism) കരുത്തന്മാരുടെ ശക്തിയെ സ്വയം നിര്‍വീര്യമാക്കി അവരുടെ സ്ഥാനത്ത് തങ്ങളെ പ്രതിഷ്ഠിക്കുമെന്ന പ്രത്യാശയിലാണ്.

ഈ മനശ്ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഹൈന്ദവസാമൂഹിക സംവിധാനത്തിനെതിരെ കലാപം കൂട്ടുന്നതില്‍ പങ്കുനിര്‍വഹിക്കുന്ന അസ്പൃശ്യരെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ആത്മീയശക്തികളോ, ചരിത്രപരമായ ശക്തികളോ വരാനിരിക്കുന്ന സുവര്‍ണകാലം കൊണ്ടുവരാന്‍ പോകുന്നില്ലെന്ന അവരുടെ തിരിച്ചറിവിനെ ഒരാള്‍ക്ക് അഭിനന്ദിക്കാതിരിക്കാന്‍ കഴിയുകയില്ല.