"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 11, ഞായറാഴ്‌ച

മതംമാറ്റംകൊണ്ട് അസ്പൃശ്യരുടെ അപകര്‍ഷതാബോധം ഇല്ലാതാക്കാന്‍ കഴിയുമോ? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 351)

മതംമാറ്റംകൊണ്ട് അസപൃശ്യരുടെ ഒറ്റപ്പെടല്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്നു കാണിക്കുകയായിരുന്നു ഇതുവരെ മുമ്പോട്ടുവെച്ച വാദമുഖങ്ങളുടെ ഉദ്ദേശം. രണ്ടു പ്രശ്‌നങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ട്. മതംമാറ്റംകൊണ്ട് അസ്പൃശ്യരുടെ അപകര്‍ഷതാബോധം ഇല്ലാതാക്കാന്‍ കഴിയുമോ എന്നതാണ് ഒരു പ്രശ്‌നം. ഇതേക്കുറിച്ച് ഒരാള്‍ക്ക് സിദ്ധാന്തവത്കരണം നടത്താനാവില്ല, തീര്‍ച്ച. എന്നാല്‍ ഈ ചോദ്യത്തിന് 'അതേ'യെന്ന് ഉത്തരം നല്കാന്‍ മടിക്കേണ്ടതില്ല. അസ്പൃശ്യരുടെ അപകര്‍ഷതാബോധം അവരുടെ ഒറ്റപ്പെടല്‍, അവര്‍ അനുഭവിച്ച വിവേചനം, അനുകൂലമല്ലാത്ത സാമൂഹിക ചുറ്റുപാടുകള്‍ എന്നിവയുടെ അനന്തരഫലമാണ്. ഇവയൊക്കെയാണ് അവരില്‍ നിസ്സഹായതാബോധം സൃഷ്ടിച്ചത്. ഈ അപകര്‍ഷതാബോധവും നിസ്സഹായതാബോധവും അവരിലെ അവകാശബോധങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള വീര്യത്തെ തല്ലിക്കടുത്തി.