"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

ദാസന്മാരും നാഗന്മാരും ഒന്നുതന്നെയാണ്...! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 14. പേജ് 56)

ദാസന്മാരെ നാഗന്മാരില്‍നിന്ന് വേര്‍തിരിച്ച് കാണുന്നത് വലിയ അബദ്ധമാകുന്നു. ദാസന്മാരും നാഗന്മാരും ഒന്നുതന്നെയാണ്. ദാസന്മാര്‍ എന്നത് നാഗന്മാരുടെ മറ്റൊരു പേരുമാത്രമാണ്. വേദസാഹിത്യത്തില്‍ നാഗന്മാരെ ദാസന്മാര്‍ എന്ന് വിളിക്കാനിടയായതെങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. ദാസന്‍ എന്നത് ദാഹകന്‍ എന്ന ഇന്തോ - ഇറാനിയന്‍ വാക്കിന്റെ സംസ്‌കൃതവത്കൃത രൂപമാണ്. ദാഹകന്‍ എന്നതാകട്ടെ, നാഗന്മാരുടെ രാജാവിന്റെ പേരായിരുന്നു. തത്ഫലമായി ആര്യന്മാര്‍ നാഗന്മാരെ അവരുടെ രാജാവിന്റെ പേരിനെ ആസ്പദമാക്കി വിളിച്ചുവന്നു. ദാഹകന്‍ എന്നത് അതിന്റെ സംസ്‌കൃത രൂപത്തില്‍ ദാസന്‍ എന്നായിത്തീര്‍ന്നു; അത് എല്ലാ നാഗന്മാര്‍ക്കും ബാധകമായ സാര്‍വജനീനമായ പേരായി ഭവിക്കുകയും ചെയ്തു.