"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 6, ചൊവ്വാഴ്ച

അയിത്തം നിലനിര്‍ത്തുക എന്നത് ഹിന്ദുക്കളില്‍ പലരുടേയും സ്വാര്‍ത്ഥതാത്പര്യമാണ്...! അംബേഡ്കര്‍ പറഞ്ഞു...



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 326)

സാമൂഹികസമത്വം കൈവരിക്കുന്നകാര്യത്തില്‍ എന്തുകൊണ്ട് യുക്തിബോധം പരാജയപ്പെടുന്നു. യുക്തിബോധം ഒരാളുടെ സ്വന്തം താത്പര്യവുമായി സംഘട്ടനം ഉണ്ടാക്കുന്നതുവരെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നാണ് ഇതിനുത്തരം. സ്വാര്‍ത്ഥതാത്പര്യങ്ങളുമായി എവിടെവെച്ചാണോ അതിന് ഏറ്റുമുട്ടേണ്ടിവരിര, അവിടെവെച്ച് യുക്തിബോധം പരാജയപ്പെടുന്നു. അയിത്തം നിലനിര്‍ത്തുക എന്നത് ഹിന്ദുക്കളില്‍ പലരുടേയും സ്വാര്‍ത്ഥതാത്പര്യമാണ്. ഈ സ്വാര്‍ത്ഥതാത്പര്യം തങ്ങള്‍ സാമൂഹികമായി ശ്രേഷ്ഠരാണ് എന്ന ചിന്താഗതിയായി രൂപംകൊള്ളാം. അല്ലെങ്കില്‍, നിര്‍ബന്ധിച്ച് പണിയെടുപ്പിക്കല്‍, കുറഞ്ഞ കൂലികൊടുത്ത് പണിയെടുപ്പിക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക ചൂഷണമായി രൂപംകൊള്ളാം. എങ്ങനെയായാലും അയിത്തത്തിന്റെ കാര്യത്തില്‍ ഹിന്ദുക്കള്‍ സ്വാര്‍ത്ഥതാത്പര്യക്കാരാണ് എന്ന വസ്തുത നിലനില്ക്കുന്നു. സ്വാര്‍ത്ഥതാത്പര്യക്കാര്‍ യുക്തിബോധത്തിന്റെ ശാസനങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്തത് സ്വാഭാവികമാണ്. അതുകൊണ്ട്, യുക്തിബോധത്തിന് ചെയ്യാന്‍ കഴിയുന്നതിന് പരിമിതിയുണ്ടെന്ന് അസ്പൃശ്യര്‍ മനസ്സിലാക്കുന്നു.