"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 10, ശനിയാഴ്‌ച

അസ്പൃശ്യര്‍ ബഹിഷ്‌കൃതരാകുന്നതെങ്ങനെ...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 160, 161)

ഗ്രാമത്തിലെ സ്പൃശ്യരും അസ്പൃശ്യരും തമ്മിലുള്ള ബന്ധത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഈ ബന്ധത്തില്‍ പ്രാകൃത സമൂഹത്തിലെ വ്യത്യസ്ത കുലങ്ങള്‍ (Clans) തമ്മിലുള്ള ബന്ധത്തോട് സാദൃശ്യമുണ്ട്. പ്രാകൃതസമൂഹത്തില്‍ കുലത്തിലെ ഒരംഗത്തിന് അവകാശമുണ്ട്, അപരിചിതന് നിലനില്പില്ല. ഒരതിഥി എന്ന നിലയില്‍ ദയാപൂര്‍വമായ പെരുമാറ്റം അയാള്‍ക്ക് ലഭിച്ചേക്കാം, പക്ഷെ, സ്വന്തം കുലത്തില്‍ നിന്നല്ലാതെ മറ്റേതെങ്കിലും കുലത്തില്‍നിന്ന് അയാള്‍ക്ക് നീതി അവകാശപ്പെടാനാവില്ല. കുലവും കുലവും തമ്മിലുള്ള ഇടപാട് യുദ്ധമോ അനുരഞ്ജനമോ എന്ന രീതിയിലുള്ളതാണ്, നിയമത്തിന്റേതല്ല. കുലരഹിതനായ ആള്‍ ബഹിഷ്‌കൃതനാണ്. വസ്തുതയിലും അതുപോലെതന്നെ പേരിലും. അതുകൊണ്ടുതന്നെ അപരിചിതന്റെ നേര്‍ക്കുള്ള അരാജകത്വം നിയമവിധേയമാണ്. അസ്പൃശ്യര്‍ സ്പൃശ്യഗ്രൂപ്പിലെ അംഗമല്ലാത്തതുകൊണ്ട് അപരിചിതനാണ്. അയാള്‍ ഉറ്റവരില്‍പ്പെട്ടയാളല്ല. ബഹിഷ്‌കൃതനാണ്. സ്പൃശ്യനായ ഒരാള്‍ ആദരിക്കുന്ന തരത്തിലുള്ള നീതിയോ ഏതെങ്കിലും അവകാശങ്ങളോ അസ്പൃശ്യന് അവകാശപ്പെടാനാവില്ല.