"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 26, തിങ്കളാഴ്‌ച

ലോകരെ ! നിങ്ങളെല്ലാരും നമ്മളുടെ റോഡു കണ്ടോ..!? - വിനില്‍ പോള്‍


''വലിയ കുതിര സവാരിക്കാരനായ ഒരു നായര്‍ പ്രമാണി തെക്കൊരു കുതിരയുടെ ജനുസ്സും ചന്തവും തലയെടുപ്പും കണ്ടു മോഹിച്ച് കുതിരയെ മോഹവില കൊടുത്ത് വാങ്ങിയതും, ആ ചുണകുതിര യുടെ പുറത്ത് കയറി സഞ്ചാരം തുടങ്ങിയാല്‍ റോഡിലൂടെ ഓടാതെ, നടക്കാതെ, ഓടയിലൂടെയും ഓരത്തുകൂടിയും മാത്രം അത് ഓടുന്നത് കണ്ട്, ആശ്ചര്യപ്പെട്ടതും ഒടുവിലതൊരു ഈഴവ പ്രമാണിയുടെ കുതിരയായതിനാലാണ് തീണ്ടലുള്ള വഴിയേ സഞ്ചരിച്ചു പരിചയപ്പെട്ടുപ്പോയതെന്നു മനസ്സിലാക്കി കുതിരയെ കൗശലപൂര്‍വ്വം വിറ്റു (സി കേശവന്‍, 1988).''


19 ആം നൂറ്റാണ്ടിന്റെ സാഹചര്യത്തില്‍ രൂപംകൊണ്ട ഈ ഫലിതത്തിന്റെ സത്യാവസ്ഥ എന്തായാലും ഒരു കാര്യം വ്യക്തമാണ്, ഈ സംഭവത്തില്‍ ജാതിയുടെയും, ഉടമസ്ഥാവകാ ശത്തിന്റെയും, പൊതു ഇടങ്ങളുടെയുമെല്ലാം ബഹുമുഖങ്ങളായ പാഠങ്ങള്‍ നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. കേരളത്തില്‍ റോഡുകള്‍ എന്നത് വെറുമൊരു യാത്രാമാര്‍ഗ്ഗം മാത്രമായിരുന്നില്ല, അതിലുപരിയായി ജാതിവ്യവസ്ഥിതിയെ സംരംക്ഷിച്ചിരുന്ന ഒരു ഹൈന്ദവ സംവിധാനം കൂടിയായിരുന്നു. വളരെ പരിമിതമായ തോതില്‍ നിലനിന്നിരുന്ന ഈ റോഡുകള്‍ ഹൈന്ദവരാഷ്ട്ര സങ്കല്പത്തെയും, ജാതിമേധാവിതത്തിനെയും സംരക്ഷിക്കുകയെന്ന ധര്‍മ്മമാണ് പ്രധാനമായും നിര്‍വ്വഹിച്ചിരുന്നത്. കൊളോണിയല്‍കാലത്ത് ജാതിയെ സൂക്ഷിച്ചിരുന്ന ഈ വിശാല ഇടങ്ങള്‍ക്ക് പലഘട്ടങ്ങളിലായി വിള്ളലുകളും, വെല്ലുവിളികളുമുണ്ടായി. പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ സഭകളുടെയും, മറ്റ് പ്രസ്ഥാന ങ്ങളുടെയും പ്രവര്‍ത്തനം, പൊതുമരാമത്ത് വകുപ്പിന്റെ സ്ഥാപനം, തോട്ടം മേഖലയുടെ നിര്‍മ്മാണം തുടങ്ങിയവയും, യൂറോപ്യന്‍മാ രുടെ സഹായത്താല്‍ ദലിതര്‍ അവര്‍ക്കുവേണ്ടി പല ഇടങ്ങളിലായി തുടങ്ങിയ പള്ളിയും, പള്ളിക്കൂടവും, ദലിതരുടെ റോഡ് നിര്‍മ്മാ ണവുമെല്ലാം തിരുവിതാംകൂറിന്റെ ജാതി സൂക്ഷിപ്പുകാരനാ യിരുന്ന റോഡിനെതിരെ വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ കീഴാള രില്‍ നിന്നും ഏറ്റവും കരുത്താര്‍ന്ന ഒരു വെല്ലുവിളി ഉണ്ടായതാകട്ടെ 19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ അയ്യന്‍കാളിയുടെ വില്ലു വണ്ടിയാത്രയിലൂടെയായിരുന്നു. 

റോഡുകളുടെ ചരിത്രം വെട്ടിയെടുക്കുമ്പോള്‍

കേരളത്തിലെ റോഡുകള്‍ എന്ന ഇന്‍ഫ്രാസ്ട്രച്ചര്‍ സംവിധാനത്തെ (infrastructure) കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍ വിരളമാണ്. പ്രത്യേകിച്ച് പ്രശസ്ത ചരിത്രകാരനായ രവി അഹൂജയുടെ 'Pathways of Empire Circulation, Public Works and Social Space in Colonical Orissa, c.1780-1914 '(2009)' പോലെയുള്ള പഠനങ്ങള്‍ ഒന്നും തന്നെ കേരളത്തെക്കുറി ച്ചുണ്ടായിട്ടില്ല. അതേസമയം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കം മുതലെ കേരളത്തിന്റെ റോഡുകളെയും, അവയുടെ പോരായ്മകളെ യും കൊളോണിയല്‍ എഴുത്തുകാര്‍ പരാമിര്‍ശിതമാക്കിയിരുന്നു. ഉദാഹരണമായി ടിപ്പു സുല്‍ത്താന്റെ ആക്രമണാനന്തരം രൂപം കൊണ്ട ഒരു സംവിധാനമാണ് റോഡുകള്‍ എന്ന് വിശദമാക്കുന്ന വില്യം ലോഗന്റെ എഴുത്തുകള്‍ മലബാര്‍ മേഖലയിലെ റോഡിന്റെ ചരിത്രത്തിനെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്ന ഒന്നാണ്. മദ്രാസ് ഗവണ്‍മെന്റിന്റെ അധീനതയിലായിരുന്ന മലബാര്‍ മേഖലയിലെ റോഡു നിര്‍മ്മാണത്തില്‍ നിന്നു തികച്ചും വ്യത്യസ്ത മായിരുന്നു കൊച്ചിയുടെയും, തിരുവിതാംകൂറിന്റെയും അവസ്ഥ. വാര്‍ഡിന്റെയും, കോണറിന്റെയും റിപ്പോര്‍ട്ടുകളും, പ്രൊട്ടസ്റ്റന്റ് മിഷണറിമാരുടെ ലേഖനങ്ങളും, കത്തുകളും, P.W.D റിപ്പോര്‍ട്ടും, സ്‌റ്റേറ്റ് മാനുവലുകളും, ചുരുക്കം ചില ആത്മകഥകളുമെല്ലാം തിരുവിതാംകൂറിന്റെ റോഡുകള്‍ എത്തരത്തിലുള്ളതായിരുന്നു എന്ന് വിശദമാക്കുന്നവയാണ്. കൊളോണിയല്‍ ഉപാദാനങ്ങളുടെ അടിസ്ഥാനത്തില്‍ പില്‍ക്കാലത്ത് ചുരുക്കം ചില വിശകലനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ജോവാന്‍ മെന്‍ചറുടെ 'Kerala and Madras: A Comparative Study of Ecology and Social Structure (1966), പി. ഇബ്രാഹിമിന്റെ The Development of Transport Facilities in Kerala : A Historical Review (1978) തുടങ്ങിയവ ആദ്യകാല ലേഖനങ്ങളായിരുന്നു. വളരെകുറച്ച് പേജുകള്‍ മാത്രമാണ് നീക്കിവെച്ചിരുന്നതെങ്കിലും സാമൂഹ്യ- സാമ്പത്തിക ചരിത്രത്തില്‍ റോഡുകളുടെ പങ്ക് വ്യക്തമാക്കി തീര്‍ത്തത് റോബിന്‍ ജഫ്രിയുടെ 'നായര്‍ മേധാവിത്വത്തിന്റെ പതനം (1979)' എന്ന പഠനത്തിലൂടെയാണ്. കെ.ടി.റാംമോഹന്റെ 'Material Processes and Developmentalism Interpreting Economic Change in Colonial Tiruvitamkur, 18001945 (1996) എന്ന ഗവേഷണ പ്രബന്ധം സാമ്പത്തിക ചരിത്ര രചനയില്‍ റോഡുകളുടെ ചരിത്രത്തിനെ പരാമര്‍ശിക്കുന്ന ഒന്നാണ്.

1983ല്‍ പുറത്തിറങ്ങിയതും, നിലവിലുള്ള കേരളചരിത്ര രചനകളെ പിടിച്ചുലച്ചതുമായ പി.കെ.ബാലക്യഷ്ണന്റെ 'ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന പുസ്തകം 'റോഡുകളുടെയും തോടിന്റെ യും കാടിന്റെയും ചരിത്രം' എന്ന അധ്യായത്തിനായി കുറച്ചു പേജുകള്‍ നീക്കി വെച്ചിരുന്നു. അച്യുതമേനോന്റെ കൊച്ചിന്‍ സ്‌റ്റേറ്റ് മാനുവലില്‍ നിന്നും, നാഗമയ്യായുടെ ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാനുവ ലില്‍ നിന്നും, മലബാര്‍ ഡിസ്ട്രിക് ഗസറ്റിയറില്‍ നിന്നും കടം എടുത്ത ചെറിയ ഓരോ ഖണ്ഡികകളിലൂടെ അദ്ദേഹം കേരളത്തി ലെ റോഡുകളുടെ ചരിത്രത്തെ അവതരിപ്പിക്കുന്നു. '1880 നടുത്ത കാലത്തു നടന്ന കോട്ടയം-കുമളി റോഡിന്റെ നിര്‍മ്മാണം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും' ഇദ്ദേഹം പറയുന്നു. 1988ല്‍ ഇറങ്ങിയ പി. ഭാസ്‌കരനുണ്ണിയുടെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം' എന്ന ബ്യഹത്ഗ്രന്ഥത്തിലും റോഡുകള്‍ പരാമര്‍ശിതമാണ്. ലോഗനില്‍ നിന്നും കടമെടുത്ത വാക്കുകള്‍ ഉപയോഗിച്ച് ടിപ്പുവിന്റെ റോഡുനിര്‍മ്മാണത്തെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് ഇദ്ദേഹം. 'വാണിജ്യ-വ്യവസായ പുരോഗതി മുന്നില്‍ കണ്ടുകൊ ണ്ടാണ് തിരുവിതാംകൂറില്‍ റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടതെന്നാണ്' ഭാസ്‌ക്കരനുണ്ണിയുടെയും വാദം.

പ്രധാനമായും രണ്ട് ആശയങ്ങളാണ് ബഹുഭൂരിപക്ഷം ചരിത്രകാ രന്മാരും വികസിപ്പിച്ചിരിക്കുന്നത്. തിരുവിതാംകൂറില്‍ റോഡുകള്‍ ഇല്ലായിരുന്നു എന്നതാണ് ഒന്നാമത്തെ പ്രബലവാദം. രണ്ടാമത്തേ താകട്ടെ കോട്ടയം- കുമളി റോഡ് സമം തിരുവിതാംകൂര്‍ റോഡ് ചരിത്രം എന്ന സമവാക്യത്തിന്റെ നിര്‍മ്മിതിയുമാണ്. തോട്ടം മേഖലയാണ് റോഡുകളുടെ ആവശ്യകത ഉണ്ടാക്കിയതെന്നാണ് ഒന്നടങ്കം പറയുന്നത്. ഏറ്റവും രസകരമായ വ്യാഖ്യാനം ഒരു പ്രശസ്ത ദലിത് എഴുത്തുകാരെന്റെയാണ്. 'കോട്ടയം-കുമളി റോഡിലൂടെ യാണ് കേരളത്തിലെ ദലിതര്‍ ആദ്യമായി സഞ്ചരിച്ചതത്രേ, തോട്ടം മേഖലയിലെ വളര്‍ച്ചയാണ്‌പോലും ദലിതരെ പൊതു റോഡുകളില്‍ ഇറങ്ങാന്‍ അനുവദിച്ചത്.' 1860 ല്‍ സ്ഥാപിതമായ PWD വകുപ്പിന്റെ നിര്‍മ്മിതി മാത്രമായി ഉണ്ടാക്കപ്പെട്ടതല്ലാ തിരുവിതാം കൂറിലെ റോഡുകള്‍. റോഡുകള്‍ക്ക് പറയാനുള്ളത് ബഹുമുഖ ചരിത്രങ്ങ ളാണ്, ജാതീയതയും അധിനിവേശവും കൂടിക്കലര്‍ന്ന ഒരു ചരിത്രം തന്നെയാണത്. നിലനിന്നിരുന്ന സാമൂഹ്യവ്യവഹാരത്തില്‍ റോഡുകള്‍ പുതുതായി ഉണ്ടാക്കപ്പെട്ടതും, നിലനിന്നിരുന്നതിനെ പൊതു ഇടമാക്കി തീര്‍ത്തതിനും പിന്നില്‍ വലിയ ഒരു സംഘര്‍ഷ ത്തിന്റെ ചരിത്രം കൂടിയുണ്ട്. റോഡ് നിര്‍മ്മാണം എന്നാല്‍ തിരുവിതാംകൂര്‍ എന്ന ഹിന്ദുരാഷട്രത്തിനു എതിരായിരുന്ന ഒരു പ്രക്രിയയായിരുന്നു. പല തലങ്ങളിലാണ് റോഡുകള്‍ ഉണ്ടാക്ക പ്പെട്ടത്. പുതിയ റോഡുകള്‍ ഉണ്ടാക്കപ്പെട്ടതിനു ചില ഉദാഹരണ ങ്ങള്‍ നമ്മള്‍ക്ക് നോക്കാം.