"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 7, ബുധനാഴ്‌ച

അസ്പൃശ്യര്‍ ഗ്രാമത്തിന് പുറത്ത് പാര്‍ക്കുന്നതെന്തുകൊണ്ട് ? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 38)

ഹൈന്ദവസമൂഹം നാടോടിജീവിതത്തില്‍ നിന്ന് പ്രതിഷ്ഠാപിത ഗ്രാമീണസമുദായത്തിന്റെ ജീവിതത്തിലേക്ക് മുന്നേറിക്കൊണ്ടിരുന്നപ്പോള്‍ ഇന്ത്യയിലും ഇതേ പ്രക്രിയകള്‍ നടന്നിരിക്കണം. പ്രാകൃത ഹൈന്ദവ സമൂഹത്തില്‍, പ്രതിഷ്ഠാപിത ഗോത്രങ്ങളും വിഘടിതമനുഷ്യരും ഉണ്ടായിരുന്നിരിക്കണം. പ്രതിഷ്ഠാപിത ഗോത്രങ്ങള്‍ ഗ്രാമം സ്ഥാപിക്കുകയും ഗ്രാമീണസമുദായം രൂപീകരിക്കുകയും ചെയ്തു; വിഘടിതമനുഷ്യര്‍ വ്യത്യസ്ത ഗോത്രത്തിലും തന്മൂലം വ്യത്യസ്ത രക്തത്തിലും പെട്ടവരായിരുന്നുവെന്ന കാരണംകൊണ്ട് ഗ്രാമത്തിനു വെളിയില്‍ പ്രത്യേക വസതികളില്‍ താമസിച്ചു. ഖണ്ഡിതമായിപ്പറഞ്ഞാല്‍, അസ്പൃശ്യര്‍ തുടക്കത്തില്‍ വിഘടിതമനുഷ്യര്‍ മാത്രമായിരുന്നു. അവര്‍ വിഘടിതമനുഷ്യരായിരുന്നതുകൊണ്ടാണ് ഗ്രമത്തിന് വെളിയില്‍ താമസിച്ചത്.