"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 7, ബുധനാഴ്‌ച

അസ്പൃശ്യരെ അപേക്ഷിച്ച് ഹിന്ദുക്കളുമായുള്ള പോരാട്ടത്തില്‍ മുസ്ലീങ്ങള്‍ വിജയിക്കാന്‍ കാരണമെന്ത്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 166)

ചില പ്രവിശ്യകളില്‍ എണ്ണത്തിന്റെ കാര്യത്തില്‍ മുസ്ലീങ്ങളും അസ്പൃശ്യരെപ്പോലെയാണ്. ഗ്രാമങ്ങളിലാകെ അവര്‍ ചിതറിക്കിടക്കുന്നു. ചിലഗ്രാമങ്ങളില്‍ മുസ്ലീങ്ങള്‍ അസ്പൃശ്യരേക്കാള്‍ കുറവാണ്. എന്നിട്ടും ഹിന്ദുക്കളില്‍ നിന്ന് അസ്പൃശ്യര്‍ക്ക് അനുഭവിക്കേണ്ടിവരുന്നതുപോലുള്ള അവശതകളും പീഢനങ്ങളും മുസ്ലീങ്ങള്‍ക്ക് അവുഭവിക്കേണ്ടിവരുന്നില്ല. ഇത് വളരെ വിചിത്രമായിരിക്കുന്നു. കാരണം, ഹിന്ദുക്കളും അസപൃശ്യരും തമ്മിലുള്ളതുപോലെ ആഴത്തിലുള്ള ശത്രുത ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുണ്ട്. പെരുമാറ്റത്തിലുള്ള ഈ വിഭിന്നതക്ക് കാരണം മുസ്ലീങ്ങല്‍ക്ക് ഉള്ളതും അസ്പൃശ്യര്‍ക്ക് ഇല്ലാത്തതുമായ മേന്മയാണ്.