"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 7, ബുധനാഴ്‌ച

പ്രാകൃതസമൂഹവും കന്നുകാലികളുമായുള്ള അവരുടെ ബന്ധവും... അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ്. 35)

പ്രാകൃതസമൂഹം നാടോടി സമൂഹമായിരുന്നുവെന്നത് സംശയാതീതമാണ്. എന്തെങ്കിലും ദേശാടനവാസനകൊണ്ടല്ല അതിന് നാടോടിസ്വഭാവമുണ്ടായത്; അതിന്റെ എന്തെങ്കിലും പ്രത്യേകമായ മാനസിക സവിശേഷത കൊണ്ടുമല്ല. പ്രാകൃതസമൂഹം ഏറ്റവുമാദ്യം കരസ്ഥമാക്കിയ സ്വത്തിന്റെ രൂപം കന്നുകാലികളായിരുന്നുവെന്ന വസ്തുതയുടെ ഫലമായിരുന്നു അത്. പ്രാകൃതസമൂഹത്തിന് നാടോടിസ്വഭാവമുണ്ടായത് അതിന്റെ സ്വത്തിന്, അതായത് കന്നുകാലികള്‍ക്ക് നാടോടിസ്വഭാവമുണ്ടായിരുന്നതുകൊണ്ടാണ്. കന്നുകാലികള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയി. അപ്പോള്‍ കന്നുകാലികളോടുള്ള സ്‌നേഹംകൊണ്ട് പ്രാകൃതസമൂഹം അവ പോയിടങ്ങളിലൊക്കെ അവയെ അനുഗമിച്ചു. പുതിയ ഒരു സമ്പത്ത് കണ്ടെത്തിയതോടുകൂടി പ്രകൃതസമൂഹം അതിന്റെ വാസസ്ഥലം ഉറപ്പിച്ചു; മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അത് പ്രതിഷ്ഠാപിത സമുദായമായിത്തീര്‍ന്നു. ഭൂമിയായിരുന്നു ഈ പുതിയ സ്വത്ത്. പ്രകൃത സമൂഹം ഭൂമിയിലെ അധ്വാനവും കൃഷിപ്പണിയും പഠിച്ചപ്പോഴാണ് ഇത് സംഭവിച്ചത്. സ്വത്തിന്റെ രൂപം കന്നുകാലികളില്‍നിന്നു മാറി ഭൂമിയായിത്തീര്‍ന്നപ്പോള്‍ അത് ഒരു സ്ഥലത്ത് ഉറപ്പിക്കപ്പെട്ടു. ഈ മാറ്റത്തോടുകൂടി പ്രാകൃത സമൂഹവും അതേ സ്ഥലത്ത് പ്രതിഷ്ഠാപിതമായിത്തീര്‍ന്നു.