"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

വോട്ടവകാശം കൊള്ളരുതായ്മ ചെയ്യാനുള്ളതാണെങ്കില്‍ അത് വിലകെട്ടതും ദുര്‍ബലവുമാണ്...! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 9. പേജ് 132)

സ്വാതന്ത്ര്യത്തിന് അവകാശങ്ങള്‍ ഫലപ്രദമായ ഉറപ്പാകണമെങ്കില്‍, അത്തരം അവകാശങ്ങള്‍ ആവശ്യം വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ കഴിയണം. അല്ലാതെ കഴിവുള്ളവര്‍ക്കെല്ലാം 'റിറ്റ്‌സ്' ഹോട്ടലില്‍ അത്താഴം കഴിക്കാനുള്ള അവകാശം പോലെ കേവല രൂപത്തിലുള്ളതായിരിക്കരുത്. വോട്ടുചെയ്യാനും കൂട്ടുകൂടാനുമുള്ള അവകാശങ്ങള്‍ പുറത്താക്കാനും കൊള്ളചെയ്യാനുമാണ് ഉദ്ദേശി ക്കുന്നതെങ്കില്‍, അവ വിലകെട്ടവയാണെന്നു മാത്രമല്ല, ദുര്‍ബലമാ ക്കപ്പെട്ടവകൂടിയാണ്. തൊഴിലില്‍ പ്രവേശിക്കാനുള്ള വ്യയങ്ങള്‍ക്ക് വിലക്കു കല്പിക്കുകയാണെങ്കില്‍, സ്വതന്ത്രമായ ഒരു തൊഴില്‍ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് യാതൊരര്‍ത്ഥവുമില്ല. പാവപ്പെട്ടവന് നീതിക്കുവേണ്ടി ചെലവുവഹിക്കാന്‍ കഴിയുന്നി ല്ലെങ്കില്‍, നീതിക്കുള്ള അയാളുടെ അവകാശം അര്‍ത്ഥശൂന്യമാണ്. അതുപോലെതന്നെ, രാജ്യത്തെ നല്ലൊരുവിഭാഗം കുട്ടികള്‍ ജനിച്ച് ഒരുവര്‍ഷം തികയുന്നതിനുമുമ്പ് മരിച്ചുപോകുന്ന പരിതസ്ഥി തിയാണ് നിലനില്ക്കുന്നതെങ്കില്‍, സ്വതന്ത്രമായി ജീവിക്കാനും ആനന്ദം നേടാനുമുള്ള അവകാശങ്ങള്‍ നിരര്‍ത്ഥകങ്ങളാണ്.