"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 13, ചൊവ്വാഴ്ച

മതപരിവര്‍ത്തനംകൊണ്ട് അയിത്തം എന്ന പ്രശ്‌നം പരിഹരിക്കപ്പെടുന്നു...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 454)

മതംമാറ്റത്തെക്കുറിച്ചുള്ള ഈ ചര്‍ച്ച ഏതാണ്ട് വ്യര്‍ത്ഥമായി തോന്നാം. അത് അങ്ങനെ ആകാനേ തരമുള്ളൂ. അസ്പൃശ്യര്‍ തെരഞ്ഞെടുത്ത് സ്വീകരിക്കാന്‍ പോകുന്ന മതം ഏതാണെന്നറിയാതെ ഈ ചര്‍ച്ച സമൂര്‍ത്തമാവുകയില്ല. മതംമാറ്റം കൊണ്ടുള്ള നേട്ടം, തെരഞ്ഞെടുക്കപ്പെടുന്ന മതത്തേയും അതിന്റെ അനുയായികളുടെ പദവിയേയും ആശ്രയിച്ചിരിക്കും. ഒരു മതം അതിലേക്ക് വരുന്നവര്‍ക്ക് മൂന്നു നേട്ടങ്ങളും നല്‍കിയേക്കാം. മറ്റൊരു മതം ണ്ടു നേട്ടങ്ങള്‍ മാത്രമായിരിക്കും നല്‍കുക. മൂന്നാമത്തേതാകട്ടെ മതപരിവര്‍ത്തനം കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളില്‍ ഒന്നു മാത്രമായിരിക്കും നല്‍കുക. അസ്പൃശ്യര്‍ ഏതുമതം സ്വീകരിക്കണമെന്നത് ഈ അധ്യായത്തിന്റെ വിഷയമല്ല. ഈ അധ്യായത്തിന്റെ വിഷയം, മതപരിവര്‍ത്തനംകൊണ്ട് അയിത്തമെന്ന പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്നുള്ളതാണ്. പരിഹരിക്കപ്പെടും എന്നുതന്നെയാണ് അതിനുള്ള ഉത്തരം.