"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 12, തിങ്കളാഴ്‌ച

പേര് മാറുന്നത് അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെടുന്നില്ല! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 353)

ഈ നിറംമാറ്റല്‍ അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെടുന്നുണ്ട് എന്നു പറഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ഹിന്ദുവാകുക എന്നാല്‍, ആത്യന്തികമായി ഒരു സാമൂഹിക വിഭാഗമായിത്തീരുന്നില്ല. ആത്യന്തിക സാമൂഹിക വിഭാഗമെന്നത് ജാതിയാണ്, ഉപജാതിയുണ്ടെങ്കില്‍, അതാണ്. രണ്ടു ഹിന്ദുക്കള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍, നിങ്ങള്‍ ആരാണ് എന്നൊരു ചോദ്യം സ്വാഭാവികമായും ഉണ്ടാകും. 'ഞാനൊരു ഹിന്ദുവാണ്' എന്നു പറഞ്ഞാല്‍ ഉത്തരം പൂര്‍ണമാകുകയില്ല. 'ഹിന്ദുവാണ്' എന്ന ഉത്തരത്തെത്തുടര്‍ന്ന് 'ഏത് ജാതി' എന്ന ചോദ്യമുണ്ടാകും. ജാതിപറഞ്ഞാല്‍ അടുത്ത ചോദ്യം 'ഉപജാതി ഏത്' എന്നായിരിക്കും. ജാതി, അല്ലെങ്കില്‍, ഉപജാതി ഏത് എന്നുള്ള അത്യന്തിക സാമൂഹിക വിഭാഗത്തില്‍ എത്തുമ്പോള്‍ മാത്രമേ ചോദ്യകര്‍ത്താവ് തന്റെ ചോദ്യം അവസാനിപ്പിക്കുകയുള്ളൂ.