"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 20, ചൊവ്വാഴ്ച

ഹിന്ദുക്കള്‍ ഊറ്റംകൊള്ളുന്ന അവരുടെ ഗ്രാമറിപ്പബ്ലിക്കില്‍ അസ്പൃശ്യര്‍ യാചകര്‍...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാലം 9. പേജ് 27)

അസ്പൃശ്യരുടെ ഒരു ജീവിതമാര്‍ഗമെന്ന നിലക്കുള്ള ഈ നിയമാനുസൃതഭിക്ഷയാചിക്കല്‍, ഒരു വ്യവസ്ഥയായി ചുരുങ്ങി. അസ്പൃശ്യ കുടുംബങ്ങള്‍ ഗ്രാമത്തിലെ വിവിധ ജാതികുടുംബ ങ്ങളുമായി ബന്ധിക്കപ്പെട്ടു; മധ്യകാലയൂറോപ്പില്‍ അടിമകളും ദാസന്മാരും ഭൂപ്രഭുക്കന്മാരോടെന്നപോലെ. ജാതിഹിന്ദുകുടുംബ ങ്ങളുമായി ബന്ധപ്പെട്ട അസപൃശ്യകുടുംബങ്ങള്‍ അവരുടെ ആജ്ഞക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ഈ ബന്ധം വളരെ വ്യക്തിപരമായി മാറാം. ജാതിഹിന്ദുവായ ഒരാള്‍ അസ്പൃശ്യനെക്കുറിച്ച് തന്റെ അടിമ എന്ന അര്‍ത്ഥത്തില്‍ 'എന്റെ ആള്‍' എന്നു പറയാറുണ്ട്. ജാതിഹിന്ദുക്കളുടെ കുടുംബങ്ങളില്‍ നിന്ന് അസ്പൃശ്യര്‍ ഭക്ഷണം യാചിച്ചുവാങ്ങുന്ന ഏര്‍പ്പാട് വ്യവസ്ഥാപി തമാക്കാന്‍ ഈ ബന്ധം സഹായിച്ചിട്ടുണ്ട്.

ഇതാണ് ഹിന്ദുക്കള്‍ ഊറ്റംകൊള്ളുന്ന ഗ്രാമറിപ്പബ്ലിക്.