"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 25, ഞായറാഴ്‌ച

ജാതിഹിന്ദുക്കള്‍ക്കെതിരായി അസ്പൃശ്യര്‍ ആരംഭിച്ച സത്യാഗ്രഹപ്രസ്ഥാനത്തെ ഗാന്ധി എങ്ങനെയാണ് വീക്ഷിച്ചത്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ്. 216)

അസ്പൃശ്യര്‍ ഹിന്ദുക്കള്‍ക്കെതിരായി നടത്തിയ സത്യാഗ്രഹത്തെ മി. ഗാന്ധി അധിക്ഷേപിച്ചു. അദ്ദേഹം അതിനെ പിന്തുണച്ചില്ല. ഈ തര്‍ക്കത്തില്‍ അസ്പൃശ്യരുടേത് തികച്ചും യുക്തിപരമായിരുന്നു. മി. ഗാന്ധിയുടെ അഭിപ്രായത്തില്‍ സിവില്‍ നിയമലംഘനം സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ ഹിന്ദുക്കള്‍ക്കു പ്രയോഗിക്കാവുന്ന ന്യായമായ ഉപകരണമാണ്. എങ്കില്‍ എന്തുകൊണ്ട് അതേ ഉപകരണം അസ്പൃശ്യര്‍ തങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പിനുവേണ്ടി ഹിന്ദുക്കള്‍ക്കെതിരെ 



പ്രയോഗിക്കുമ്പോള്‍ ന്യായീകരിക്കുന്നില്ല എന്നവര്‍ വാദിക്കുന്നു. എത്രകണ്ട് യുക്തിസഹമാണ് ഈ വാദമെങ്കിലും മി. ഗാന്ധിക്ക് അത് സ്വീകാര്യമായിരുന്നില്ല. അവരുടെ യുക്തിയെ അദ്ദേഹം തന്റെ യുക്തികൊണ്ട് നേരിട്ടു. അയിത്തം ഹിന്ദുക്കളുടെ പാപമാണെന്ന് അദ്ദേഹം വാദിച്ചു. അതുകൊണ്ട് ഹിന്ദുക്കളാണ് പശ്ചാത്തപി ക്കേണ്ടത്. അയിത്തം ഇല്ലാതാക്കുന്നതിനുവേണ്ടി അവരാണ് സത്യാഗ്രഹം നടത്തേണ്ടത്. സത്യാഗ്രഹം നടത്തേണ്ടത് അസ്പൃശ്യരല്ല, കാരണം, അവര്‍ പാപം ചെയ്തവരല്ല. അവരോട് പാപംചെയ്യുക യാണുണ്ടായത്. ഇത് തീര്‍ച്ചയായും അരിസ്റ്റോട്ടിലിയന്‍ യുക്തിയല്ല. ഇത് മഹാത്മിയന്‍ യുക്തിയാണ്, അതിന്റെ മറ്റൊരു പേര് വിതണ്ഡവാദം അഥവാ ധര്‍മാധര്‍മവിവേചനവിദ്യ എന്നാണ്. എന്നാല്‍ മഹാത്മിയന്‍ യുക്തിയെന്നത് തികച്ചും അസംബന്ധ മാണെന്ന് പ്രകടമായിരുന്നു. അതാണ് മി. ഗാന്ധിയുടെ വീക്ഷണ മെങ്കില്‍, അതായത്, സത്യാഗ്രഹമെന്നത് പാപിയുടെ പശ്ചാത്താ പമാണെങ്കില്‍ എന്തുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ സത്യാഗ്രഹം നടത്താന്‍ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നു. ഇതാണ് അസ്പൃശ്യരുടെ ചോദ്യം. ബ്രിട്ടീഷ് സാമ്രാജ്യത്വം ബ്രിട്ടീഷുകാരുടെ പാപമായിരുന്നു. അതുകൊണ്ട് മി. ഗാന്ധിയുടെ യുക്തിയനുസരിച്ച് ബ്രിട്ടീഷുകാ രാണ് സത്യാഗ്രഹം നടത്തേണ്ടത്, ജാതിഹിന്ദുക്കളല്ല. മി. ഗാന്ധി യുടെ യുക്തി അസ്പൃശ്യര്‍ തകര്‍ത്തുകളഞ്ഞു. ജാതിഹിന്ദു ക്കള്‍ക്കെതിരെ അസ്പൃശ്യര്‍ നടത്തിയ സത്യാഗ്രഹത്തോടുള്ള മി. ഗാന്ധിയുടെ ഈ മനോഭാവത്തില്‍ ഒന്നുകില്‍ കള്ളന്യായം അല്ലെങ്കില്‍ കാപട്യം ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. എന്നാല്‍, മി. ഗാന്ധിയെ അദ്ദേഹം സ്വീകരിച്ച ശത്രുതയുടെ സ്ഥാനത്തുനിന്ന് അസ്പൃശ്യര്‍ക്ക് നീക്കുവാന്‍ കഴിഞ്ഞില്ല.