"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

കേരളര്‍ നാഗന്മാര്‍ തന്നെ ! ദ്രാവിഡരും അസുരന്മാരും ഒന്നുതന്നെ ! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 63)

കംഗ്രാ താഴ് വരയില്‍ ബൈജ്‌നാഥ ക്ഷേത്രത്തിലുള്ള ഒരു ശിലാലിഖിതത്തില്‍ ആ സ്ഥലത്തിന്റെ പേര് കിരഗ്രാംസ് എന്നാണ് പറഞ്ഞിട്ടുള്ളത്. തദ്ദേശ സംസാരഭാഷയില്‍ ഇതിന്റെയര്‍ത്ഥം സര്‍പ്പങ്ങളുടെ ഗ്രാമം എന്നാകുന്നു. ബൈദ്‌നാഥിലും അയല്‍പ്രദേശങ്ങളിലും നാഗം ഇപ്പോഴും ജനസമ്മതിയുള്ള ഒരു ദേവതയാണ്. അപ്പോള്‍ കിര എന്ന വാക്ക് നാഗം എന്നതിന്റെ സമാനപദമാകുന്നു; അതുകൊണ്ട് ഹിമാലയന്‍ പ്രദേശത്തെ കിരരും ദക്ഷിണേന്ത്യയിലെ ദ്രാവിഡരായ കേരരും അഥവാ ചേരരും അഥവാ കേരളരും തമ്മില്‍ ഉറ്റബന്ധമുണ്ടായിരുന്നുവെന്നതില്‍ തീര്‍ച്ചയായും സംശയമില്ല.

പേരിന്റെ സാമ്യം എല്ലായ്‌പ്പോഴും വിശ്വസിച്ചുകൂടാ; ഇവിടെ നമുക്ക് അതില്‍ക്കവിഞ്ഞ ഒരു കാര്യമുണ്ട്. അതായത്, സൂചകനാമം പ്രത്യക്ഷത്തില്‍ ഒന്നുതന്നെയായ ഈ ജനങ്ങളെല്ലാം സൂര്യവംശത്തില്‍പ്പെട്ടവരാണ്, ഇവരെല്ലാവരും ഫണമുള്ള സര്‍പ്പത്തെ ആരാധിക്കുന്നു; ഇവരെല്ലാവരും പൂര്‍വികരെപ്പോലെ നാഗഅര്‍ദ്ധദൈവങ്ങളെ പൂജിക്കുന്നു.

മുകളില്‍പ്പറഞ്ഞ സംഗതികളില്‍നിന്ന്, ദക്ഷിണേന്ത്യയിലെ ദ്രാവിഡര്‍ ഉത്തരേന്ത്യയിലെ നാഗന്മാരുടെ അഥവാ അസുരന്മാരുടെ അതേകുലത്തില്‍പ്പെട്ടവരായിരുന്നുവെന്ന് ഏറെക്കുറേ തീര്‍ച്ചയാക്കാമെന്ന് തോന്നുന്നു.