"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 25, ഞായറാഴ്‌ച

വിവിധ സത്യാഗ്രഹങ്ങളോട് ഗാന്ധിക്കുണ്ടായിരുന്ന നിലപാടിലെ പൊരുത്തക്കേടുകള്‍...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 217)

ജാതിഹിന്ദുക്കള്‍ക്കെതിരെ മഹദിലും നാസിക്കിലും അസ്പൃശ്യര്‍ നടത്തിയ സത്യാഗ്രഹത്തോട് മിസ്റ്റര്‍ ഗാന്ധികാണിച്ച മനോഭാവവും വൈക്കത്തും അതുപോലുള്ള സത്യാഗ്രഹത്തോട് ഗാന്ധി കാണിച്ച മനോഭാവവും തമ്മില്‍ പൊരുത്തക്കേടുണ്ട്. വൈക്കത്തെ സത്യാഗ്രഹത്തിന് മി. ഗാന്ധി അനുകൂലമായിരുന്നു. അദ്ദേഹം അതിനെ അനുഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു അപ്പോള്‍, മഹദിലേയും നാസിക്കിലേയും സത്യാഗ്രഹത്തെ എന്തുകൊണ്ട് അദ്ദേഹം എതിര്‍ത്തു. രണ്ടും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടായിരുന്നോ? അതെ, ഉണ്ടായിരുന്നു. വൈക്കം 



സത്യാഗ്രഹം കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലാണ് നടത്തി ക്കൊണ്ടിരുന്നത്. മറ്റ് രണ്ട് സത്യാഗ്രഹങ്ങളും കോണ്‍ഗ്രസുമായി ബന്ധമില്ലാത്ത അസ്പൃശ്യര്‍ സ്വതന്ത്രമായി ആരംഭിക്കുകയായിരുന്നു. മി. ഗാന്ധിയുടെ എതിര്‍പ്പിന് ഈ വ്യത്യാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ? മി. ഗാന്ധി ഇതിന് ഉത്തരം നല്കിയിട്ടില്ലാത്തതു കൊണ്ട്, ഞാനത് വായനക്കാരന്റെ നിഗമനത്തിന് വിടുന്നു. തന്നെ ഇടയനായി അംഗീകരിക്കാത്ത ആടുകളുടെ സംരക്ഷണത്തിന്, ഒരു പക്ഷെ മി. ഗാന്ധി തയാറാകാതിരുന്നതാകാം. അസ്പൃശ്യരുടെ സത്യാഗ്രഹത്തിന് മി. ഗാന്ധി അനുഗ്രഹം നിരസിച്ചപ്പോള്‍, യാഥാസ്ഥിതിക ഹിന്ദുക്കള്‍ക്കെതിരെയുള്ള അസ്പൃശ്യരെ സഹായിക്കാന്‍ ഏതെങ്കിലും കോണ്‍ഗ്രസ്സുകാര്‍ മുന്നോട്ടു വരികയില്ലെന്നത് നേരത്തെ തീര്‍ച്ചപ്പെടുത്തിയ കാര്യമാണ്.