"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 6, ചൊവ്വാഴ്ച

അസ്പൃശ്യര്‍ ആദ്യമായി ചെയ്യേണ്ടത് നുണപ്രചരണംകൊണ്ടുള്ള പ്രതിരോധത്തെ തകര്‍ക്കുക എന്നതാണ്...! അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. 327, 328)

എന്തിനുവേണ്ടിയാണ് അസ്പൃശ്യര്‍ കഠിനമായി അധ്വാനിക്കേണ്ടത്. അറിവുനേടുന്നതിനും അത് വ്യാപനം ചെയ്യുന്നതിനുമാണ് അവര്‍ കഠിനമായി അധ്വാനിക്കേണ്ടത്. വിശേഷാധികാരമുള്ള വര്‍ഗത്തിന്റെ ശക്തി കിടക്കുന്നത് ബഹുജനങ്ങള്‍ക്കിടയില്‍ അവര്‍ നിരന്തരമായി നടത്തുന്ന നുണപ്രചരണത്തിലാണ്. നുണകള്‍ നിലനില്‍ക്കാന്‍ അനുവദിച്ചുകൊണ്ട് അധികാരത്തെ ചെറുക്കുക അസാധ്യമാണ്. നുണകള്‍ അധികാരത്തെ നീതീകരിക്കുന്നു. അധികാരം നുണകള്‍ സാധുവായി അംഗീകരിക്കുന്നു. നുണകള്‍കൊണ്ടുള്ള പ്രതിരോധത്തെ തകര്‍ത്തില്ലെങ്കില്‍, വിപ്ലവം ഉണ്ടാവുക അസാധ്യമാണ്. അനീതിയേയോ അധിക്ഷേപത്തേയോ, അടിച്ചമര്‍ത്തലിനേയോ ചെറുക്കാന്‍ മുതിരുന്നതിനുമുമ്പ്, നുണ സ്ഥിചെയ്യുന്ന അടിത്തറ എന്താണെന്ന് വ്യക്തമായി തിരിച്ചറിയണം, അതിന്റെ യഥാര്‍ത്ഥരൂപം തുറന്നുകാട്ടണം. വിദ്യാഭ്യാസംകൊണ്ടേ ഇത് സാധ്യമാകൂ.