"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 7, ബുധനാഴ്‌ച

വിഘടിതമനുഷ്യര്‍ എന്ന പദപ്രയോഗത്തിന്റെ അര്‍ത്ഥമെന്താണ്? അവര്‍ ഗ്രാമത്തിന് വെളിയില്‍ തമാസിക്കാന്‍ കാരണമെന്ത്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 41)

എന്തുകൊണ്ടാണ് കുറേ ആളുകള്‍ ഗ്രാമത്തിന് വെളിയില്‍ താമസിച്ചത്? ഗ്രാമത്തില്‍ താമസിച്ചിരുന്നവരില്‍ നിന്ന് വ്യത്യസ്തമായ ഗോത്രങ്ങളില്‍ പെട്ടവരും അന്യരുമായ വിഘടിത മനുഷ്യരായിരുന്നു അവരെന്നല്ലാതെ ഇതിന് മറ്റുവല്ല കാരണവുമുണ്ടാവുക സാധ്യമാണോ? അങ്ങനെയൊരു കാരണവും കാണാന്‍ എനിക്കു കഴിയുന്നില്ല. ഇതാണ് യഥാര്‍ത്ഥ കാരണമെന്ന് അവരെ ചൂണ്ടിക്കാട്ടാന്‍ ഈ പ്രത്യേക വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നുതന്നെ വ്യക്തമാകുന്നുണ്ട്. അപ്പോള്‍ അന്ത്യന്‍, അന്ത്യജന്‍, അന്തേവാസി എന്നീ വാക്കുകളുടെ സാര്‍ത്ഥകത ഇരട്ടിക്കുന്നു. ഒന്നാമതായി പ്രത്യേക വാസസ്ഥലങ്ങളില്‍ താമസിക്കുന്നത് ഒരു അവസാന പ്രതിഭാസമായിരുന്നുവെന്നും അങ്ങനെ താമസിച്ചതുകൊണ്ട് അക്കാര്യം എടുത്തുപറയാന്‍ ഒരു പുതിയ സാങ്കേതിക പദം കണ്ടുപിടിക്കേണ്ടിവന്നു എന്നും അത് തെളിയിക്കുന്നു. രണ്ടാമതായി, അതിനുവേണ്ടി തെരഞ്ഞെടുത്ത വാക്കുകള്‍, അവ ആര്‍ക്കാണോ ബാധകമായിരുന്നത് ആ ജനങ്ങളുടെ അവസ്ഥയെ, അതായത്, അവര്‍ അന്യരായിരുന്നുവെന്ന വസ്തുതയെ, കൃത്യമായ പദപ്രയോഗങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്നു.