"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 22, വ്യാഴാഴ്‌ച

അസ്പൃശ്യന്റെ മതംമാറ്റം ഹിന്ദുവിന് എന്ത് നഷ്ടമാണ് ഉണ്ടാക്കിവെക്കുന്നത്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 175) 

അസ്പൃശ്യന്‍ തന്റെ മതംമാറാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, ഹിന്ദു അതിനെ എതിര്‍ക്കുന്നതെന്തിന്? അയാളുടെ മതംമാറ്റം എന്തുകൊണ്ട് ഹിന്ദുവിനെ ദേഷ്യം പിടിപ്പിക്കുകയും അസ്വസ്ഥ നാക്കുകയും ചെയ്യുന്നു? അസ്പൃശ്യനായ ഒരാള്‍ സ്വയം മാന്യവും ആദരണീയവുമായ പേര് സ്വീകരിക്കുമ്പോള്‍, മര്യാദലംഘനം നടത്തിയെന്ന് ഒരു ഹിന്ദുവിന് തോന്നേണ്ട കാര്യമെന്തിരിക്കുന്നു? അസ്പൃശ്യന്‍ നല്ലൊരു പേരുസ്വീകരിക്കു ന്നതുകൊണ്ട് ഹിന്ദുവായ ഒരാള്‍ക്ക് എന്ത് ദോഷമാണ് ഉണ്ടാവുക? അസ്പൃശ്യനായ ഒരാള്‍ പ്രധാനനിരത്തിന് അഭിമുഖമായി വീട് നിര്‍മിച്ചാല്‍, ഹിന്ദു അതിനെ എതിര്‍ക്കുന്നതെന്തിന്? അതുമൂലം അയാള്‍ക്കുണ്ടാകുന്ന 
ക്ലേശമെന്താണ്? ചില ദിവസങ്ങളില്‍ അസ്പൃശ്യന്റെ ശബ്ദം ശ്രവിക്കുമ്പോള്‍ ഹിന്ദു എതിര്‍ക്കുന്നതെന്തിന്? അതുമൂലം അയാള്‍ ബധിരനാകുന്നില്ല. അസ്പൃശ്യനായ ഒരാള്‍ ഒരു തൊഴിലില്‍ പ്രവേശിക്കുമ്പോള്‍, അധീശത്വമുള്ള ഒരു സ്ഥാനം സ്വീകരിക്കു മ്പോള്‍, ഭൂമി വാങ്ങുമ്പോള്‍, വ്യവസായത്തില്‍ പ്രവേശിക്കുമ്പോള്‍, സാമ്പത്തികമായി സ്വതന്ത്രനാവുകയും സമ്പന്നരുടെ കൂട്ടത്തില്‍ ഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഹിന്ദുവിന് എതിര്‍പ്പു തോന്നു ന്നതെന്തിന്? അസ്പൃശ്യരെ അടിച്ചമര്‍ത്തുന്നതിന് സര്‍വഹിന്ദുക്കളും, ഉദ്യോഗമുള്ളവരും ഇല്ലാത്തവരും, ഒന്നിച്ചു ചേരുന്നതെന്തിന്? തമ്മില്‍ കലഹിക്കുന്ന എല്ലാ ജാതിക്കാരും ഹിന്ദുമതത്തിന്റെ പേരില്‍ ഒന്നിക്കുകയും അസ്പൃശ്യനെ അകറ്റിനിര്‍ത്താന്‍ ഗൂഢാലോ ചന നടത്തുകയും ചെയ്യുന്നതെന്തിന്? 

ഈ ചോദ്യങ്ങള്‍ക്ക് വസ്തുതകളുടെ അടിത്തറയുണ്ട്. വസ്തുതകള്‍ തീര്‍ച്ചയായും കെട്ടുകഥയേക്കാള്‍ വിചിത്രമായിരിക്കും. ഭീരുക്കള്‍ എന്നു വിളിച്ചാല്‍പ്പോലും സാധാരണഗതിയില്‍ യാതൊരു കൂസലുമില്ലാതിരിക്കുന്ന ഹിന്ദുക്കളാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് എന്നതാണ് ഏറ്റവും വിചിത്രമായിട്ടുള്ള കാര്യം. സാധാരണഗതിയില്‍ സൗമ്യരായിട്ടുള്ള ഒരു ജനതയാണ് ഹിന്ദുക്കള്‍. മുസ്ലീങ്ങളുടെ കലഹസ്വഭാവമോ വിനാശകത്വമോ ഹിന്ദുക്കള്‍ക്കി ല്ല. സൗമ്യരായ ഒരു ജനത യാതൊരു ലജ്ജയോ പശ്ചാത്താപമോ ഇല്ലാതെ സ്ത്രൂപുരുഷന്മാരുടേയും കുട്ടികളുടേയും മേല്‍ ചാടി വീണ് കൊള്ളയും കൊള്ളിവെപ്പും മറ്റ് അക്രമങ്ങളും നടത്തു മ്പോള്‍, അവര്‍ ഇത്രക്ക് ഭ്രാന്തരാകാനും അരാജകത്വം കാണിക്കാനും പ്രേരകമായ ആഴത്തിലുള്ള കാരണങ്ങള്‍ ഉണ്ടാകാമെന്ന് ഒരാള്‍ കരുതിയാല്‍ അയാളെ കുറ്റംപറയാനാവില്ല.