"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 15, വ്യാഴാഴ്‌ച

അതിഥിയെ പശുഘാതകന്‍ (ഗോഘ്‌നന്‍) എന്ന് ബ്രാഹ്മണര്‍ വിളിക്കാന്‍ കാരണമെന്താണ്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 119, 120)

യജ്ഞവും മൃഗബലിയും - വിശേഷിച്ചും പശുബലി - അടങ്ങിയിരുന്ന ബ്രാഹ്മണമതത്തെ ബുദ്ധമതാനുയായികള്‍ നിരാകരിച്ചു. പശുബലിയോടുള്ള എതിര്‍പ്പ് ബഹുജനമനസ്സില്‍ - വിശേഷിച്ചും അവര്‍ കര്‍ഷകജനതയായതുകൊണ്ടും, പശു വളരെയേറെ ഉപയോഗമുള്ള മൃഗമായതുകൊണ്ടും - ശക്തിയായി വേരൂന്നിയിരുന്നു. അതിഥിവരുമ്പോഴെല്ലാം അയാളോടുള്ള ബഹുമാനാര്‍ത്ഥം പശുവിനെ കൊല്ലേണ്ടിവന്നതുകൊണ്ട് ഗൃഹസ്ഥന്‍ അതിഥിയെ ഗോഘ്‌നന്‍ എന്ന നിലയില്‍ വെറുക്കാനിടയായതുപോലെ ബ്രാഹ്മണരെ പശുഘാതകരെന്ന നിലയില്‍ ബഹുജനങ്ങള്‍ വെറുത്തിരിക്കാന്‍ സര്‍വസാധ്യതയുമുണ്ട്. സ്ഥിതി ഇതായിരിക്കെ, ബുദ്ധമതക്കാര്‍ക്കെതിരായി സ്വന്തം നില മെച്ചപ്പെടുത്താന്‍ ബ്രാഹ്മണര്‍ക്ക് യജ്ഞമെന്ന ആരാധനാരൂപവും പശുബലിയും ഉപേക്ഷിക്കുകയല്ലാതെ ഗത്യന്തരമില്ലാതായി.