"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 28, ബുധനാഴ്‌ച

എന്തുവിലകൊടുത്തും വ്യവസ്ഥാപിത സാമൂഹികക്രമം നിലനിര്‍ത്തുക എന്നത് ഹിന്ദുക്കളുടെ നിര്‍ബന്ധമാണ്..!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 41)

പൂര്‍ണമായും അസമത്വം നിറഞ്ഞ ഇത്തരമൊരു വ്യവസ്ഥാപി തക്രമം ഇത്രയുംകാലം നിലനിന്നതെങ്ങനെയെന്ന് അത്ഭുതം കൂറുന്നവര്‍ നിരവധിയാണ്. ഇതിനെ താങ്ങിനിര്‍ത്തിയ ശക്തികള്‍ എന്തൊക്കെയാണ്.? ഈ സംവിധാനം നിലനിര്‍ത്തിയ ശക്തികളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, എന്ത് വിലകൊടുത്തും അതിനെ നിലനിര്‍ത്തുകയെന്ന ഹിന്ദുക്കളുടെ നിര്‍ബന്ധമാണ്. നേരിയ തോതിലെങ്കിലും സംവിധാനത്തെ തകിടംമറിക്കാന്‍ അസ്പൃശ്യര്‍ ശ്രമിക്കുമ്പോഴെല്ലാം ഏതുമാര്‍ഗമുപയോഗിച്ചും അതിനെ



ഹിന്ദുക്കള്‍ അടിച്ചമര്‍ത്തുമായിരുന്നു. അസ്പൃശ്യരോട് ഏറ്റവും കൂടുതല്‍ അക്രമം കാണിക്കാന്‍, സാധാരണ അഹിംസയില്‍ വിശ്വസിച്ചിരുന്ന ഹിന്ദുക്കള്‍ പോലും മടിച്ചില്ല. വ്യവസ്ഥാപിതക്രമം നിലനിര്‍ത്താന്‍ അസ്പൃശ്യര്‍ക്കെതിരെ എന്തു ക്രൂരതകാണിച്ചാലും ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം അത് ക്രൂരതയല്ല. അധികമാ രും പെട്ടെന്ന് ഇത് വിശ്വസിക്കില്ല. പക്ഷെ ഇതൊരു യാഥാര്‍ത്ഥ്യ മാണ്.