"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 27, ചൊവ്വാഴ്ച

ന്യൂനപക്ഷ ഉടമ്പടിയില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ ഞാന്‍ അനുഭവിച്ച ദണ്ഡനങ്ങള്‍... !!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 241)

ന്യൂനപക്ഷ ഉടമ്പടിയില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ വളരെയധികം ദണ്ഡനം എനിക്ക് സഹിക്കേണ്ടിവന്നു. ഒരു രാജ്യദ്രോഹിയായി ഞാന്‍ ചിത്രീകരിക്കപ്പെട്ടു. ന്യൂനപക്ഷ ഉടമ്പടിയില്‍ ഒപ്പിട്ടതു കൊണ്ട് എനിക്ക് ലജ്ജിക്കാനായി ഒന്നുമില്ല. എന്റെ വിമര്‍ശകരുടെ അജ്ഞതയില്‍ എനിക്ക് സഹതാപമേയുള്ളൂ. ഐറിഷ് ഹോംറൂളി നോട് അള്‍സ്റ്റര്‍ എടുത്ത അതേ നിലപാട് ഇവിടുത്തെ ന്യൂനപക്ഷ ങ്ങള്‍ക്കും എടുക്കാമായിരുന്നു എന്ന കാര്യം ഈ വിമര്‍ശകര്‍ മറന്നുപോകുന്നു. അള്‍സ്റ്റര്‍ ജനതക്ക് ഏത് തരത്തിലുള്ള സംരക്ഷ ണം നല്‍കാനും റെഡ്‌മോണ്ട് തയാറായിരുന്നു. അള്‍സ്റ്ററുടെ മറുപടി ഇപ്രകാരമായിരുന്നു. 'ആര്‍ക്കുവേണം നിങ്ങളുടെ സംരക്ഷണം



നിങ്ങളുടെ ഭരണം ഞങ്ങള്‍ക്കാവശ്യമില്ല.' ഇത്തരം ഒരു നിലപാട് ന്യൂനപക്ഷം എടുക്കാതിരുന്നതിന് ഹിന്ദുക്കള്‍ അവരോട് നന്ദി പറയേണ്ടതാണ്. കരാറില്‍ ഉണ്ടായിരുന്നത് സംരക്ഷണം മാത്രമായിരുന്നു, മറ്റൊന്നുമില്ലായിരുന്നു. ന്യൂനപക്ഷങ്ങളോട് നന്ദിപറയേണ്ടതിന് പകരം കരാറിലും അതിന്റെ കര്‍ത്താക്കളിലും ഉഗ്രമായ കോപം വര്‍ഷിക്കുകയായിരുന്നു മി. ഗാന്ധി ചെയ്തത്.