"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 30, വെള്ളിയാഴ്‌ച

സംവരണം: വിദ്യാഭ്യാസ യോഗ്യതയിലെ ഉയര്‍ന്ന മാര്‍ക്ക് തൊഴില്‍ നേടുന്നതിനുള്ള അര്‍ഹതയല്ല.



പ്രശ്‌നം; 100 ശതമാനം മാര്‍ക്ക് നേടിയ ഉയര്‍ന്ന ജാതിക്കാരെ മറികടന്ന് 80 ശതമാനം മാര്‍ക്ക് നേടിയ പട്ടികജാതി / പട്ടിഗവര്‍ഗ ക്കാര്‍ക്ക് തൊഴിലവസം കൊടുക്കുന്നത് അനീതിയാണ്.

സംവരണത്തില്‍ അനീതിയുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാള്‍, ഉന്നയിച്ച ചോദ്യമാണ് മുകളില്‍ ഉദ്ധരിച്ചത്. എന്നാല്‍ അയാള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തില്‍ - പട്ടികജാതി / പട്ടിഗവര്‍ഗക്കാര്‍ക്ക് തൊഴിലവസം കൊടുക്കുന്നതില്‍ നീതിയുണ്ട് എന്ന് തെളിയിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

1. ഈ ചോദ്യം/പ്രസ്താവന കേട്ടാല്‍ ആദ്യം തോന്നുക, ഉന്നതജാതി ക്കാര്‍ (സവര്‍ണര്‍) എല്ലാവരും എപ്പോഴും 100% മാര്‍ക്ക് നേടുന്നവരും പട്ടികവിഭാഗക്കാര്‍ (ദലിതര്‍) 80% മാര്‍ക്ക് മാത്രം നേടുന്നവരുമാ ണെന്ന്? സവര്‍ണരിലും ദലിതരിലും 100% മാര്‍ക്ക് നേടുന്നവരുണ്ട് എന്ന് അയാള്‍ സമ്മതിക്കുന്നുവെന്ന് തോന്നുന്നില്ല. ഉണ്ടായിരുന്നു വെങ്കില്‍ സവര്‍ണര്‍ - ദലിതര്‍ എന്നിങ്ങനെ വേര്‍തിരിച്ചു പറയുമായിരുന്നില്ല! 100% മാര്‍ക്ക് നേടുന്നവരൊക്കെ താഴിലവസ രങ്ങള്‍ കയ്യടക്കട്ടെ, എന്നേ പറയാനിടയുള്ളു. ഇനി രണ്ടുകൂട്ടരിലും 100% മാര്‍ക്ക് നേടുന്നവരുണ്ട് എന്നാണ് അയാളുടെ വാദം എന്നുത ന്നെയിരിക്കട്ടെ, 100% മാര്‍ക്ക് നേടുന്നവര്‍ ദലിതര്‍ മാത്രമാകുന്ന ഒരവസ്ഥവന്നാല്‍ അവര്‍ എല്ലാ തൊഴിലവസരവും കയ്യടക്കുമല്ലോ! ആ അവസ്ഥയിലും ഉന്നയിച്ചയാള്‍ ഈ ചോദ്യം നിലനിര്‍ത്തുമോ? 

സംവരണം മാര്‍ക്കുകുറഞ്ഞവര്‍ക്കുള്ള തൊഴില്‍ദാനപദ്ധതിയാ ണെന്നും ഇയാള്‍ കരുതുന്നതായി തോന്നുന്നു. വിദ്യാഭ്യാസ യോഗ്യതയില്‍ നേടുന്ന മാര്‍ക്കിന്റെ കാര്യമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. വിദ്യാഭ്യാസയോഗ്യത തെറ്റായ മാര്‍ഗത്തിലൂടെയും നേടാമെന്നിരിക്കെ അതിലെ ഉയര്‍ന്ന മാര്‍ക്ക് എന്ന വിഷയത്തില്‍ ഇയാള്‍ ഉന്നയിക്കുന്ന വാദത്തില്‍ കഴമ്പില്ലെന്നു കാണാം. സംവരണാവകാശത്തിലൂടെ മാത്രമായല്ല മാര്‍ക്കുകുറഞ്ഞവര്‍ തൊഴില്‍ നേടുന്നത്, മത്സരപ്പരീക്ഷയിലെ മികവവുകൊണ്ടുകൂ ടിയാണ്.

2. പ്രസ്താവന: വിദ്യാഭ്യാസ യോഗ്യതയിലെ ഉയര്‍ന്ന മാര്‍ക്ക് തൊഴില്‍ നേടുന്നതിനുള്ള അര്‍ഹതയല്ല.

വിശദീകരണം: ഒരുവ്യക്തി നേടിയ വിദ്യാഭ്യാസത്തിന്റെ യോഗ്യതയുടെ സാക്ഷിപത്രമാണ് ഇദ്ദേഹം ഉന്നയിക്കുന്ന പ്രശ്‌നത്തിലെ 100% മാര്‍ക്ക്. രണ്ട് പ്രകാരത്തില്‍ ഒരുവ്യക്തിക്ക് വിദ്യാഭ്യാസയോഗ്യതയുടെ സാക്ഷിപത്രം സ്വന്തമാക്കാം. ഒന്ന് നേരായ മാര്‍ഗത്തിലൂടെയും രണ്ട്, തെറ്റായ മാര്‍ഗത്തിലൂടെയും. നേരായ മാര്‍ഗത്തിലൂടെ പഠിച്ച് ഒരുവ്യക്തിക്ക് 100% മാര്‍ക്ക് നേടി പാസാകാവുന്നതാണ്. തെറ്റായ മാര്‍ഗത്തിലൂടെ - പഠിക്കാതെ, മാല്‍പ്രാക്ടീസിലുടെ, അഴിമതിയിലൂടെ, വ്യാജയോഗ്യത വിലകൊടുത്തു വാങ്ങുന്നതിലൂടെ - ഒരു വ്യക്തിക്ക് 100% നേടിയ ഒരു സാക്ഷ്യപത്രം സ്വന്തമാക്കാം.

ശ്രദ്ധിക്കേണ്ട വസ്തുത: കോളിളക്കം സൃഷ്ടിച്ച, പ്രമാദമായ മാര്‍ക്ക് തട്ടിപ്പ് കേസിന്റെ ദുഷിച്ച ചരിത്രമുണ്ട് കേരളത്തിന്. വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ സൗകര്യത്തിന് ചന്തകള്‍ ചിലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളതും വസ്തുത. എന്നാല്‍ ഇവയിലൊന്നുലും ദലിതുകള്‍ പ്രതികളല്ല!

3. വിദ്യാഭ്യാസ യോഗ്യതയില്‍ - ആ സാക്ഷ്യപത്രത്തില്‍ കാണുന്ന - 100% മാര്‍ക്കല്ല, തൊഴിലവസരം നേടുന്നതിനുള്ള അര്‍ഹത. തൊഴിലവസരം നേടുന്നതിനുമുന്നോടിയായി നടത്തുന്ന മത്സരപ്പരീക്ഷ/ഇന്റര്‍വ്യൂ എന്നിവയിലൂടെ നേടുന്ന മികവാണ് അതിന്റെ മാനദണ്ഡം. 

വിശദീകരണം: വിദ്യാഭ്യാസ യോഗ്യത തെറ്റായ മാര്‍ഗത്തിലൂടെയും കരസ്ഥമാക്കാം എന്നതുകൊണ്ടാണ് അതിലെ 100% മാര്‍ക്ക് പരിഗണനാര്‍ഹമല്ലാത്തത്. തൊഴില്‍ നേടുന്നതിനുവേണ്ടി വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതാവാം. അങ്ങനെയുള്ള ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ തൊഴിലില്‍ അയാള്‍ക്ക് കാര്യക്ഷമത പുലര്‍ത്താനാവില്ല. അതുകൊണ്ട് ഒരു മത്സരപ്പരീക്ഷ നടത്തി അര്‍ഹരായവരെ കണ്ടത്തുന്നു. ഈ മത്സരപ്പരീക്ഷയില്‍ 80% മാര്‍ക്ക് നേടിയവന്‍ വിദ്യാഭ്യാസയോഗ്യതയില്‍ 100% മാര്‍ക്ക് നേടിയവനെ മറികടന്നുവെന്നു വരാം. മത്സരപ്പരീക്ഷക്ക് മികവുനേടിയതിന്റെ അടിസ്ഥാനത്തില്‍ 80% മാര്‍ക്ക് മാത്രം വിദ്യാഭ്യാസ യോഗ്യത നേടിയവന്‍ ആ തൊഴിലിന് അര്‍ഹനാകുന്നു.

4. വിദ്യാഭ്യാസയോഗ്യതയില്‍ ഉയര്‍ന്ന മാര്‍ക്കുള്ളവനേക്കാള്‍ കുറഞ്ഞമാര്‍ക്കുള്ളവന്‍ മത്സപ്പരീക്ഷയില്‍ മികവുപുലര്‍ത്തുന്നതെങ്ങനെയാണ്?

വിശദീകരണം: രണ്ടുമാര്‍ഗത്തിലൂടെ വിദ്യാഭ്യാസ യോഗ്യത നേടാമല്ലോ. തെറ്റായ മാര്‍ഗത്തിലൂടെ വിദ്യാഭ്യാസ യോഗ്യത നേടിയവന്‍ ഒരിക്കലും മത്സരപ്പരീക്ഷയില്‍ വിജയിക്കില്ല. കാരണം അവന്റെ കയ്യില്‍ ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമേയുള്ളൂ. എന്നാല്‍ ഉള്ളില്‍ മത്സരപ്പരീക്ഷ നേരിടാനുള്ള കെല്പ്, ജ്ഞാനം ഇല്ല. നേരായമാര്‍ഗത്തിലൂടെ 100% മാര്‍ക്കുനേടിയവന്‍ 80% മാര്‍ക്കുനേടിയവനെ മറികടക്കാന്‍ കഴിയാത്തത് മത്സരപ്പരീക്ഷയില്‍ മികവ് പുലര്‍ത്താത്തുകൊണ്ടാണ്.

5. എന്തുകൊണ്ടാണ് നേരായ മാര്‍ഗത്തിലൂടെ 100% മാര്‍ക്കു നേടിയ വന്‍ മത്സരപ്പരീക്ഷയില്‍ മികവ് പുലര്‍ത്താതി രിക്കുന്നത്? 


വിശദീകരണം: വിദ്യാഭ്യാസ യോഗ്യത നിര്‍ണയിക്കുന്ന പരീക്ഷയും തൊഴില്‍ നേടുന്നതിനുള്ള അര്‍ഹത നിശ്ചയിക്കുന്ന മത്സരപ്പരീ ക്ഷയും രണ്ടും രണ്ടാണ്. യോഗ്യതാ പരീക്ഷയും മത്സരപ്പരീക്ഷയും ആണ് ഈ രണ്ടെണ്ണം. യോഗ്യതാ പരീക്ഷ ഒരുവ്യക്തി താന്‍ പഠിച്ച വിഷയത്തില്‍ വേണ്ടത്ര അറിവ് നേടിയോ എന്ന് പരിശോധിക്കു കയാണ്. ആ വ്യക്തി നേടിയ അറിവ്/പ്രവര്‍ത്തന പരിചയം പരീക്ഷയില്‍ പകര്‍ത്തിവെക്കുകയാണ്. ഇവിടെ ആ വ്യക്തിക്ക് ആരോടും മത്സരിക്കേണ്ടതില്ല. നേടിയ അറിവ്/പ്രവൃത്തിപരിചയം പകര്‍ത്തിവെക്കുന്നതില്‍ മികവ് പുലര്‍ത്തുന്നവന്‍ മൂല്യനിര്‍ണയം ചെയ്യപ്പെടുമ്പോള്‍ 100% മാര്‍ക്ക് നേടുന്നു. ഇതേ വ്യക്തി മത്സരപ്പ രീക്ഷ നേരിടുമ്പോള്‍, അവന്‍ പഠിച്ച കാര്യങ്ങള്‍ പകര്‍ത്തിവെ ക്കുകയല്ല ചെയ്യേണ്ടത്. അത് യോഗ്യതാപരീക്ഷക്ക് വിലയിരുത്ത പ്പെട്ടു കഴിഞ്ഞതാണ്. തൊഴില്‍ നേടുന്നതിനായി അത് വീണ്ടും വിലയിരുത്തേണ്ട ആവശ്യമില്ല. ഇവിടെ അവന്‍ മറ്റുവ്യക്തികളോട് മത്സരിക്കുന്ന ഒരു പരീക്ഷയാണ് നേരിടുന്നത്. തൊഴില്‍ ചെയ്യാനുള്ള കാര്യക്ഷമതയുണ്ടോ എന്നു പരിശോധിക്കുന്ന മത്സരപ്പരീക്ഷയാണ് അത്. ഈ പരീക്ഷയിലെ വിഷയങ്ങള്‍ ആ വ്യക്തി പഠിച്ച വിഷയങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കില്ല. പൊതുവിജ്ഞാനം, നേടാനാഗ്രഹിക്കുന്ന തൊഴില്‍ മേഖലയെ സംബന്ധിച്ച വിജ്ഞാനീയം, ഇന്റലിജന്റ്‌സ് എന്നിങ്ങനെയായി രുക്കും മത്സരപ്പരീക്ഷയിലെ വിഷയങ്ങള്‍. താന്‍ പഠിച്ച വിഷയത്തിലൊഴിച്ച് മറ്റൊന്നിലും പ്രാവീണ്യനല്ലാത്ത 100% മാര്‍ക്ക് വിദ്യാഭ്യാസ യോഗ്യത നേടിയവ്യക്തി, മത്സരപ്പരീക്ഷയിലെ മറ്റുവിഷയങ്ങളില്‍ പിന്നോക്കം നില്ക്കുന്നതുകൊണ്ടുതന്നെ എല്ലാ വിഷയത്തിലും പ്രാവീണ്യമുള്ള 80% മാത്രം വിദ്യാഭ്യാസയോഗ്യ തയില്‍ മാര്‍ക്കുള്ളവനെ മറികടന്നു എന്നു വരില്ല!

ശ്രദ്ധിക്കേണ്ട വസ്തുത: 100% മാര്‍ക്ക് നേടിയവന്‍ തൊഴില്‍ നേടാന്‍ അര്‍ഹതയുള്ളവനാണോ എന്നു പരിശോധിക്കുന്നതാണ് മത്സരപ്പരീക്ഷ. വിദ്യാഭ്യാസ യോഗ്യതയില്‍ നേടിയ 100% മാര്‍ക്ക് മാനദണ്ഡമായെടുക്കുകയാണെങ്കില്‍ മത്സരപ്പരീക്ഷ നടത്തേണ്ട ആവശ്യമില്ലല്ലോ. ഒരു വ്യക്തിയുടെ വിദ്യാഭ്യാസയോഗ്യത നേരായമാര്‍ഗത്തിലൂടെ നേടിയതോ വ്യാജനോ എന്നു പരിശോധി ക്കേണ്ടത് തൊഴില്‍ ദാതാക്കളുടെ ചുമതലയല്ല, തങ്ങള്‍ ദാനം ചെയ്യുന്ന ജോലിചെയ്യാന്‍ കെല്പുണ്ടോ എന്നത് പരിശോധിക്കാന്‍ അവര്‍ മത്സരപ്പരീക്ഷ നടത്തുന്നു. അതില്‍ വിജയിക്കുന്നയാള്‍ 80% മാര്‍ക്കുകാരനാണോ എന്ന് അന്വേഷിക്കേണ്ടത് അവരുടെ ചുമതലയല്ല. 

ശ്രദ്ധിക്കേണ്ട വസ്തുത: 100% മാര്‍ക്ക് നേടിയവന് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തൊഴിലുകൊടുത്തു കൊള്ള ണമെന്ന് ഒരു നിയമവും നിലവിലില്ല എന്ന് ഈ ചോദ്യമുന്നയിച്ചയാള്‍ മനസ്സിലാക്കേണ്ടതാണ്. 80% മാര്‍ക്ക് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളയാള്‍ - ഇവിടെ ദലിതരെ ഉദ്ദേശിക്കുന്നതുകൊണ്ട്, അവര്‍ നേരായ മാര്‍ഗത്തിലൂടെയാണ് ഈ മാര്‍ക്ക് നേടിയിട്ടുള്ളത് - മത്സരപ്പരീക്ഷക്ക് ഒന്നാം സ്ഥാനം നേടുന്നുവെങ്കില്‍ അയാള്‍ക്ക് തൊഴിലുകൊടുത്തുകൊള്ളണമെന്ന് നിയമമുണ്ട് എന്നും.

* ലഭ്യമായ ഒരേയൊരു തൊഴിലവസരത്തിന് ഒരാള്‍ മാത്രമേ ഹാജരാകുന്നുള്ളൂ എന്നിരിക്കട്ടെ. അപ്പോഴും അവര്‍ മത്സരപ്പരീക്ഷ നടത്തും. അത് ചിലപ്പോള്‍ ഇന്റര്‍വ്യൂ രൂപത്തിലാവാം. അവടെ ഉദ്യോഗാര്‍ത്ഥി 'എനിക്ക് പി ജി ക്ക് 100% മാര്‍ക്കുണ്ട്' എന്നു പറഞാഞാല്‍ അയാള്‍ക്ക് ആ ജോലി കിട്ടുമോ?

ഇതാണ് നീതി!